sections
MORE

1195 സമ്പൂർണ വർഷഫലം : അവിട്ടം

HIGHLIGHTS
  • അവിട്ടം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
avittam-1195-Yearly-Prediction
SHARE

വിദ്യാർഥികൾക്ക് ഓർമ്മശക്തിക്കുറവിനാൽ വിജയശതമാനം കുറയും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വിദേശപഠനത്തിന് നിബന്ധനകൾ വർധിക്കുന്നതിനാൽ തൽക്കാലം ഉപേക്ഷിക്കും. വ്യാപാര–വിപണന–വിതരണ മേഖലകളിൽ ഒരു പരിധിയിലധികം മുതൽ മുടക്കിയാൽ പ്രയോജനം കുറയും. ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഗുണകരമല്ല. കഴിവും അറിവും പ്രാപ്തിയും ഉള്ളവർക്കും അവസരങ്ങൾ കുറയും. അവസരം വന്നുചേർന്നാലും സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും സാമ്പത്തികനേട്ടവും ഉണ്ടാവുകയില്ല.

ഏകാഭിപ്രായത്തോടുകൂടിയുള്ള ദമ്പതികളുടെ ആശയങ്ങൾക്ക് ആദരങ്ങൾ വന്നുചേരും. സാമ്പത്തികാവശ്യത്തിന് മാസാവസാനം കടം വാങ്ങേണ്ടതായിവരും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ച് ആധ്യാത്മിക പ്രവൃത്തികളിൽ വ്യാപൃതനാകും. ചില ഉത്തരവാദിത്ത്വങ്ങൾ മക്കളെ ഏൽപ്പിച്ച് പുണ്യതീർഥയാത്രയ്ക്ക് അവസരമുണ്ടാകും. വിനോദയാത്രയില്‍ അമിതാഹ്ലാദം ഒഴിവാക്കണം. നഷ്ടസാധ്യതകൾ വിലയിരുത്തി സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത് വാസ്തുശാസ്ത്രപ്രകാരം പുരപണി തുടങ്ങും.

ശ്രദ്ധക്കുറവുകൊണ്ട് കലാകായികരംഗങ്ങളിൽ പരാജയമുണ്ടാകും. അടുത്ത വർഷം പൂർത്തീകരിക്കുന്ന വ്യാപാര വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വിവിധങ്ങളായ പ്രവർത്തനമണ്ഡലങ്ങൾ ഏറ്റെടുക്കുമെങ്കിലും കുടുംബകാര്യങ്ങളിൽ ശ്രദ്ധക്കുറവ് അരുത്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. യുവതലമുറയിലുള്ളവർക്ക് ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശത്തുള്ളവർക്ക് മാസങ്ങളോളം മക്കളോടൊപ്പം താമസിക്കുവാൻ അവസരമുണ്ടാകും. തിന്മയെ മാറ്റി നിർത്തി നന്മയെ സ്വീകരിക്കാനുള്ള മനഃസ്ഥിതിക്ക് ആദരങ്ങൾ വന്നുചേരും. ക്രിയാത്മക നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കും.

വ്യക്തിത്വവികസനത്തിന് തയാറാകുന്നത് പുതിയ തലങ്ങള്‍ നേടുന്നതിന് ഉപകരിക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ നിയന്ത്രണം വേണം. ചുമതലകളും അധികാരപരിധിയും വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. മനസ്സിന് തൃപ്തിയായ ഉദ്യോഗം ലഭിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വിഭാവനം ചെയ്ത പ്രവൃത്തികൾക്ക് വിശ്രമമില്ലാത്ത പരിശ്രമം വേണ്ടിവരും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിക്ക് ന്യായമായ വില ലഭിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചക്ക് തയാറാകും. അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.

കഴിവും അറിവും പ്രാപ്തിയും അഹംഭാവത്തിന് വഴിയാവരുത്. മേലധികാരി തുടങ്ങിവെച്ച കർമ്മപദ്ധതികൾ കാലോചിതമായി പരിഷ്കരിച്ച് പിൻതുടരുവാൻ തയാറാകും. നിബന്ധനകൾക്കു വിധേയമായി കരാറുജോലികൾ ഏറ്റെടുക്കുന്നതിനാൽ സാമ്പത്തികലാഭം കുറയും. അർധമനസ്സോടുകൂടി ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കും. ഗൃഹനിർമ്മാണത്തിന് കരുതിവെച്ച പണം മകളുടെ ഉപരിപഠനത്തിന് വിനിയോഗിക്കും. നിരവധി കാര്യങ്ങൾ വന്നുചേരുമെങ്കിലും സാമ്പത്തികനേട്ടമില്ലാത്തതിനാൽ ഉപേക്ഷിക്കുവാൻ നിർബന്ധിതനാകും. ദാമ്പത്യജീവിതത്തിൽ അകൽച്ച ഉണ്ടാകാതെ സൂക്ഷിക്കണം. അവിചാരിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും നിലനിൽപിന്നാധാരമായ മറ്റൊന്ന് ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA