sections
MORE

1195 സമ്പൂർണ വർഷഫലം : തൃക്കേട്ട

HIGHLIGHTS
  • തൃക്കേട്ട നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Triketta-1195-Yearly-Prediction
SHARE

ശാസ്ത്രസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ നിയന്ത്രണം വേണം. വാസ്തുശാസ്ത്രപ്പിഴയുള്ള ഗൃഹം വിൽപ്പന ചെയ്ത് ഐശ്വര്യമുള്ള ഗൃഹത്തിലേക്ക് മാറിത്താമസിക്കും. അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് സർവാദരങ്ങൾക്കും വഴിയൊരുക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. കാർഷിക മേഖലയിൽ പുരോഗതിയുണ്ടാകും. കരാറുജോലികൾ പൂർത്തീകരിച്ച് പുതിയത് ഏറ്റെടുക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും.

അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളില്‍ ഏർപ്പെടും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകളും, ആഭരണങ്ങളും തിരിച്ചു ലഭിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിക്കു ചേരും. അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും കുടുംബാംഗങ്ങളിൽ നിന്നും വേർപെട്ടു താമസിക്കേണ്ടതായ സാഹചര്യമുണ്ടാകും. ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവെക്കുവാനും അവസരമുണ്ടാകും.

ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർധിക്കുമെങ്കിലും പിന്നീട് സുഗമമാകും. ഉപദേശകസമിതിയിൽ അംഗത്വം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. വിദേശത്തുള്ളവർക്ക് മാതാപിതാക്കളെ മാസങ്ങളോളം താമസിപ്പിക്കുവാൻ സാധിക്കും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. കരാറുജോലികൾ കൃത്യതയോടുകൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉല്ലാസ വിനോദയാത്ര സഫലമാകും. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാൻ നിർബന്ധിതനാകും. ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും.

സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ധനവിഭവസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തിനേടും. ഭരണസംവിധാനം വിപുലമാക്കുവാന്‍ കഴിവുള്ളവരെ നിയമിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും.

വ്യക്തിസ്വാതന്ത്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാല്‍ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവഫലം ഉണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനാൽ ആശ്വാസവും സമാധാനവും ഉണ്ടാകും. മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്കു പ്രയത്നം കൂടുതൽ വേണ്ടിവരും. സഹപ്രവർത്തകരോടുള്ള സഹാനുഭൂതി നല്ലതാണെങ്കിലും കർത്തവ്യബോധത്തിൽ നിന്നും വ്യതിചലിക്കരുത്. പരിമിതികൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA