sections
MORE

1195 സമ്പൂർണ വർഷഫലം : അത്തം

HIGHLIGHTS
  • അത്തം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Atham-1195-Yearly- Prediction
SHARE

പരിശ്രമങ്ങൾക്ക് ഏറെക്കുറെ അനുഭവഫലം ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരമുണ്ടാകും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനവസരമുണ്ടാകും. വാത–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവ്വഹണശക്തിയും വർധിക്കും.

ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു പരിഹാരമാകും. പരമപ്രധാനമായ വിഷയങ്ങൾ തനതായ അർഥതലങ്ങളോടുകൂടി പ്രവർത്തിക്കുവാൻ തയാറാകും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. പുതിയ കർമ്മപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽനിന്നും പിന്മാറുകയാണു നല്ലത്. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും.

സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. തൊഴിൽ മേഖലകളിൽ സമ്മർദ്ദങ്ങളും പ്രതികൂല സാഹചര്യങ്ങളും വന്നുചേരും. പ്രണയബന്ധം സഫലമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവെക്കുവാനവസരമുണ്ടാകും. വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വരപ്രാർഥനകളാലും ഗർഭം ധരിച്ച് സന്താനഭാഗ്യമുണ്ടാകും. വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആദരവു തോന്നും. വിജയസാധ്യതകളെപ്പറ്റി വിലയിരുത്തി, പൊതുജന ആവശ്യം അന്വേഷിച്ചറിഞ്ഞ് പുതിയ പദ്ധതികൾ രൂപകൽപന ചെയ്യും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതുവഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും.

നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹവർത്തിത്ത്വ ഗുണത്താൽ സദ്ചിന്തകള്‍ വർധിക്കും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. സജീവസാന്നിധ്യത്താല്‍ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി നിലനിൽപ് ഉണ്ടാകും. ആസൂത്രിത പദ്ധതികളിൽ അന്തിമമായി അനുകൂല വിജയവും അനുഭവവും ഉണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി കാരണത്താൽ മാറി താമസിക്കുവാനിടവരും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിര്‍വൃതിയുണ്ടാകും.

സങ്കുചിതമനോഭാവം ഉപേക്ഷിച്ച് വിശാലമനഃസ്ഥിതിയോടുകൂടിയ സമീപനം സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും.ജന്മനാട്ടിലെ സഹപാഠികൾ മുഖാന്തിരം നല്ല തൊഴിലവസരമുണ്ടാകും. ഭാവനകൾ യാഥാർഥ്യമാകും. ആസൂത്രിതപദ്ധതികളിൽ അനുകൂലവിജയമുണ്ടാകും. വിജ്ഞാനം ആർജ്ജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരം വന്നുചേരും. പ്രത്യുപകാരം ചെയ്യുവാൻ സാധിക്കുന്നതിനാൽ കൃതാർത്ഥതയുണ്ടാകും. കുടുംബത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം മനസ്സമാധാനത്തിനു വഴിയൊരുക്കും. വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നിന്നും പിന്മാറുവാൻ ആത്മപ്രചോദനമുണ്ടാകും. സൗമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. പുരോഗതിയില്ലാത്ത ഗൃഹം വിൽക്കുവാൻ തയാറാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA