sections
MORE

1195 പുതുവർഷഫലം വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
vrushchikam-scorpio.jpg
SHARE

(55, 67, 79, 91, 2003, 2015 വർഷങ്ങളിൽ‌ ജനിച്ചവർക്കും   വൃശ്ചികരാശിക്കാർക്കും വൃശ്ചികം ലഗ്നമായവർക്കും വൃശ്ചിക മാസത്തിൽ ജനിച്ചവർക്കും ബാധകം.)

പുതുവർഷത്തിൽ  സ്വർഗ്ഗതുല്യമായ ജീവിതമാണ് കടന്നുവരുന്നത്. ഇറങ്ങുന്ന കാര്യങ്ങളെല്ലാം സന്തോഷത്തില്‍ കലാശിക്കും. ആഗ്രഹങ്ങൾ സഫലീകൃതമാകും. അശുഭമാണെന്ന് കരുതിയ കാര്യങ്ങൾ ശുഭമായി തന്നെ ചെന്നെത്തുന്നതാണ്. ജോലികൾ കൃത്യനിഷ്ഠയോടെയും മാന്യമായ രീതിയിലും ഏറ്റെടുത്ത് നടത്താൻ കഴിയുന്നതാണ്. ആരോഗ്യപരമായും നല്ല രീതിയിൽ കാര്യങ്ങൾ നടത്താൻ സാധിക്കുന്നതാണ്. പ്രൊമോഷനും ഉന്നത പദവികളും പ്രതീക്ഷിക്കാം. വിദേശയാത്രകൾ തരപ്പെടും. അതിലൂടെ പലവിധ നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. ബുദ്ധിപരമായ എഴുത്തുകുത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ക്രിയേറ്റിവിറ്റിയിലും, ആത്മീയതയിലും താൽപര്യം കൂടുകയും അതിലൂടെ പലവിധ പുതിയ കണ്ടുപിടുത്തങ്ങളും നടത്താന്‍ സാധിക്കുന്നതാണ്. തൊഴിൽ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തത്വശാസ്ത്രത്തിലും മതപരമായും കൂടുതൽ അറിവുകൾ സമ്പാദിക്കുന്നതാണ്.

ആരോഗ്യം 

ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. യഥാസമയം പരിശോധന നടത്തിയും, വേണ്ട ചികിത്സകൾ നടത്തിയും ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടതാണ്. വിഷമങ്ങളും ആശങ്കകളും കഴിവതും കുറയ്ക്കുന്നത് നന്നായിരിക്കും. ഹൃദ്രോഗം, കിഡ്നി, ഇടുപ്പ് എന്നിവ സംബന്ധിച്ച അസുഖങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്.

വീടും കുടുംബവും

വീട്ടിൽ സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടി വരും. രക്ഷകർത്താക്കളുമായി  ധനപരമായി പ്രശ്നങ്ങളെ നേരിടേണ്ടി വരും. സഹോദരങ്ങൾ മാറിത്താമസിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുന്നതാണ് നന്ന്, അവർക്കിഷ്ടപ്പെട്ട രീതിയിലെ താമസത്തിനവരെ മാറ്റിക്കുക.

ധനവും തൊഴിലും

ധനപരമായി നല്ല സമയമായിരിക്കും. വീട്ടിൽ ധനചിലവ് കൂടും. വരവും ചിലവും പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. വീട്ടിനുള്ളിൽ അപ്രതീക്ഷിത പുനരുദ്ധാരണം  ചെയ്യേണ്ടിവരുന്നതാണ്. വിദേശത്തു നിന്നും ധനലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ ബിസിനസ് വഴി ധനലാഭം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. തൊഴിൽപരമായി തൊഴിൽ ദാതാവിൽ നിന്നും നല്ല പേരു സമ്പാദിക്കുവാൻ കഴിയും. തൊഴിലിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. ഏതു തൊഴിലിലും കഴിവ് തെളിയിക്കാൻ സാധിക്കും. 

സ്നേഹം, സാമൂഹിക ജീവിതം, സ്വയംപര്യാപ്തത

എല്ലാവരുമായി നല്ല സ്നേഹത്തോടെ ജീവിതം നയിക്കും. എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ സാമൂഹിക ജീവിതം നയിക്കുന്നതാണ്. ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. പലവിധ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ വന്നുചേരും. സാമൂഹിക ജീവിതത്തിലെ ചില വ്യക്തികളുമായി അകന്നു പോകേണ്ട അവസരങ്ങൾ വരികയും, അതുവഴി ദുഃഖങ്ങൾ അനുഭവിക്കേണ്ടതായും വന്നുചേരും. സ്നേഹബന്ധങ്ങളിൽ സൂക്ഷ്മത പുലർത്തേണ്ടതാണ്. കുട്ടികളുമായി സന്തോഷമായും സ്നേഹമായും കഴിയാൻ സാധിക്കും. മറ്റുള്ളവരുടെ കെണിയിൽ പെടാതെ സൂക്ഷിക്കേണ്ടതാണ്. ആത്മീയതയിലേക്ക് മനസ്സ് കേന്ദ്രീകരിക്കുന്നത് ഒരു പരിധി വരെ സ്വന്തം നിലനിൽപിന് നന്നായിരിക്കും. മനസുഖത്തിനും ഭാഗ്യത്തിനും താഴെ പറയുന്ന നിറം ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. 

നിറങ്ങൾ – ചുവപ്പ്, വയലറ്റ്, പച്ച, നീല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA