sections
MORE

1195 സമ്പൂർണ വർഷഫലം : വിശാഖം

Vishakam-1195-Yearly-Prediction
SHARE

ചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും അസുഖങ്ങൾ അതിജീവിച്ച് ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. തൊഴിൽമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം കുറയും. സാഹസപ്രവൃത്തികളിൽനിന്നും പിന്മാറണം. പദ്ധതി സമർപ്പണത്തിൽ കാലതാമസം നേരിടും. വേണ്ടപ്പെട്ടവർ യാതൊരു കാരണവുമില്ലാതെ വിരോധികളായി തീരും. സൗമ്യസമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ഫലപ്രദമാകും. അസുഖത്തിന് അനാവശ്യമായി ശസ്ത്രക്രിയക്ക് വിധേയനാകും.

വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അബദ്ധമാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. പുത്രന്റെ കുടുംബസംരക്ഷണചുമതലയിൽ ആശ്വാസമുണ്ടാകും. ഗർഭിണികൾക്ക് പൂർണവിശ്രമം വേണം. മേലധികാരികളുടെ ആജ്ഞകൾ അർധമനസ്സോടുകൂടി അനുസരിക്കേണ്ടതായി വരും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽനിന്നും പിന്മാറും. ജീവിതചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും.

ഔദ്യോഗികമായി വളരെ സമ്മർദ്ദങ്ങൾ സഹിക്കേണ്ടി വരും. സാഹചര്യങ്ങൾക്കനുസരിച്ച് വിഭാഗീകചിന്ത ഉപേക്ഷിച്ച് സമന്വയസമീപനം സ്വീകരിക്കുന്നത് അനിഷ്ടഫലങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും. പലപ്പോഴും കടം വാങ്ങേണ്ടതായ സാഹചര്യമുണ്ടാകും. വിദേശത്തുള്ളവർക്ക് അവധിയിൽ വരുന്നതിനാൽ ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്. സുതാര്യതയുള്ള സമീപനത്താൽ ഊഹാപോഹങ്ങളെ അതിജീവിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ചക്ക് തയാറാകും.

പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. പിതാവിന് അസുഖങ്ങൾ വർധിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായതിനാൽ മനോവിഷമം തോന്നും. സാമ്പത്തികവിഷയം കൈകാര്യം ചെയ്യുന്ന നേതൃത്വം ഉപേക്ഷിക്കുകയാണ് നല്ലത്. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. വസ്തുതർക്കം രമ്യമായി പരിഹരിക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടിവരും.

അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. അനുസരണയില്ലാത്ത മക്കളുടെ സമീപനത്തിൽ ആശങ്ക വർധിക്കും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വീകരിക്കാതെ ഒരു പ്രതികരണവും അരുത്. നിഷ്കർഷക്കുറവിനാലും പരിശീലനക്കുറവിനാലും കലാകായിക മത്സരങ്ങളില്‍ പരാജയപ്പെടും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെട്ട് ജന്മനാട്ടില്‍ തിരിച്ചെത്തും. ആശ്രിതപ്രവൃത്തികൾ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികൾ പിൻതുടരും. മോഹനവാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA