sections
MORE

1195 സമ്പൂർണ വർഷഫലം : തിരുവാതിര

HIGHLIGHTS
  • തിരുവാതിര നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Thiruvathira-1195-Yearly-prediction
SHARE

ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ചികിത്സ ഫലിക്കും. സൽസന്താന ഭാഗ്യമുണ്ടാകും. അധിവാസസ്ഥലത്തോടനുബന്ധമായ ഭൂമി മോഹവില കൊടുത്ത് വാങ്ങും. സത്യാവസ്ഥ ബോധിപ്പിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിഞ്ഞുമാറും. വിതരണ സമ്പ്രദായം നവീകരിക്കുവാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. സജ്ജനസംസർഗ്ഗത്താൽ സദ്ചിന്തകള്‍ വർധിക്കും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ശമ്പളവർധനവോടു കൂടി ലഭിക്കും. വൈജ്ഞാനിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും.

ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങള്‍ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്. ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. അന്യദേശത്തു വസിക്കുന്നവർക്ക് തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി ഗൃഹം വാങ്ങി താമസമാക്കുവാൻ സാധിക്കും. വാഹനം മാറ്റി വാങ്ങുവാനിടവരും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവ്വഹിക്കും. ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കുവാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.

ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചംവെക്കുവാൻ സാധിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും. ആധ്യാത്മിക–ആത്മീയ ചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അനാവശ്യമായ ആധി ഒഴിവാക്കണം. വിട്ടുവീഴ്ച മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഈ വർഷം അനുഭവിക്കും.

വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. പ്രാദേശിക പിന്തുണ ലഭിച്ചതിനാല്‍ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങള്‍ വർഷാന്ത്യത്തിൽ സഫലമാകും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകള്‍ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തുന്നതിനാൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാകും.

ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണ മേഖലകൾ തുടങ്ങും. അർഹമായ രീതിയില്‍ ആദരണീയ സ്ഥാനം ലഭിക്കുന്നതിനാൽ വിനയത്തോടുകൂടി സ്വീകരിക്കേണ്ടതാണ്. സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാന്‍ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. ആഹാരപദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടുമെങ്കിലും പ്രകൃതിജീവന ഔഷധങ്ങളാൽ ആശ്വാസത്തിന് വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA