sections
MORE

1195 പുതുവർഷഫലം കുംഭം രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
kumbham-aquarius.jpg
SHARE

(1958, 70, 82, 94, 2006, 2018 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കും കുംഭം രാശിയിലുള്ളവർക്കും കുംഭം ലഗ്നമായവർക്കും കുംഭമാസത്തിൽ ജനിച്ചവർക്കും ബാധകം.)

ഗുണദോഷസമ്മിശ്രമായാണ് ഈ വർഷം കടന്നു വരുന്നത്. പല വെല്ലുവിളികളെയും നേരിടേണ്ടി വരും. എന്നാലും എല്ലാം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നതാണ്. തൊഴിൽപരമായി ഉയർച്ചകൾ പ്രതീക്ഷിക്കുന്നവർക്ക് അത് സാധ്യമാകുന്നതാണ്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്താനും യോഗം ഉണ്ട്. ഇതിൽ സ്വന്തം നേട്ടം ഉണ്ടാക്കാനും സാധിക്കുന്നതാണ്. ധനമുണ്ടാക്കാനും അതിനായി കൂടുതൽ ശ്രമിച്ച് കാര്യങ്ങൾ നേടിയെടുക്കാനും സാധിക്കുന്നതാണ്. എഴുത്തുകുത്തിലൂടെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതു സംരംഭങ്ങൾ  നല്ല രീതിയിൽ നടത്തിക്കാൻ സാധിക്കും. വിദേശയാത്രകളും, ഉപരിപഠനവും ആഗ്രഹിക്കുന്നവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ നടത്താൻ കഴിയും.

ആരോഗ്യം

ആരോഗ്യനില മോശമാകാൻ ഇടയുണ്ട്. നെഞ്ചുവേദനയോ മാനസികാസ്വസ്ഥതയോ ഉണ്ടാകുന്നതാണ്. കൂടുതൽ ഉത്കണ്ഠയും വിഷമങ്ങളും കഴിയുന്നതും ശ്രദ്ധിക്കേണ്ടതാണ്. ആത്മീയതയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ആമാശയത്തിനും നെഞ്ചിനും ചെറിയ പ്രശ്ന  സാധ്യതയുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന  ആഹാരങ്ങൾ പലതും കുറയ്ക്കേണ്ടതാണ്. അസുഖം വന്നാൽ  ചികിത്സ തേടാൻ താമസിക്കരുത്. 

വീടും കുടുംബവും

വീട്ടിലെ പ്രശ്നങ്ങൾ വളരെ താഴ്മയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വീട്ടിലെ  തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ചിന്തിക്കുന്നത് നന്നായിരിക്കും. രക്ഷകർത്താക്കളിൽ ആർക്കെങ്കിലും അസുഖം വരാനും അടിയന്തിരമായി ചികിത്സ നടത്തേണ്ടതായും വരും. സഹോദരങ്ങളിൽ നിന്നും പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കുട്ടികൾക്ക് ഉയർച്ചകൾ പ്രതീക്ഷിക്കാം. പലവിധ നാടകരംഗങ്ങളും കുടുംബത്തില്‍ ഉണ്ടാകുകയും അതെല്ലാം നേരിട്ട് കൈകാര്യം ചെയ്യേണ്ടതായും വരുന്നതാണ്.

ധനവും തൊഴിലും

ധനപരമായും തൊഴിൽപരമായും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഏതു തൊഴിലിലും ശോഭിക്കാൻ സാധിക്കുന്നതാണ്. ധനം കൂടുതൽ ചിലവഴിക്കേണ്ടി വരും എന്നാലതനുസരിച്ചുള്ള നേട്ടവും ലഭിക്കുന്നതാണ്. പരോപകാരത്തിൽ താൽപര്യമുണ്ടാകുകയും അതിലൂടെ നേട്ടങ്ങളുണ്ടാകുകയും ചെയ്യും. തൊഴിലിലെ ഉയർച്ച കണ്ട് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അതിശയിക്കുന്നതാണ്. കൂടുതൽ സഹായങ്ങളും സഹകരണങ്ങളും എല്ലാ വശത്തുനിന്നും പ്രതീക്ഷിക്കാം. സന്തോഷകരമായ തൊഴിൽ ജീവിതം പ്രതീക്ഷിക്കാം.

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

സ്നേഹവും സഹായവും ലഭിക്കുന്നതാണ്. സാമൂഹ്യജീവിതത്തിൽ നല്ല സുഹൃത്ബന്ധം പ്രതീക്ഷിക്കാം. സമൂഹമായി ചേർന്ന് എന്തെങ്കിലും പുതുതായി നടപ്പിലാക്കാനാഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. അതിൽ നിന്നും പേരെടുക്കാൻ സാധിക്കും. അതിനായി കൂടുതൽ സമയം ചിലവഴിക്കുന്നതാണ്. വിദേശികളെ ആകർഷിക്കും. ഉയർന്ന വിദ്യാസമ്പന്നരുമായും മതപണ്ഡിതന്മാരുമായും പരിചയപ്പെടുന്നതാണ്. അമിതമായുള്ള സഹായങ്ങളും അടുപ്പങ്ങളും ദുഃഖത്തിനിടയാക്കുമെന്നതിനാൽ അതിൽ നിന്നും കുറച്ച് മാറി നിൽക്കേണ്ടതാണ്. സ്വന്തം കാര്യം മറന്നുള്ള ഒരു കാര്യത്തിനും ഇറങ്ങിത്തിരിക്കാതിരിക്കുന്നതായിരിക്കും  നല്ലത്. ഇത് ചിലപ്പോൾ മാനസികദുഃഖങ്ങൾക്ക് കാരണമാകാം.

ധരിക്കേണ്ട നിറങ്ങൾ – ബ്ലൂ, ഗ്രേ, കടുംനീല, ഗോൾഡൻ, ഓറഞ്ച്, അക്വാ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA