sections
MORE

1195 സമ്പൂർണ വർഷഫലം : ചിത്തിര

HIGHLIGHTS
  • ചിത്തിര നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Chithira-1195-Yearly-Prediction
SHARE

അന്തിമനിമിഷത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഉദ്യോഗത്തോടനുബന്ധമായി ഹ്രസ്വകാലപാഠ്യപദ്ധതിക്ക് ചേരും. വ്യാപാരം, വിപണനം, വിതരണം എന്നീ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കരാറുജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ ആത്മവിശ്വാസം വർധിക്കും. പ്രവർത്തനമേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ അനുവർത്തിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പ്രായോഗിക ശാസ്ത്രീയ വശങ്ങൾ സമന്വയിപ്പിച്ച് പുതിയ പ്രവർത്തനമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. വികസിത രാഷ്ട്രത്തിലേക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകും. ആശയവിനിമയങ്ങളിലുള്ള അപാകതകൾ ഒഴിവാക്കുന്നതുവഴി നല്ല അവസരങ്ങൾ ലഭിക്കും. യാത്രകള്‍ കൂടുതലുള്ള വിഭാഗം ഏറ്റെടുക്കുന്നതിനാൽ ആരോഗ്യം കുറയും.

ജീവിതപങ്കാളിയുടെ നിർബന്ധത്താൽ ദുശ്ശീലങ്ങള്‍ ഒഴിവാക്കും. മംഗളവേളയിൽ വെച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. പിതാവിന്റെ അസുഖങ്ങൾക്ക് വിദഗ്ധചികിത്സകൾ വേണ്ടിവരും. സാഹസപ്രവൃത്തികളില്‍ നിന്നും അപകടമുണ്ടാകും. അബദ്ധങ്ങളിൽ നിന്നും ആത്മാർഥസുഹൃത്തിനെ രക്ഷിക്കും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. കുടുംബപരമായും ഔദ്യോഗികമായും ഉത്തരവാദിത്വങ്ങൾ വർധിക്കും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയേയും മക്കളുടെ പ്രവർത്തനശൈലിയേയും അഭിനന്ദിക്കുവാനിടവരും. നിരവധികാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. ഊർജ്ജസ്വലതയോടുകൂടി കർമ്മമണ്ഡലങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുന്നത് സൽകീർത്തിക്ക് വഴിയൊരുക്കും. ഈശ്വരപ്രാർഥനകളാലും വിശ്രമത്താലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും.

നല്ല സുഹൃത്ബന്ധം ഉദ്യോഗത്തിന്റെ പ്രാരംഭത്തിൽ ചെയ്തു കൊടുക്കുന്ന ഉപകാരങ്ങള്‍ തുടങ്ങിയവ നല്ല ഉദ്യോഗത്തിന് വഴിയൊരുക്കും. ജനക്ഷേമപദ്ധതികൾക്ക് സർവാത്മനാ സഹകരിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്നും നിരുപാധികം പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കുവാനുള്ള സന്നദ്ധത ഭാവിയിലേക്ക് ഗുണകരമാകും. അപരിചിതമായ മേഖലകളിൽ നിന്നും പിന്മാറുന്നതുവഴി വൻ നഷ്ടത്തെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുന്നത് പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. വേണ്ടപ്പെട്ടവർ വിരോധികളായി തീരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്.

പ്രതിസന്ധികളെ അശ്രാന്തപരിശ്രമത്താൽ അതിജീവിക്കും. സമചിത്തതയോടുകൂടി സ്വയംഭരണസംവിധാനം പ്രവർത്തനതലത്തിൽ അവലംബിക്കും. വസ്തു–വാഹന ക്രയവിക്രയങ്ങളിൽനിന്നും സാമ്പത്തികലാഭമുണ്ടാകും. മോഹ വിലകൊടുത്ത് കുടുംബസ്വത്ത് വാങ്ങുവാനിടവരും. നിരാശയെ അതിജീവിക്കുവാനുള്ള സമീപനം ജീവിതപങ്കാളിയിൽനിന്ന് വന്നുചേരും. അടുത്തവര്‍ഷം പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കും. ഹ്രസ്വകാല കാർഷികവിളകളിൽനിന്നും ലാഭം വർധിക്കും. ചെലവിനങ്ങളിലെ നിയന്ത്രണത്താൽ നീക്കിയിരുപ്പ് ഉണ്ടാകും. അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് ശമനമുണ്ടാകുന്ന വിധത്തിൽ തൊഴിലവസരം വന്നുചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA