sections
MORE

1195 സമ്പൂർണ വർഷഫലം : കാർത്തിക

HIGHLIGHTS
  • കാർത്തിക നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Karthika-1195-New-Year-Prediction
SHARE

അലസതയും ഉദാസീനമനോഭാവവും അമിതമായ ആത്മവിശ്വാസവും പരീക്ഷയിൽ പരാജയത്തെ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി അധികാരപരിധിയും ചുമതലകളും വര്‍ധിക്കും. അവിചാരിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. അഹോരാത്രം പ്രയത്നിക്കേണ്ടതായി വരുമെങ്കിലും ഉദ്യോഗം ഉപേക്ഷിക്കരുത്. പണം മുടക്കി വ്യാപാര വ്യവസായ മേഖലകളിൽ ഏർപ്പെടുന്നത് അബദ്ധമാകും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ കുറയും. ചെയ്തുപോയ തെറ്റുകള്‍ തിരുത്തുകയും ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ധനാഢ്യനെന്ന നിലയിൽ ജീവിക്കുവാൻ അവസരമുണ്ടാകും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുക എന്നിവ അരുത്. ഏറ്റെടുക്കുന്ന ദൗത്യം നിറവേറ്റാൻ സാധിക്കാത്തതിനാൽ കഴിവുള്ളവരെ ഏൽപ്പിക്കേണ്ടതായി വരും. നിയുക്ത പദവിക്ക് സ്ഥാനചലനം വന്നു ചേരും. സംയുക്തസംരംഭങ്ങളിൽ നിന്നും നിരുപാധികം പിന്മാറി നിശ്ചിത ശമ്പളത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകള‌ോടു കൂടിയ സംരംഭങ്ങൾ ഏറ്റെടുക്കും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. കുടംബത്തിലെ ചിലരുടെ അനൈക്യതകളാൽ മാറി താമസിക്കും. മാതാപിതാക്കളും ജീവിതപങ്കാളിയും നിർദ്ദേശിക്കുന്ന കാര്യങ്ങൾ പരിഗണിക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും.

ആർഭാടങ്ങൾ ഉപേക്ഷിച്ച് ജീവിതം നയിക്കേണ്ടതായി വരും. സാമ്പത്തിക പരാധീനത കാരണം ഭൂമി വിൽക്കേണ്ടതായി വരും. അനായാസേന ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടി വരും. അർത്ഥ പൂര്‍ണ്ണമായ ആശയങ്ങള്‍ക്ക് ആത്മാർഥമായി സഹകരിക്കും. അബദ്ധമുള്ള സുഹൃത്ബന്ധത്തിൽ നിന്നും പിന്മാറുവാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും.

നിക്ഷേപസമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും മകൾക്ക് തന്നേക്കാൾ ഉയർന്ന പദവിയുള്ള ഉദ്യോഗം ലഭിച്ചതിൽ ആത്മസംതൃപ്തി തോന്നും. വാത–പ്രമേഹ രോഗപീഡകൾക്ക് വിദഗ്ധ ചികിത്സകള്‍ വേണ്ടിവരും. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കുവാൻ തയ്യാറാകും. വികസിത രാഷ്ട്രത്തിലേക്ക് സ്ഥിരതാമസത്തിന് അപേക്ഷ നൽകും. ഭരണ സംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ നിർദ്ദേശവും ഉപദേശവും തേടും. അനവസരങ്ങളിലുള്ള വാഗ്ദാനങ്ങൾ ഉപേക്ഷിക്കണം.

ജീവിതപങ്കാളിയുടെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങളെ അതിജീവിക്കും. ഉത്തരവാദിത്വമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് വിശ്വസ്തരായവരെ ഏൽപിക്കുന്നതു കൊണ്ട് ഫലപ്രാപ്തിയുണ്ടാകും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗ്ഗത്തിലേര്‍പ്പെടുന്നതു വഴി പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും.

കർമ്മനിരതരായവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിദേശത്തുനിന്നും അവധിക്ക് നാട്ടിൽ വന്നവർക്ക് ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്. കാലദോഷമുള്ളതിനാൽ ആത്മസംയമനം പാലിച്ച് ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി ഈശ്വരപ്രാർഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA