sections
MORE

1195 പുതുവർഷഫലം മകരം രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
makaram-capricorn.jpg
SHARE

(1957, 69, 81, 93, 2005, 17 ഈ വർഷങ്ങളില്‍ ജനിച്ചവർക്കും മകരം ലഗ്നമായവർക്കും മകരമാസത്തിൽ ജനിച്ചവർക്കും മകരം രാശിക്കാർക്കും ബാധകം.)

പൊതുവിൽ ഈ രാശിക്കാർക്ക്  നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാകുന്നതാണ്. അന്യരിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. പുതിയ സാങ്കേതികവിദ്യകൾ സഹായകരമാകുന്നതാണ്. കാര്യങ്ങൾ വളരെ എളുപ്പത്തിൽ നടത്തിയെടുക്കാൻ സാധിക്കും. കൂടുതൽ കഠിനാധ്വാനം വേണ്ടിവരുന്ന സമയമാണ്. എന്നാൽ അതിനനുസരിച്ചുള്ള മേന്മയും ലഭിക്കുന്നതാണ്. സംസാരത്തിൽ കൂടുതൽ ശ്രദ്ധിക്കണം . കുടുംബകാര്യങ്ങളിൽ ഒരു സ്ഥിരമായ തീരുമാനം എടുക്കുന്നതില്‍ നിന്നും മാറി നിൽക്കേണ്ട അവസ്ഥ വന്നുചേരുന്നതാണ്. ബുദ്ധിപരമായി മാത്രം എഴുത്തുകുത്തുകള്‍ നടത്തേണ്ടതാണ്.

ആരോഗ്യം

ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയസംബന്ധമായ അസുഖത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മുട്ടിനും നട്ടെല്ലിനും അസ്ഥിസംബന്ധമായ രോഗങ്ങൾ   വരാനിടയുണ്ട്. അസുഖത്തിന് പെട്ടെന്ന്  ചികിത്സ നടത്തേണ്ടതാണ്. ദുഃഖങ്ങൾ, ആശങ്കകൾ എന്നിവ കഴിവതും ഒഴിവാക്കുക . യോഗ, തെറാപ്പി എന്നിവ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.

വീടും കുടുംബവും

കുടുംബത്തിനുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നുവരാം, അതെല്ലാം ബുദ്ധിപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള സാമാന്യബോധം നഷ്ടപ്പെടുന്ന അവസരങ്ങൾ വീട്ടിലുണ്ടായെന്നു വരാം. അത് ബോധപൂർവം നിസ്സാരമായി കരുതി തരണം ചെയ്യേണ്ടതാണ്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും. ഇളയ സഹോദരങ്ങൾക്കും ചെറു കുട്ടികൾക്കും നല്ല സമയമായിരിക്കും. രക്ഷകർത്താക്കൾക്ക് താമസസ്ഥലം മാറും.

ധനവും തൊഴിലും

സാമ്പത്തികമായി പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹരിക്കപ്പെടാം. ധനചിലവിൽ ഒരു കൺട്രോൾ വയ്ക്കുന്നതാണ്. കുടുംബത്തിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. ബിസിനസിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റിൽ ശോഭിക്കുന്നതാണ്. തൊഴിലിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ്സിൽ വിശ്വസ്തരെ മാത്രം ഇടപെടീക്കുന്നതാണ് നല്ലത്. പുതിയ തൊഴിൽ സംരംഭങ്ങളിൽ ഇറങ്ങാൻ പറ്റിയ സമയമാണ്. ലാഭം പ്രതീക്ഷിക്കാം.

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാം. സ്നേഹബന്ധങ്ങൾ ബിസിനസ് പാർട്ട്ണർഷിപ്പിൽ കലാശിക്കാം. സാമൂഹിക ജീവിതത്തിൽ എല്ലാവരുമായി ഇടപഴകുകയും പാർട്ടികളിലും മറ്റും പങ്കുചേരാനും കൂടുതൽ അവസരങ്ങൾ വന്നുചേരും. ആത്മീയ ചിന്തകരും, ഗുരുക്കന്മാരുമായി ഇടപഴകുന്നതാണ്. തത്വചിന്തകരായ സുഹൃത്‌സംഗമം പ്രതീക്ഷിക്കാം. സേവന സമൂഹം, പ്രാർഥനാ യോഗം, മെഡിറ്റേഷൻ, യോഗ എന്നിവയിൽ പങ്കെടുക്കും. തെറ്റായ ചിന്തകളിലും പ്രവൃത്തികളില്‍ നിന്നും മാറി നിൽക്കേണ്ടതാണ്. പുതിയ അറിവുകള്‍ നേടാൻ പറ്റിയ സന്ദർഭങ്ങൾ വന്നുചേരും. അത് കഴിവിന്റെ പരമാവധി ഉൾക്കൊള്ളേണ്ടതാണ്. ഏത് പ്രശ്നങ്ങളും വളരെ തണുപ്പൻ മട്ടിൽ എടുത്ത് കൈകാര്യം ചെയ്താൽ യാതൊരു ദുഃഖങ്ങൾക്കും അടിമയാകേണ്ടി വരില്ല. ഏതെങ്കിലും താൽപര്യമുള്ള ഒരു വിഷയത്തിൽ മനസ്സ് കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

ധരിക്കേണ്ട നിറങ്ങൾ – കറുപ്പ്, വിവിധ വർണ്ണങ്ങൾ, സിൽവർ കളർ, കടുത്ത തവിട്ടുനിറം, ഇന്ദ്രനീല നിറം ഇവ ധരിക്കുന്നത് ഉത്തമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA