sections
MORE

1195 പുതുവർഷഫലം മീനം രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
meenam-pisces.jpg
SHARE

(1959, 71, 83, 95, 2007 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കും മീനം രാശിയിലുള്ളവർക്കും മീനം രാശി ലഗ്നമായവർക്കും മീനമാസത്തിൽ ജനിച്ചവർക്കും ബാധകം.)

ഈ രാശിക്കാർക്ക് ഗുണദോഷസമ്മിശ്ര കാലമാണ്.  വെല്ലുവിളികളെ നേരിടേണ്ടിവരും. അതൊക്കെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതാണ്. വിദ്യാഭ്യാസം പുഷ്ടിപ്പെടുത്താനാഗ്രഹിക്കുന്നവർക്ക്  അവസരം ലഭിക്കുന്നതാണ്. സ്വന്തമായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ നേടിയെടുക്കാൻ സാധിക്കുന്നതാണ്. വീഴ്ചകൾ അതിൽ സംഭവിക്കാതെയും ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനം മാറാനും, കോഴ്സുകൾ മാറാനും ഉള്ള സാധ്യതകളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രകൾ തരപ്പെടുന്നതാണ്. സംഘം ചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അത് നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നതാണ്.

ആരോഗ്യം

ആരോഗ്യനില മോശമാകാൻ ഇടയുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ശ്രദ്ധിക്കണം. മുട്ടിനും കാലിനും അസുഖത്തിനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

വീടും കുടുംബവും

വീട്ടിലും കുടുംബത്തിലും പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതാണ്. കൂടുതൽ ക്ഷമ കാണിക്കേണ്ട സമയമാണിത്. വായിൽ നിന്നും വരുന്ന പല വാക്കുകളും സ്വയം വിനയായി കലാശിക്കുമെന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങൾക്ക് പുതിയ ജോലി സാധ്യതകൾ വരാനിടയുണ്ട്. സന്താനങ്ങൾ പുതിയ ഗൃഹം വാങ്ങുകയോ, ഗൃഹം മോടി പിടിപ്പിക്കുകയോ ചെയ്യുന്നതാണ്. ചിലർ മാറി താമസിച്ചെന്നും വരാം. സഹോദരങ്ങൾ ഗൃഹം മാറുകയോ പുതിയ ഗൃഹം വാങ്ങുകയോ ചെയ്യുന്നതാണ്. പൊതുവിൽ കുടുംബത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്ന സമയമായതിനാൽ ശ്രദ്ധിച്ച് പെരുമാറേണ്ടതാണ്.

ധനവും തൊഴിലും

ധനപരമായും തൊഴിൽപരമായും മോശസമയമായിരിക്കും. വരവു കുറവും ചിലവ് കൂടുന്നതുമായ സമയമാണിത്. തൊഴിൽപരമായി പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വരുന്നതാണ്. പുതിയ പുതിയ സംരംഭങ്ങളില്‍ ഏർപ്പെടാനിടയുണ്ടെങ്കിലും പ്രതീക്ഷയ്ക്കൊത്ത ഉയർച്ച ഉണ്ടാകില്ല. അധ്വാനഭാരം കൂടും. ധനപരമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ധനം കൈകാര്യം ചെയ്യുന്ന തൊഴിൽ ചെയ്യുന്നവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ കൈനഷ്ടങ്ങൾ സംഭവിക്കാം. 

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

പ്രേമജീവിതം ദുഃഖത്തിൽ കലാശിക്കാനിടയുണ്ട്. സാമൂഹ്യജീവിതത്തിൽ പലവിധ പേരുദോഷങ്ങൾക്കും കാരണമാകുന്നതിനാൽ ഒരൽപം മാറിനിൽക്കുന്നത് നന്നായിരിക്കും. ചെയ്യാത്ത തെറ്റിനു പോലും ചിലപ്പോള്‍ പഴി കേൾക്കേണ്ടി വരുന്നതാണ്. രക്ഷകർത്താക്കളും സഹോദരങ്ങളുമായും പ്രശ്നങ്ങൾ ഉണ്ടായെന്നും വരാം. മറ്റുള്ളവരിൽ നിന്നും അപമാനിതരാകാനിടയുള്ളതിനാൽ സ്വയം തന്നെ അതിൽ നിന്നും മാറി നിൽക്കേണ്ടതാണ്. ആത്മീയത, തത്വശാസ്ത്രം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ സമയം നന്നായിരിക്കും. സ്വന്തം പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതിനേക്കാൾ അതുണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതാണ് കൂടുതൽ നന്ന്. ഈശ്വരഭജനം ഒരു പരിധിവരെ നന്നായിരിക്കും.

ധരിക്കേണ്ട നിറം – അക്വാ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുമപ്പ്, കടുംചുമപ്പ് ഇവ ധരിക്കുന്നത് ഉത്തമമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA