sections
MORE

1195 സമ്പൂർണ വർഷഫലം : പുണർതം

HIGHLIGHTS
  • പുണർതം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Punartham-1195-Yearly-Prediction
SHARE

ആത്മവിശ്വാസവും കാര്യനിർവ്വഹണശക്തിയും വർധിക്കും. തൊഴിൽപരമായി വളരെ അഭ്യുന്നതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ അഭൂതപൂർവമായ വളർച്ച അനുഭവപ്പെടും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കുവാൻ സാധിക്കുന്നതുവഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. വിജ്ഞാനം ആർജ്ജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിൽ കൃതാർത്ഥനാകും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യാപാരം നവീകരിക്കുവാന്‍ തീരുമാനിക്കും.

യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പുത്രന്റെ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധ ചെലുത്തും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും തൽക്കാലം വിട്ടുനിൽക്കും. ഉദ്യോഗത്തിൽ സ്ഥാനകയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ബന്ധുവിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായ സാഹചര്യമുണ്ടാകും. അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ കഴിയും. ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഗൃഹമോ ഭൂമിയോ വാങ്ങുവാനിടവരും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. സങ്കൽപ്പങ്ങൾ യാഥാർഥ്യമാകും. സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും.

ഔദ്യോഗികപരിശീലനത്തിന് മാസങ്ങളോളം അന്യദേശത്ത് വസിക്കുവാനിടവരും. ആത്മാർഥസുഹൃത്തിന് സാമ്പത്തികസഹായം നൽകുവാനിടവരും. വാഗ്ദാനങ്ങൾ നിറവേറ്റുവാൻ ആത്മാർഥമായി പരിശ്രമിക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽനിന്നും പിന്മാറും. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവൃത്തിക്കുവാൻ സാധിക്കും. പൂർവികസ്വത്ത് ഭാഗം വെക്കുവാൻ വിട്ടുവീഴ്ചക്ക് തയാറാകും. പാരമ്പര്യപ്രവൃത്തികളിൽ താൽപര്യം വർധിക്കും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തയാറാകും.

ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ അവലംബിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അവസരമുണ്ടാകും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് യോഗമുണ്ട്. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കും. അർഥവ്യാപ്തിയോടുകൂടിയുള്ള ആശയങ്ങൾ തനതായ മൂല്യത്തോടുകൂടി അനുവർത്തിക്കുന്നതിനാൽ അഭിലാഷങ്ങൾ സഫലമാകും. ചികിത്സ ഫലിക്കുവാനും സന്താനഭാഗ്യത്തിനും യോഗമുണ്ട്.

ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാന്‍ കഴിയുമെങ്കിലും അഹംഭാവം ഒഴിവാക്കണം. ഔദ്യോഗികമായി ഉത്തരവാദിത്വങ്ങൾ വർധിക്കും. പ്രായോഗികവിജ്ഞാനം പ്രവർത്തനക്ഷമതക്ക് വഴിയൊരുക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്രക്ക് അവസരമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA