sections
MORE

1195 സമ്പൂർണ വർഷഫലം : ഭരണി

HIGHLIGHTS
  • ഭരണി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Bharani-1195-Yearly-Prediction
SHARE

കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാന്‍ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. കർമ്മമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽസമൃദ്ധിയും ഉണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യത്താൽ പൂർണ്ണമായും ആത്മാർഥമായി പ്രവർത്തിക്കുവാൻ തയ്യാറാകും. സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകും.

ആത്മവിശ്വാസം, കാര്യനിർവ്വഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. പുതിയ കാർഷിക സമ്പ്രദായം ആവിഷ്കരിക്കുന്നത് ഫലപ്രദമാകും. ഉദര–നീർദ്ദോഷരോഗങ്ങൾക്ക് പ്രാണായാമവും, വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടിവരും. മക്കളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. അസുലഭനിമിഷങ്ങൾ അനിർവചനീയമാക്കുവാന്‍ അവസരമുണ്ടാകും. പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറിതാമസിക്കും. ആപൽഘട്ടത്തിൽനിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും.

വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. വസ്തുതകൾക്കു നിരക്കാത്ത സംയുക്ത സംരംഭങ്ങളിൽനിന്നും പിന്മാറുന്നതു വഴി മനസ്സമാധാനമുണ്ടാകും. ദാമ്പത്യ ഐക്യത്തിനായി വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കേണ്ടതായിവരും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രത്യക്ഷവും പരോക്ഷവുമായി സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നു ചേരുന്നത് ആശ്വാസകരമാകും. നഷ്ടസാധ്യതകളെ വിലയിരുത്തി ബൃഹത്‌സംരംഭത്തിൽ നിന്നു പിന്മാറും.

വസ്തുതകൾക്കു നിരക്കാത്ത പ്രവൃത്തികളിൽ നിന്നു പിന്മാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും. തൊഴിൽമേഖലകൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ അവലംബിക്കും. മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങള്‍ തിരുത്തേണ്ടതായി വരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പഠിച്ചവിദ്യയോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽ കൃതാർത്ഥനാകും. ആഗ്രഹിക്കുന്ന ഭൂമി വിൽപന സഫലമാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസവും അവസരവും ഉണ്ടാകും. അസന്മാർഗ്ഗ പ്രവർത്തനങ്ങളില്‍നിന്നു ആത്മാർഥ സുഹൃത്തിനെ രക്ഷിക്കുവാന്‍ സാധിക്കും. മത്സരരംഗങ്ങളില്‍ വിജയിക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും. ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുന്നതു വഴി ആശ്ചര്യമനുഭവപ്പെടും

ക്രിയാത്മകമായ നടപടികളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമ്മരംഗങ്ങളിൽ ഏര്‍പ്പെടുന്നതുവഴി പുതിയ അവസരങ്ങള്‍ വന്നുചേരും. പൂർവികർ അനുവർത്തിച്ചു വന്നിരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ ഉൾപ്രേരണയുണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് ദിനചര്യാക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് രോഗപ്രതിരോധത്തിന് വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA