sections
MORE

1195 സമ്പൂർണ വർഷഫലം : പൂരം

HIGHLIGHTS
  • പൂരം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Pooram-1195-yearly-prediction
SHARE

മക്കളുടെ ഉന്നതവിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും. സാഹസപ്രവൃത്തികളില്‍ നിന്നും ഈ വർഷം പിന്മാറണം. നീതിപൂർവമുള്ള ഭരണം കാഴ്ച വെക്കുവാനിടവരും. പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ പ്രവർത്തനങ്ങൾ അവലംബിക്കും. സ്വപ്നസാക്ഷാൽക്കാരത്താല്‍ ആത്മനിർവൃതിയുണ്ടാകും. ഭൂമി വിൽപന ചെയ്ത് ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്കു വഴിയൊരുക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ വിസ്തൃതിയുള്ള ഗൃഹം വെക്കുവാൻ ഭൂമി വാങ്ങും. ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികൾ രൂപകൽപന ചെയ്ത് പ്രാരംഭനടപടികൾ തുടങ്ങും. ഭൗതികജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും.

ഉന്നതരുടെ നേതൃത്വത്തിൽ പദ്ധതികൾ ഏറ്റെടുക്കും. കൂടുതൽ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കുവാനുള്ള ആർജ്ജവവും ആത്മവിശ്വാസവും ഉണ്ടാകും. സജീവസാന്നിധ്യത്താൽ സർവകാര്യവിജയം നേടും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. നിരവധികാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂലവിജയം ഉണ്ടാകും. വ്യാപാര–വിതരണ–വിപണനമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. വികസിതരാഷ്ട്രത്തിൽ സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. ഓർമ്മശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽനിന്നും പിന്മാറുകയാണു നല്ലത്. അവസരോചിതമായ സമീപനം അനുകൂലസാഹചര്യങ്ങൾക്കു വഴിയൊരുക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യപ്രവൃത്തികൾ പിൻതുടരും. നിരവധികാര്യങ്ങൾ നിഷ്കർഷയോടുകൂടി നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും.

പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തിനേടും. അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നുചേരും. വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. അർഹതയുള്ളവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പരിമിതികൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാൻ അവസരം വന്നുചേരും. ബൃഹത് പദ്ധതിക്ക് രൂപകൽപന ചെയ്യുവാനും വർഷാന്ത്യത്തിൽ അവലംബിക്കുവാനും യോഗമുണ്ട്. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങള്‍ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനവും അതിലുപരി അനുമോദനങ്ങളും ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA