sections
MORE

1195 സമ്പൂർണ വർഷഫലം : അനിഴം

HIGHLIGHTS
  • അനിഴം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Anizham-1195-Yearly-Prediction
SHARE

ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പഠിച്ച വിഷയങ്ങൾ പ്രതീക്ഷിച്ചതിലുപരി ഓർമ്മിച്ച് അവതരിപ്പിക്കുവാൻ സാധിക്കും. വിദേശത്ത് പഠനത്തിന് അവസരം വന്നുചേരും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ തൊഴിൽ ലഭിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കുന്നതിനാൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. നിരവധി കാര്യങ്ങൾ നിശ്ചിതസമയത്ത് നിഷ്കർഷയോടുകൂടി ചെയ്തു തീർക്കും. കീഴ്ജീവനക്കാരുടെ സഹകരണത്താല്‍ നിരവധി പ്രവൃത്തികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിക്കാനാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ആഹ്ലാദ അന്തരീക്ഷവും സംജാതമാകും. ഭീതിയും ആധിയും അജ്ഞതയും ഉള്ളവർക്ക് ഉപദേശം നൽകുവാൻ കഴിയും.

ഉദ്യോഗത്തിൽ സ്ഥാനകയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വലിയ വ്യാപാര– വ്യവസായത്തിന്റെ ഒരു വിഭാഗത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുക്കുവാനിടവരും. തൊഴിൽരംഗങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകുന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. വാഹനം മാറ്റി വാങ്ങും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. ശുഭാപ്തി വിശ്വാസത്താൽ ശുഭപ്രതീക്ഷകൾ സഫലമാകും. പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞുമാറി അനുകൂല വിജയം ഉണ്ടാകും. വ്യായാമമുറകളാലും ഭക്ഷണക്രമീകരണത്താലും പ്രമേഹ–നീർദോഷരോഗപീഡകൾക്ക് കുറവുതോന്നും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.

ആധുനിക കൃഷിസമ്പ്രദായം ആവിഷ്കരിക്കുന്നതിനാൽ ആദായം വർധിക്കും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച പോലെ മംഗളകര്‍മങ്ങളും സന്താനഭാഗ്യവും പുണ്യതീർഥയാത്രകളും സഫലമാകും. പുതിയ ഭരണസംവിധാനം അവലംബിക്കുന്നതിൽ പ്രകടമായ വളർച്ചയുണ്ടാകും. വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കും. മാതാപിതാക്കളെ വിദേശത്ത് മാസങ്ങളോളം താമസിപ്പിക്കുന്നതുവഴി സ്വഭാവധ്രുവീകരണത്തിന് യോഗമുണ്ട്. മംഗളവേളകളിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ജനമധ്യത്തിൽ അനുമോദനങ്ങളും പരിഗണനയും വന്നുചേരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. സ്വദേശ നിർമാണവസ്തുക്കളെ പ്രചരിപ്പിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അബദ്ധമുള്ള കൂട്ടുകെട്ടിൽ നിന്നും സഹപാഠിയെ രക്ഷിക്കുന്നത് അനുഭവജ്ഞാനത്തിന് വഴിയൊരുക്കും. ജീവിതഗതിയിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്ന തൊഴിൽമേഖലകൾ വന്നുചേരുന്നതിൽ ആശ്ചര്യം തോന്നും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാൻ സാധിക്കും. ദുരഭിമാനം ഉപേക്ഷിച്ച് സഹകരിച്ചു പ്രവർത്തിക്കുന്നതിനാൽ നിരവധികാര്യങ്ങൾ അവലംബിക്കുവാൻ കഴിയും. സുപ്രധാനമായ കാര്യങ്ങൾ തനതായ അർത്ഥമൂല്യങ്ങളോടുകൂടി അവലംബിക്കുന്നതുവഴി ആത്മാഭിമാനം തോന്നും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ഔഷധങ്ങൾ സ്വീകരിക്കുന്നതുവഴി സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA