sections
MORE

1195 സമ്പൂർണ വർഷഫലം : ഉത്രം

HIGHLIGHTS
  • ഉത്രം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Uthram-1195-Yearly-Prediction
SHARE

അന്തിമനിമിഷത്തിൽ ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികമായ പുരോഗതിയുണ്ടാകയാൽ പണിചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. ജീവിതനിലവാരം വർധിക്കുന്നതിനാൽ പലവിധത്തിലുള്ള കർമ്മമണ്ഡലങ്ങളും ഏറ്റെടുക്കുവാനിടവരും. അനുഭവജ്ഞാനത്താൽ സംയുക്ത സംരംഭങ്ങളിൽനിന്നും പിന്മാറും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.

അർഹമായ പൂർവികസ്വത്ത് വന്നുചേരുമെങ്കിലും വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. കഴിഞ്ഞവർഷം വ്യാപാരമേഖലയിൽ ഉണ്ടായിരുന്ന മാന്ദ്യം അതിജീവിച്ച് അഭൂതപൂർവമായ വളർച്ചയ്ക്ക് സാഹചര്യം വന്നുചേരും. കൂടുതല്‍ വിസ്തൃതിയും സൗകര്യവുമുള്ള ഗൃഹത്തിലേക്ക് താമസം മാറുവാനിടവരും. പുത്രപൗത്രാദികളുടെ സംരക്ഷണവും സാമീപ്യവും ആശ്വാസത്തിന് വഴിയൊരുക്കും. ആത്മവിശ്വാസത്തോടുകൂടി നൂതനകൃഷിസമ്പ്രദായം ആവിഷ്ക്കരിക്കുന്നതിനാൽ അനുകൂല വിജയം വന്നുചേരും.

ശുഭപ്രതീക്ഷകൾ സഫലമാകുന്നതിനാൽ എല്ലാ പ്രകാരത്തിലും സമാധാനമുണ്ടാകും. ഉത്സാഹികളായ ജോലിക്കാരുടെ സഹകരണത്താൽ ബൃഹത്പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. കലാകായികമത്സരങ്ങളിൽ വിജയിക്കും. കുടുംബാംഗങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യം വന്നുചേരും. സംസർഗ്ഗഗുണത്താൽ സദ്ചിന്തകൾ വർധിച്ച് പുതിയ തലത്തിൽ എത്തിച്ചേരും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുക, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുക തുടങ്ങിയവ സൽകീർത്തിക്ക് വഴിയൊരുക്കും. സഹായാഭ്യർത്ഥന സ്വീകരിക്കുന്നതുവഴി വിരോധികള്‍ സുഹൃത്തുക്കളായി തീരും.

സമത്വഭാവനയും ജീവിതശൈലിയിലുള്ള ലാളിത്യവും ആദരങ്ങൾക്ക് വഴിയൊരുക്കും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യം വന്നുചേരും. ബഹുമുഖപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. വാസ്തവവിരുദ്ധമായ തോന്നലുകൾ ഒഴിവാക്കുവാൻ സ്വയം തയാറാകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. 2021ൽ പൂർത്തിയാകുന്ന ബൃഹദ്പദ്ധതികൾക്ക് തുടക്കം കുറിക്കും. കീഴ്‌വഴക്കം മാനിച്ച് മേലധികാരിയുടെ നിർദേശപ്രകാരം ആധുനിക സംവിധാനം അവലംബിക്കുന്ന പദ്ധതികൾക്ക് അഭൂതപൂർവമായ വളർച്ച അനുഭവപ്പെടും. സ്വാര്‍ത്ഥതാൽപര്യം മറന്ന് സ്ഥാപിത താൽപര്യം മാനിച്ച് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുതിയ അവസരം വന്നുചേരും. ഗൃഹോപകരണങ്ങളും വാഹനവും മാറ്റിവാങ്ങും.

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഭക്തിഅന്തരീക്ഷവും സംജാതമാകും. സജ്ജനസംസർഗ്ഗത്താൽ സ്വയം എല്ലാ പ്രവർത്തനങ്ങൾക്കും ധ്രുവീകരണത്തിന് തയാറാകുന്നത് ഉന്നതതലങ്ങളിൽ എത്തിച്ചേരുന്നതിന് വഴിയൊരുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. നിസ്സാര ചികിത്സകളാലും വ്യായാമത്താലും ഭക്ഷണക്രമീകരണത്താലും രോഗശമനമുണ്ടാകും. മഹദ്‌വ്യക്തികളെ പരിചയപ്പെടുവാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും യോഗമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA