sections
MORE

1195 സമ്പൂർണ വർഷഫലം : പൂയം

HIGHLIGHTS
  • പൂയം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Pooyam-1195-Yearly-Prediction
SHARE

പരീക്ഷയിൽ അപ്രതീക്ഷിതമയി പരാജയമുണ്ടാകും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവവും അലസതയും വർധിക്കും. സാരസ്വതഘൃതം നിത്യവും കുളിച്ച് സേവിക്കുന്നത് വിജയ പ്രതീക്ഷകൾക്ക് വഴിയൊരുക്കും. നഷ്ടസാധ്യതകളെ വിലയിരുത്തി തൊഴിൽമേഖലകള്‍ ഒഴിവാക്കുവാനും വ്യവസായം വിൽക്കുവാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ അകൽച്ചയുണ്ടാകാതെ സൂക്ഷിക്കണം. വസ്തുതകൾക്കു നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിന്മാറുന്നതു വഴി അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടും. ഔദ്യോഗിക ചുമതലകളാൽ ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.

പരിശീലനക്കുറവിനാൽ കലാകായിക മത്സരങ്ങളിൽ പരാജയമുണ്ടാകും. സത്യസന്ധമായ സമീപനം വ്യക്ത വിദ്വേഷത്തെ അതിജീവിക്കും. പണം കുറച്ചു കൊണ്ട് ഏറ്റെടുക്കുന്ന കരാറു ജോലികളിൽ നഷ്ടം സംഭവിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങളിൽ ഏർപ്പെടുന്നത് ഈ വർഷം ഉചിതമല്ല. ആശയവിനിമയങ്ങളിലുള്ള അപാകതകളാല്‍ അപകീർത്തി വന്നു ചേരും ആരോഗ്യം, വ്യാപാരം, വ്യവസായം, കൃഷി, ഗൃഹനിർമ്മാണം എന്നീ മേഖലയിലെല്ലാം ഇൻഷുറന്‍സ് പരിരക്ഷ സ്വീകരിക്കണം. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. കീഴ്‌വഴക്കം മാനിച്ച് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനാല്‍ സ്ഥാപനത്തിന് ഏറെക്കുറെ നിലനിൽക്കുവാന്‍ സാധിക്കും.

സ്വന്തം പോരായ്മകളാൽ വന്നു ഭവിക്കുന്ന തെറ്റുകൾക്ക് അന്യരെ കുറ്റം പറയരുത്. വിരുദ്ധ ആഹാരങ്ങളാൽ പലപ്പോഴും അസുഖം വന്നു ഭവിക്കും. പ്രകൃതിദത്തമായ ഭക്ഷണരീതികളാൽ രോഗമശമനമുണ്ടാകും. കഴിവും അറിവും പ്രാപ്തിയും പ്രവർത്തന സന്നദ്ധതയുമുള്ളവരെ അനുമോദിക്കുന്നതിൽ ആഹ്ലാദമുണ്ടാകും. ഗൃഹത്തിൽ വന്നു പോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. അന്ധവിശ്വാസം, ദുരാചാരം തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞുമാറും. സ്വരക്ഷക്കുവേണ്ടി മറ്റുള്ളവരെ കുറ്റം പറയുന്നത് ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം. ജാമ്യം നിൽക്കരുത്.

കടം വാങ്ങിയ സംഖ്യ തിരികെ കൊടുക്കുവാൻ ഭൂമി പണയപ്പെടുത്തും. ആർഭാടങ്ങൾ ഒഴിവാക്കും. ഗർഭിണികൾക്ക് വിശ്രമം വേണ്ടിവരും. ശ്രദ്ധേയ കാര്യങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും. തൊഴിൽ മേഖലകളില്‍ ധ്രുവീകരണത്തിനും പുനക്രമീകരണത്തിനും തയാറാകും. നിഷ്പ്രയാസം സാധിക്കേണ്ട കാര്യങ്ങള്‍ക്കു പോലും വളരെ പരിശ്രമം വേണ്ടി വരും. സഹപാഠികളോടൊപ്പം ഉല്ലാസവിനോദയാത്രക്ക് അവസരമുണ്ടാകുമെങ്കിലും വാഹന ഉപയോഗം ഒഴിവാക്കണം.

സമ്പത്തിന്റെ മൂല്യത്തെ ആദരിച്ചും മാനിച്ചും വിനിമയം ചെയ്യുന്നതിനാല്‍ ആവശ്യങ്ങള്‍ക്കെല്ലാം വന്നുചേരും. അർത്ഥശൂന്യമായ ആശയങ്ങളെ അതിജീവിക്കുവാൻ ആദ്ധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ ഉപകരിക്കും. ഭൂമി വില്പനക്ക് സാമാന്യ വില ലഭിക്കും. ബൃഹത്‌സംരംഭം ഒഴിവാക്കി അടുത്തവർഷം പൂർത്തീകരിക്കുന്ന കരാറുജോലികൾ ഏറ്റെടുക്കും. അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. വിദേശയാത്ര സഫലമാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. സ്വന്തം കാര്യം മാറ്റിവെച്ച് അന്യരുടെ കാര്യത്തിൽ വ്യാകുലപ്പെടുന്ന പ്രവണത ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA