sections
MORE

1195 സമ്പൂർണ വർഷഫലം : ചോതി

HIGHLIGHTS
  • ചോതി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Chothi-1195-Yearly-Prediction
SHARE

വ്യാപാര–വ്യവസായമേഖലകളിൽ പുരോഗതിയുണ്ടാകും. പദ്ധതിസമർപ്പണം, നറുക്കെടുപ്പ്, കലാകായികമത്സരങ്ങള്‍, സുപ്രധാനമായ പരീക്ഷകൾ, പരീക്ഷണനിരീക്ഷണങ്ങൾ, കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ വിജയം കൈവരിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. വർധിച്ചുവരുന്ന ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും.

മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. ഗൗരവമുള്ള വിഷയങ്ങള്‍ തനതായ അർത്ഥതലങ്ങളോടുകൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. വലിയ വാഹനം വാങ്ങുവാൻ അവസരമുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗ്ഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും. വ്യവസ്ഥകൾ പാലിക്കുവാൻ നിർബന്ധിതനാകും. വിദഗ്ധ ചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. നിലവിലുള്ള ഗൃഹം വിൽപന ചെയ്ത് പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. ഏറ്റെടുത്ത ദൗത്യം പ്രവൃത്തിപഥത്തിലെത്തിക്കുവാൻ പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കും.

അനന്തസാധ്യതകളോടുകൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുമെങ്കിലും വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. പ്രവർത്തന പുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുപ്രവൃത്തികളിൽനിന്നും വന്നുചേരുന്നതിനാല്‍ ആത്മവിശ്വാസം വർധിക്കും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്നും യുക്തിപൂർവം പിന്മാറും. മേലധികാരിയുടെ അനാവശ്യ സംശയങ്ങള്‍ക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും.

ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ആദരവും, വിനയവുമുള്ള സമീപനം മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനുമിടവരും. പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. നിയുക്തപദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ആഹാരപദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമ്മപദ്ധതികൾക്ക് രൂപകൽപന ചെയ്യുവാൻ സാധിക്കും. സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും.

ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണമേഖലകൾ തുടങ്ങും. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തു തീർക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA