sections
MORE

1195 സമ്പൂർണ വർഷഫലം : ആയില്യം

HIGHLIGHTS
  • ആയില്യം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Ayilyam-1195-Yearly-Prediction
SHARE

സുഗമമാകുമെന്നു കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടിവരും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണയില്ലായ്മ തുടങ്ങിയവ വർധിക്കും. പരിശീലനക്കുറവിനാൽ കലാകായിക മത്സരങ്ങളിൽ പരാജയപ്പെടും. പൂർണ്ണത പോരാത്തതിനാൽ അനുമതിക്കുള്ള അപേക്ഷകൾ നിരസിക്കപ്പെടും. അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ വന്നു ചേരും. അബദ്ധധാരണകൾ ഉന്നയിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ഓർമ്മശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് നല്ലത്. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണു നല്ലത്. കടം വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുവാൻ ഭൂമി വിൽക്കേണ്ടതായി വരും. പകർച്ചവ്യാധി പിടിപെടുവാനും ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്.

ജീവിതഗതിയെ മാറ്റിമറിക്കുന്ന പലഘട്ടങ്ങളേയും തന്ത്രപരമായി അതിജീവിക്കേണ്ടതായി വരും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നു ചേരും. അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്കു വഴിയൊരുക്കും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് സുദീർഘമായ ചർച്ചകളും നിയമപാലകന്റെ സഹായവും വേണ്ടിവരും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാനിടവരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. സങ്കുചിതചിന്തകൾ ഉപേക്ഷിച്ച് വിശാലമനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. പരസ്പരബന്ധമില്ലാത്ത ആശയങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്. വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതഗതിക്ക് മാറ്റം വരുത്തും. സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വേർപ്പെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.. യുക്തിപൂർവമുള്ള സമീപനത്താല്‍ പ്രലോഭനങ്ങളെ അതീജീവിക്കും.

മനസ്സിന് വിഷമമുണ്ടാക്കുന്ന പലവിധത്തിലുള്ള സമീപനങ്ങളും വേണ്ടപ്പെട്ടവരിൽ നിന്നും വന്നുചേരുമെങ്കിലും ഈശ്വരപ്രാർഥനകളാൽ അതിജീവിക്കും. ഭക്ഷണക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. അതിശയോക്തി കലർന്ന സംസാരശൈലിയിൽ ബന്ധുവിനെ സംശയിക്കുവാനിടവരും. വിൽപനോദ്ദേശം മനസ്സിൽ കരുതി ഭൂമിവാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. അഭിപ്രായസമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. ഭരണസംവിധാനത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും.

പുതിയ തലമുറയിലുള്ളവരുടെ ക്ഷമാശീലക്കുറവും, മൂല്യച്യുതിയും മനോവിഷമത്തിനു വഴിയൊരുക്കും. അനാരോഗ്യകരമായ അവസ്ഥകൾ പലപ്പോഴും അവധിയെടുക്കുവാന്‍ പ്രേരിപ്പിക്കും. കർണ്ണ–നാഡീ–വാതരോഗപീഡകൾക്ക് വിദഗ്ദ്ധ ആയുർവ്വേദ ചികിത്സകൾ ആവശ്യമായി വരും. കുടുംബാംഗങ്ങളില്‍ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കുമെങ്കിലും അവനവന്റെ തെറ്റുകൊണ്ടല്ല എന്നു സമാധാനപ്പെടുകയാണു വേണ്ടത്. വിഭാവനം ചെയ്ത വിഷയങ്ങള്‍ പ്രാവർത്തികമാക്കുവാൻ വിദഗ്ദ്ധോപദേശം തേടും.

പ്രലോഭനങ്ങളിൽ അകപ്പെടരുത്. ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. ചുമതലകളും സമ്മർദ്ദവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമുണ്ടാകും. പൊതുജന ആവശ്യം മാനിച്ച് ഉൽപന്നങ്ങൾക്ക് ഗുണനിലവാരം വർധിപ്പിക്കും മേലധികാരിയുടെ അനാവശ്യ സംശയങ്ങൾക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA