sections
MORE

1195 സമ്പൂർണ വർഷഫലം : മൂലം

HIGHLIGHTS
  • മൂലം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Moolam-1195-Yearly-Prediction
SHARE

പുനപരീക്ഷയിൽ വിജയിക്കുവാനും ഉപരിപഠനത്തിന് ചേരുവാനും സാധിക്കും. കഴിഞ്ഞ വർഷം നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ ലാഭശതമാനം കൂടുതലുള്ളത് നിലനിർത്തി ചില വിഭാഗങ്ങൾ ഒഴിവാക്കും. വിദഗ്ധ ചികിത്സകളാൽ രോഗശമനം വന്ന് കരാറുജോലികൾ ഏറ്റെടുക്കും. കാര്യനിർവ്വഹണശക്തിയും പുതിയ ഭരണസംവിധാനവും പ്രവർത്തനവിജയത്തിന് വഴിയൊരുക്കും. മംഗളവേളയിൽ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും, വർഷങ്ങൾ വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ആത്മാഭിമാനം തോന്നും. അഭിനേതാക്കൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ സാധിക്കും.

ആഭരണങ്ങളും ഗൃഹോപകരണങ്ങളും മാറ്റി വാങ്ങും. സഹപ്രവർത്തകരുടെ പിൻബലത്താൽ അടുത്ത വർഷം പൂർത്തീകരിക്കുന്ന കർമ്മപദ്ധതികൾ ഏറ്റെടുക്കും. ശിൽപവിദ്യ, കല, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ഫലപ്രദമാകും. വിലപ്പെട്ട സമയം പാഴാക്കുന്ന മകൾക്ക് ഉപദേശം നൽകുവാൻ ബന്ധുവിന്റെ സഹായം തേടും. നാഡീരോഗങ്ങൾക്ക് ശസ്ത്രക്രിയയും പ്രാണായാമവും വ്യായാമവും വേണ്ടിവരും. സ്ഥാപനത്തിന്റെ നിലനിൽപ്പിന് ചില ജോലിക്കാരെ പിരിച്ചുവിടും. ആധുനിക സംവിധാനം അവലംബിച്ച് കാർഷികമേഖല വിപുലീകരിക്കും. അവ്യക്തമായ കാരണങ്ങൾക്ക് അന്യരെ സംശയിക്കുന്ന പ്രവണത ഉപേക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാമനോഭാവവും അന്യോന്യം പരിഗണിക്കുന്ന അവസ്ഥയും നിർബന്ധമായും ഉണ്ടാകണം. ജീവിതമാർഗ്ഗത്തിന് വഴിതിരിവുണ്ടാക്കുന്ന വിവിധങ്ങളായ കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും. വിദേശത്തു വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും.

ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും കഴിവുള്ളവർ ചെയ്യുന്ന പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. പൂർവ്വികസ്വത്ത് അടുത്ത തലമുറയിലുള്ളവർക്ക് രേഖാപരമായി നൽകും നയതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുള്ള യുക്തിയും നിഷ്ക്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. പ്രവർത്തനശൈലിക്ക് ആദരം വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ശാസ്ത്രമേഖലകളിൽ പുതിയ കണ്ടെത്തുകൾക്ക് സാക്ഷിയാകും. സമയബന്ധിതമായ പ്രവർത്തനങ്ങൾ നിഷ്ക്കർഷയോടുകൂടി ചെയ്തുതീർക്കും.

സാന്ത്വനസമന്വയസമീപനം എതിർപ്പുകളെ അതിജീവിച്ച് സർവ്വകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും. കടംവാങ്ങിയ സംഖ്യ തിരിച്ചു കൊടുക്കുവാൻ സാധിക്കും. സങ്കീർണമായ പ്രശ്നങ്ങൾക്ക് സുദീരർഘമായ ചർച്ചകൾ ഉന്നതരുടെ മധ്യസ്ഥത, കീഴ്‌വഴക്കം മാനിക്കുക, സമന്വയ സമീപനം തുടങ്ങിയവ വേണ്ടിവരും. വിരോധികളായിരുന്നുവർ ചിലർ അനുകൂലമായി തീരും. പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിക്കുന്നതിനാൽ ഉറക്കക്കുറവ് പരിഹരിക്കും. സാമ്പത്തിക വിഭാഗത്തിൽ നിയന്ത്രണം വേണ്ടിവരും. ബന്ധുവിന്റെ അകാലവിയോഗം മനോവിഷമത്തിന് ഇടയാക്കും. രൂപ കൽപന ചെയ്ത പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. സഹായം സ്വീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA