sections
MORE

1195 പുതുവർഷഫലം ധനു രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
danu-sagittarius.jpg
SHARE

(1956, 68, 80, 92, 2004, 2016 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കും   ധനു രാശിക്കാർക്കും ധനു ലഗ്നമായവർക്കും ധനുമാസത്തിൽ ജനിച്ചവർക്കും ബാധകം.)

പൊതുവിൽ 1195 ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലമാണ്. പ്രേമബന്ധത്തിലേർപ്പെട്ട് പരാജയപ്പെടാനിടയുള്ളതിനാൽ അത്തരം കാര്യത്തിലിടപെടാതിരിക്കുന്നതാകും നന്ന്.  ഈ വർഷം നല്ല യാത്രകൾ  പോകാൻ ഇടവരും. പഠിതാക്കൾക്ക് ഈ വർഷം നല്ല സമയമായിരിക്കും. സ്കൂളിലും കോളജിലും ഇഷ്ടപ്പെട്ട വിഷയത്തിൽ അഡ്മിഷൻ ലഭിക്കും. ഒന്നിനു പുറകിൽ ഒന്നായി പല വിഷയങ്ങളിലും അറിവ് സമ്പാദിക്കുന്നതാണ്. വിദ്യാഭ്യാസപരമായോ തൊഴിൽപരമായോ വിദേശയാത്ര ചെയ്യാൻ യോഗമുണ്ടാകുന്നതാണ്.

ആരോഗ്യം

ആരോഗ്യപരമായി അല്പം മോശമായിരിക്കും.  കഴുത്തിലും തൊണ്ടയ്ക്കും അസുഖങ്ങൾ വരാം. ഇടുപ്പിനും വൃക്ക രോഗത്തിനും ഇടയുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അസുഖങ്ങൾ വന്നാൽ ഉടൻതന്നെ  ഡോക്ടറെ കണ്ട് ചികിത്സ നേടേണ്ടതാണ്.

വീടും കുടുംബവും

വീട്ടിലും കുടുംബത്തിലും അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും മോചനമുണ്ടാകുന്നതാണ്. വീട്ടിൽ സ്വർഗ്ഗതുല്യമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ സ്നേഹവും സമാധാനവും ലഭിക്കും. ആത്മീയ കാര്യങ്ങളിൽ വീട്ടുകാരിൽ ചിലർക്ക് താൽപര്യം കൂടും. ചില വാക്കുകൾ ഉപയോഗിക്കുന്നത് കുടുംബത്തിൽ മറ്റുള്ളവർക്ക് വേദനിപ്പിക്കുന്നതായും കുറ്റപ്പെടുത്തുന്നതായും തോന്നാം. അതിൽ നിന്നും അവരെ ബോധ്യപ്പെടുത്തി അവസരോചിതമായി പറഞ്ഞ് മനസ്സിലാക്കി മാറ്റിയെടുക്കണം. ഇളയ സഹോദരങ്ങൾക്കും ചെറു കുട്ടികൾക്കും നല്ല സമയമായിരിക്കും.

ധനവും തൊഴിലും

ധനപരമായും തൊഴിൽപരമായും നല്ല സമയമാണ്. ഇടപെടുന്ന കാര്യങ്ങൾ ലാഭത്തിൽ കലാശിക്കും. അനാവശ്യ ചിലവുകളും ദുർവ്യയങ്ങളും കുറയ്ക്കുന്നതാണ്. നിക്ഷേപത്തിലൂടെയുള്ള ധനം കൈവശം വന്നുചേരുന്നതാണ്. പല രീതിയിലുള്ള ക്രയവിക്രയത്തിലൂടെ ധനസമ്പാദനം ഉണ്ടാകുന്നതാണ്. കുടുംബസ്വത്തിലൂടെയോ വിൽപത്രത്തിലൂടെയോ ഉള്ള ധനം ലഭിക്കുന്നതാണ്. എസ്റ്റേറ്റിന്റെ ഉടമസ്ഥതയോ അതിലെ മറ്റ് ഉയർന്ന പദവിയോ ബിസിനസ് പാർട്ട്ണർ പദവിയോ ലഭിക്കാം. തൊഴിലിൽ മാറ്റങ്ങളും, സ്ഥിരതയും പ്രതീക്ഷിക്കാം.

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

സാമൂഹിക ജീവിതത്തിൽ സ്നേഹാദരങ്ങൾ ലഭിക്കും. ലൗകിക ജീവിതത്തിൽ കുറെയേറെ ശ്രദ്ധിക്കേണ്ടതാണ്. അയൽപക്കക്കാരുമായി നീരസമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. സ്നേഹബന്ധത്തിൽ ഇടപെടുന്നവർ അതിലൂടെ മോശമായ അഭിപ്രായങ്ങൾ കേൾക്കാനിടയുള്ളതിനാൽ മാറി നിൽക്കുന്നത് നന്നായിരിക്കും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിലിടപെട്ട് സമയം പാഴാക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതായിരിക്കും കൂടുതൽ നന്ന്. ആത്മീയതയുടെ പേരിൽ ധാരാളം ധനം ചിലവഴിച്ച് സ്വയം നഷ്ടത്തിലേക്ക് ഇറങ്ങിതിരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തിരികെ കിട്ടുമെന്ന രീതിയിൽ ചിലവഴിക്കുന്ന പണം തിരിച്ച് വന്നെത്തുമെന്ന് കരുതി ജീവിക്കുന്നത് ദുഃഖത്തിൽ കലാശിക്കുന്നതാണ്. ആയതിനാൽ ചിലവുകൾ സ്വയം കൈപിടിക്കുള്ളിലൊതുക്കി ധനം വിനിയോഗിക്കുന്നത് നന്നായിരിക്കും.

ഭാഗ്യനിറങ്ങൾ – കറുപ്പ്, ഇൻഡിഗോ, മഞ്ഞ, ഓറഞ്ച്, നീല, കടുംനീല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA