sections
MORE

1195 സമ്പൂർണ വർഷഫലം : രോഹിണി

HIGHLIGHTS
  • രോഹിണി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Rohini-1195-Yearly-Prediction
SHARE

വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ച് ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും ഈശ്വരപ്രാർഥനകളാലും തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാനും., പുതിയ ആശയങ്ങൾ അവലംബിക്കുവാനും സാധിക്കും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകേണ്ടതായിവരും. വെല്ലുവിളികളെ അതിജീവിക്കുവാനുള്ള ആത്മധൈര്യമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാവാതെ സൂക്ഷിക്കണം. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും.

സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണ്ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. പരമപ്രധാനമായ വിഷയങ്ങള്‍ തനതായ അർഥതലങ്ങളോടുകൂടി പ്രവർത്തിക്കുവാൻ തയ്യാറാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പുതിയ കർമ്മപദ്ധതികള്‍ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽനിന്നും പിന്മാറുകയാണു നല്ലത്. സന്താനങ്ങളുടെ അനാവശ്യപരിഷ്കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിന്മാറും. ആതുരസേവനത്തില്‍ ആത്മാർഥമായി പ്രവർത്തിക്കും.

കൈവിട്ടു പോകുമെന്നു കരുതിയ വസ്തുവഹകൾ തിരിച്ചു വാങ്ങുവാൻ സാധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. ആഗ്രഹിച്ച വിദേശ യാത്ര സഫലമാകും. വ്യക്തിസ്വാതന്ത്ര്യത്താൽ പുതിയ ഭരണപരിഷ്കാരം പ്രവർത്തന തലത്തിൽ ആവിഷ്കരിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും.

വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. സുവ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ അന്യരെപ്പറ്റിയുള്ള അബദ്ധധാരണകൾ ഒഴിഞ്ഞു പോകും. നിരവധി കാര്യങ്ങള്‍ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും.സ്വയം ഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവ കാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. ബന്ധുവിന്റെ അകാലവിയോഗം ഗതകാല സ്മരണകൾക്കു വഴിയൊരുക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗ്രഹിക്കുന്ന ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും.

മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുവാൻ സഹായകമാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA