sections
MORE

1195 സമ്പൂർണ വർഷഫലം : ഉത്രാടം

HIGHLIGHTS
  • ഉത്രാടം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
uthradam-1195-Yearly-prediction
SHARE

വിദ്യാർഥികൾക്കും ഗവേഷകർക്കും പല പ്രകാരത്തിലും പ്രതികൂല സാഹചര്യങ്ങള്‍ വന്നുചേരും. ഉപരിപഠനപ്രവേശന പരീക്ഷയിൽ പരാജയമുണ്ടാകും. പണം കൊടുത്ത് ഉപരിപഠനത്തിന് ചേരേണ്ടതായി വരും. കഴിവും അറിവും അവസരവും വന്നു ചേർന്നാലും പല കാര്യങ്ങളും അവതരിപ്പിക്കുവാൻ കഴിയുകയില്ല. ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കാത്ത പക്ഷം ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും. വ്യാപാര വ്യവസായ മേഖലകളിൽ രണ്ടു വർഷത്തേക്ക് പുതിയതായി പ്രവേശിക്കുന്നത് ഉചിതമല്ല. തൊഴിൽ മേഖലകളിൽ സമ്മർദ്ദവും അധികാരപരിധിയും വർധിക്കുമെങ്കിലും ക്ഷമയോടുകൂടിയ സമീപനത്താൽ എല്ലാം സമയബന്ധിതമായി അവസാനിപ്പിക്കുവാൻ കഴിയും.

ആസൂത്രിതപദ്ധതി ആയാലും കാലതാമസം നേരിടും. അഭയം പ്രാപിച്ചു വരുന്നവർക്ക് അഭയം നൽകുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ബാഹ്യപ്രേരണകൾ വന്നുചേരുമെങ്കിലും സ്വന്തം നിലപാടില്‍ നിന്നും വ്യതിചലിക്കാതെ നിയമവ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതിനെല്ലാം വിജയമുണ്ടാകും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ വിദഗ്ധ നിർദേശം തേടും. അമിതമായ ആത്മവിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും.

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തും. അതുല്യപ്രതിഭകളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. 2021 ൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കും. വാത–ഉദരരോഗപീഡകൾക്ക് ആയുർവേദ ചികിത്സകൾ തുടങ്ങി വെക്കും. സ്വരക്ഷയ്ക്കായി പാരമ്പര്യ കളരിവിദ്യ പരിശീലിച്ച് തുടങ്ങും. പൊതുപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. വിദേശത്ത് നിന്നും അവധിയിൽ വരുന്നവർക്ക് ജോലി നഷ്ടപ്പെടും. കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്ക് പോകുക, രേഖാപരമല്ലാത്ത പണമിടപാടുകൾ തുടങ്ങിയവ അരുത്.

അബദ്ധങ്ങളിൽ നിന്നും ആത്മാർഥസുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. പലപ്പോഴും അവധിദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരും. പ്രണയബന്ധങ്ങൾക്ക് അകൽച്ച സംഭവിക്കുന്നതിനാൽ മനോവിഷമം തോന്നും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. തൃപ്തിയല്ലാത്ത മേഖലയിലേക്ക് ഉദ്യോഗമാറ്റത്തിന് യോഗമുണ്ട്. ഗുരുതുല്യനായ ബന്ധുവിന്റെ അകാലവിയോഗത്തിൽ അതീവദുഃഖമനുഭവപ്പെടും. ജീവിതച്ചെലവ് വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിക്കുവാൻ തീരുമാനിക്കും. വരുമാനത്തിൽ ഗണ്യമായ കുറവു വരുന്നതിനാൽ ചെലവ് നിയന്ത്രിക്കും. ബൃഹത്തായ ആശയങ്ങൾ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

അന്യരുടെ കാഴ്ചപ്പാടിൽ ധനാഢ്യനെന്നു തോന്നിക്കുന്ന വിധത്തില്‍ ജീവിക്കുവാൻ സാധിക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അകാല കാലതാമസവും തടസ്സങ്ങളും വന്നുചേരും. ആശയവിനിമയങ്ങളും പ്രവർത്തനമണ്ഡലങ്ങളും സ്വന്തം നിലയിൽ നേട്ടമില്ലെങ്കിലും അന്യർക്ക് ഉപകാരപ്രദമാകും. ഉപദേശവും നിർദേശവും അനുഭവജ്ഞാനവും സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങൾ അടുത്ത വർഷം മുതൽ ക്രമാനുഗതമായ പുരോഗതിക്ക് വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA