sections
MORE

1195 സമ്പൂർണ വർഷഫലം : തിരുവോണം

HIGHLIGHTS
  • തിരുവോണം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Thiruvonam-1195-Yearly-Prediction
SHARE

ഔദ്യോഗിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തിയുണ്ടാകും. മുൻകോപം ഒഴിവാക്കണം. ആർഭാടങ്ങളും ആഘോഷങ്ങളും ഉപേക്ഷിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളാൽ മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യത്താൽ പൂർണമായും ആത്മാർഥമായി പ്രവർത്തിക്കുവാന്‍ തയാറാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തില്‍ പകർത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സൽകീർത്തിക്കും വഴിയൊരുക്കും.

ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ സ്വീകരിക്കുന്നത് മാനസിക ആഹ്ലാദത്തിനു വഴിയൊരുക്കും. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. ഉദര–നീർദോഷ രോഗങ്ങൾക്ക് പ്രാണായാമവും വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടിവരും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രത്യക്ഷവും പരോക്ഷവും ആയി സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നുചേരുന്നത് ആശ്വാസകരമാകും. ശിരോനാഡീരോഗങ്ങളാൽ ആയുർവേദ ചികിത്സ വേണ്ടിവരും. പദ്ധതി സമർപ്പിക്കുന്നതിന് പ്രാരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകും. അശ്രദ്ധകൊണ്ട് പണനഷ്ടവും മാനഹാനിയും വാഹനാപകടവും ഉണ്ടാകും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. ഐക്യതക്കുറവിനാൽ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും.

ഗുണനിലവാരക്കുറവിനാല്‍ ഉൽപന്നങ്ങളുടെ വിതരണരംഗത്തിന് മാന്ദ്യം അനുഭവപ്പെടും. മക്കളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. ഭൂമിവിൽപനയ്ക്ക് തടസ്സമുണ്ടാകും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാമനോഭാവവും വേണ്ടിവരും. നിശ്ചയിച്ചുറപ്പിച്ച പ്രണയബന്ധത്തിന് അകൽച്ചയും കരാറുജോലികൾക്ക് തടസ്സങ്ങളും വന്നുചേരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാല്‍ ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും. വാഹനാപകടത്തിനു ദൃക്സാക്ഷിയാകും. അതിശയോക്തി കലർന്ന സംസാരരീതിയിൽ അബദ്ധമുണ്ടാകും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും.

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കുന്നത് ഭാവി ജീവിതത്തിൽ ഉപകരിക്കും. മംഗളവേളയിൽ വെച്ച് മഹദ്‌വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. സഹൃദയ സദസ്സിൽ ആശംസകളർപ്പിക്കുവാനസരമുണ്ടാകും. പിതാവിന് അസുഖം വർധിക്കും. യുക്തമായ തീരുമാനങ്ങൾക്ക് ജീവിതപങ്കാളിയുടെ നിർദേശങ്ങൾസഹായകമാകും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംനിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറേണ്ടതായ സാഹചര്യമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA