sections
MORE

1195 സമ്പൂർണ വർഷഫലം : പൂരാടം

HIGHLIGHTS
  • പൂരാടം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Pooradam-1195-Yearly-Prediction
SHARE

വിദ്യാർഥികൾക്ക് അലസത വർധിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. ഉപരിപഠനം ഉപേക്ഷിക്കും. പ്രവർത്തനമേഖല കളിൽ പുരോഗതി കുറയും. ഗുരുകാരണവന്മാരെ അനുസരി ക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യബന്ധം നിലനിൽക്കും. ആത്മാർത്ഥസുഹൃത്തിനെ അബദ്ധത്തിൽ നിന്നും രക്ഷിക്കു വാൻ സാധിക്കും. ഗർഭിണികൾ ദൂരയാത്രയും സാഹസപ്രവൃ ത്തികളും ഉപേക്ഷിക്കണം. പദ്ധതി സമർപ്പിക്കുന്നതിന് പ്രാരംഭ ത്തിൽ തടസ്സങ്ങൾ ഉണ്ടാകും. പകർച്ചവ്യാധി പിടിപെടും. ഭക്ഷണക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അഹംഭാവം ഒഴിവാക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും. അതിശയോക്തി കലർന്ന സംസാരശൈലിയിൽ ബന്ധുവിനെ സംശയിക്കുവാ നിടവരും. ലാഭം കുറഞ്ഞ കരാറു ജോലികൾ ഉപേക്ഷിക്കുക യാവും നന്നാവുക. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അർഹമായ ഔദ്യോഗിക പദവിക്കും പൂർവ്വിക സ്വത്തിനും നിയമസഹായം തേടും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനി ടവരും. അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടും.

നഷ്ടബാധ്യതകളെ വിലയിരുത്തി ബൃഹത് സംരംഭത്തിൽ നിന്നും പിന്മാറും. അന്യരുടെ നിരവധി ചുമതലകൾ ഏറ്റെടുക്കുന്നതിനാൽ കീഴ്ജീവനക്കാരെ ഏല്പിക്കും. അനാഥരായ കുടുംബാംഗങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായി വരും. സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസിക അവസ്ഥാവിശേഷം വന്നു ചേരും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കും. തൊഴിൽ മേഖലകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങൾ അവലംബിക്കും. പ്രതിപക്ഷത്തുള്ളവരേയും കൂട്ടി ഭരിക്കുവാൻ അത്യന്തം പരിശ്രമം വേണ്ടിവരും. വാഹനാപക ടത്തിനു ദൃക്സാക്ഷിയാകും. അർധമനസ്സോടു കൂടി ഏറ്റെടു ത്ത തൊഴിൽ മേഖലകൾ പൂർണ്ണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. വാസ്തുശാസ്ത്രപ്പി ഴയുള്ള ഗൃഹം വില്പന ചെയ്ത് ഐശ്വര്യമുള്ള ഗൃഹത്തി ലേക്ക് മാറി താമസിക്കും.

ആഗ്രഹിക്കുന്ന ഭൂമിവില്പന സഫലമാകും. വസ്തുതർക്കം രമ്യമായി പരിഹരിക്കുവാനും അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കുവാനും യോഗമുണ്ട്. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധ ത്തിലേർപ്പെടുന്നത് ഭൗതികമായി നിലവാരമുയർത്താൻ ഉപകരിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അർഹ തയുള്ളവരിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. നവംബർ മുതൽ വാതനീർ ദോഷരോഗങ്ങൾ വർധിക്കുന്നതിനാൽ ആയുർവ്വേദ ചികിത്സ വേണ്ടിവരും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ദീർഘവീക്ഷണത്തോടു കൂടിയ പദ്ധതി കൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധി ക്കും. ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമ്മരംഗ ങ്ങളിൽ ഏർപ്പെടുന്നതു വഴി പുതിയ അവസരങ്ങൾ വന്നു ചേരും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷ ങ്ങളിൽ പങ്കെടുക്കും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മ നിർവൃതിയുണ്ടാകും.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA