sections
MORE

1195 സമ്പൂർണ വർഷഫലം : അശ്വതി

HIGHLIGHTS
  • അശ്വതി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
aswathy-1195-yearly-prediction
SHARE

വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും പരീക്ഷയിൽ വിജയവും ഉദ്യോഗഭാഗ്യവും ഉണ്ടാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരം കുറയും. രോഗശമനത്താൽ പ്രവർത്തനമേഖല വിപുലീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. പുതിയ കരാറുജോലികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത് ബൃഹത്സംരംഭങ്ങൾക്ക് വഴിയൊരുക്കും. വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കാർഷികമേഖലയിൽ പുതിയ കൃഷിസമ്പ്രദായം ആവിഷ്ക്കരിക്കുന്നത് ജനാംഗീകാരത്തിനും സൽകീർത്തിക്കും വഴിയൊരുക്കും. പിതാവിന്റെ അസുഖങ്ങൾക്കനുസൃതമായി പലപ്പോഴും ജന്മനാട്ടിൽ പോകേണ്ടി വരും. വിദഗ്ധ ചികിത്സകളാലും ഈശ്വരാരാധനകളാലും. വിശ്രമത്താലും സൽസന്താനഭാഗ്യമുണ്ടാകും. ആധ്യാത്മിക ചിന്തകളാൽ അനാവശ്യമായ ആധി ഒഴിഞ്ഞു പോകും. ജീവിത നിലവാരം മെച്ചപ്പെട്ടതിനാൽ കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങും. പുണ്യതീർഥയാത്രയ്ക്ക് നേതൃത്വം വഹിക്കും. വ്യവസായം നവീകരിച്ച് പുനരാരംഭിക്കുന്നതിനാൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിക്കും.

സാഹസപ്രവൃത്തികളില്‍ നിന്നു പിന്മാറണം. സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ അപകടങ്ങൾ സംഭവിക്കുന്നതിനാൽ സാമ്പത്തിക സഹായം ചെയ്യേണ്ടതായി വരും. വസ്തുതർക്കത്തിൽ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനാൽ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ സാധിക്കും. പണം മുടക്കിയുള്ള പ്രവർത്തനമേഖലകളിൽ നിന്നു പിന്മാറി ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ക്രിയാത്മക നടപടികളിൽ ആത്മാർഥമായി സഹകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വർധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. പ്രത്യേക വിഭാഗത്തിന്റെ ഉന്നതാധികാരിപദം ലഭിക്കും.

വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകള്‍ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ദുശ്ശീലങ്ങൾ‍ ഉപേക്ഷിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. അധികൃതരുടെ പ്രത്യേക പരിഗണനയിൽ അധഃപതിച്ചു കിടക്കുന്ന മേഖലയ്ക്ക് പുനർജീവൻ നൽകും കൃത്യമായ ലക്ഷ്യബോധം, ആവിഷ്ക്കരണ പദ്ധതി, പ്രതിബദ്ധത, ആത്മവിശ്വാസം തുടങ്ങിയവ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും.

വെല്ലുവിളികളെ അതിജീവിക്കാനുള്ള യുക്തിയും സമചിത്തതയും അനുഭവജ്ഞാനവും ഗുരുവിന്റെ ഉപദേശവും ലക്ഷ്യപ്രാപ്തി നേടുവാൻ ഉപകരിക്കും. പ്രത്യുപകാരം ചെയ്യാനുള്ള സാഹചര്യം വന്നു ചേരും. നിർദ്ദേശങ്ങളും പ്രവർത്തനശൈലിയും മറ്റുള്ളവർക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ കൃതാർഥനാകും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. ഉദ്യോഗത്തോടനുബന്ധമായി സായാഹ്നപാഠ്യപദ്ധതിക്ക് ചേരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA