sections
MORE

1195 സമ്പൂർണ വർഷഫലം : മകം

HIGHLIGHTS
  • മകം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Makam-1195-Yearly-Prediction
SHARE

വിദ്യാർഥികൾക്ക് ലഭിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രതീക്ഷിച്ച നേട്ടം കുറയും. പഠിച്ച വിദ്യയും പ്രവൃത്തിപരിചയവും അനുഭവജ്ഞാനവും പലപ്പോഴും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല. മനസ്സിന് സന്തുലിതാവസ്ഥ, ഏകാഗ്രത, സമചിത്തത തുടങ്ങിയവ നിലനിർത്തുവാൻ സ്വയം പരിശ്രമിക്കേണ്ടതായി വരും. വിദഗ്ദ്ധ നിർദ്ദേശവും ഉപദേശവും പൊതുജനങ്ങളുടെ ആവശ്യവും മനസ്സിലാക്കാതെ ഒരു മേഖലയിലും പണം മുടക്കരുത്. കരാറുജോലികളിൽ നഷ്ടമുണ്ടാകും. സദുദ്ദേശത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ വിപരീതമായി ഭവിക്കും. വിദഗ്ദ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വരാരാധനകളാലും സന്താനഭാഗ്യമുണ്ടാകും.

അമിതമായ അന്ധവിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും. വ്യവസ്ഥകൾ പാലിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടി വരും. മാസത്തിലൊരിക്കല്‍ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മക്കളുടെ സാമീപ്യവും സംരക്ഷണവും മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദേശ ഉദ്യോഗം സ്വീകരിക്കാമെങ്കിലും കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുവാന്‍ കഴിയുകയില്ല. മക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, വിവാഹം തുടങ്ങിയവയ്ക്ക് പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മാനസികാവസ്ഥ സംജാതമാകും.

ആദ്ധ്യാത്മികാത്മീയ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമ്മമേഖലകള്‍ ഏറ്റെടുത്ത് പ്രവർത്തനസജ്ജമാക്കുന്നതിൽ ജനാംഗീകാരം ലഭിക്കും. പൗരാണികവിജ്ഞാനവും ആധുനിക ശാസ്ത്രവും സദ്ചിന്തകളും ജനോപകാരപ്രദമായ രീതിയിൽ അവലംബിക്കുന്നതിൽ അനുഭവജ്ഞാനം നേടും. സംയോചിത കൃഷിസമ്പ്രദായം ആവിഷ്ക്കരിക്കുന്നതിൽ അനുഭവജ്ഞാനം നേടും. ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ ആത്മാർഥമായി സഹകരിക്കും. പരിശീലനക്കുറവിനാൽ കലാകായിക മത്സരങ്ങളിൽ പ്രഥമസ്ഥാനം നഷ്ടപ്പെടും.

കഴിഞ്ഞ രണ്ടു വർഷമായി അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിൽ ആശ്വാസവും സമാധാനവും തോന്നും. തൊഴിൽപരമായ അനിശ്ചിതാവസ്ഥ പരിഹരിച്ച് ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. പകർച്ചവ്യാധി പിടിപെടും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗ്ഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ടാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിര്‍വഹിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. അവതരണശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിൽ സൽകീർത്തിയുണ്ടാകും.

മാതാപിതാക്കളുടേയും ഗുരുകാരണവന്മാരുടേയും നിർദേശങ്ങൾ തനതായ അർത്ഥമൂല്യത്തോടുകൂടി ജീവിതത്തിൽ പകർത്തുവാൻ തയാറാകും. പരീക്ഷ, പദ്ധതിസമർപ്പണം, മദ്ധ്യസ്ഥശ്രമങ്ങൾ, സ്വത്തുതർക്കം പരിഹരിക്കുക തുടങ്ങിയവ ജനുവരി, ഫെബ്രുവരി, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായിരിക്കും നന്നാവുക. സാംക്രമിക ഉദരരോഗങ്ങൾക്ക് പ്രകൃതിദത്തമായ ഔഷധരീതി തുടങ്ങും. വാക്കും പ്രവൃത്തിയും സഫലമാകും. അധികൃതരുടെ ആജ്ഞകൾ അനുഭവജ്ഞാനത്തിനും ആത്മധൈര്യത്തിനും വഴിയൊരുക്കും. ഉല്ലാസ–വിനോദയാത്ര മംഗളമാകും. അനാവശ്യമായ ആധിയും സംശയങ്ങളും ഉപേക്ഷിക്കണം. വിദേശത്തു വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും.

പുതിയ കർമ്മപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും. സാമ്പത്തികബാധ്യതകൾ ഒഴിഞ്ഞുമാറി ജീവിതനിലവാരം വർധിക്കുന്നതിനാൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിനാൽ പിൻതള്ളപ്പെടുന്ന അവസ്ഥയെ അതിജീവിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ച് പ്രകൃതിജീവന ഔഷധങ്ങൾ സ്വീകരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA