sections
MORE

1195 സമ്പൂർണ വർഷഫലം : ചതയം

HIGHLIGHTS
  • ചതയം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Chathayam-1195-Yearly-Prediction
SHARE

അസുലഭനിമിഷങ്ങൾ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ഭാവനകൾ യാഥാർഥ്യമാകും. മക്കളുടെ ഉന്നതവിജയത്തില്‍ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും. സാഹസപ്രവൃത്തികളിൽ നിന്നും ഈ വര്‍ഷം പിന്മാറണം. മക്കളുടെ പണം കൊണ്ടു ഗൃഹം വാങ്ങി താമസമാക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. പുതിയ സ്നേഹബന്ധം നല്ല തൊഴിലവസരത്തിനു വഴിയൊരുക്കും.

പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. മക്കളുടെ പലവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ഉത്തരവാദിത്ത്വമില്ലാത്ത ജോലിക്കാരെ പിരിച്ചു വിടുന്നതിനാൽ വിരോധങ്ങൾ വർധിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. നിർധനരായവർക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും. ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുവാൻ സാധിക്കും. നീതിയുക്തമായ ഭരണം കാഴ്ചവെക്കുന്നതിനാൽ പൊതുജനപ്രീതി നേടും. തൊഴിൽ മേഖലകളില്‍ അത്ഭുതപൂർവമായ നേട്ടം കൈവരും.

സുരക്ഷിതമായ സംരംഭങ്ങളിൽ ചേരും. വിട്ടുമാറാത്ത അസുഖത്തിന് കൃത്യമായ ചികിത്സ ഫലിക്കും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭൂമി വിൽപന സാധ്യമാകും. സുതാര്യതയുള്ള സമീപനത്താൽ സർവകാര്യവിജയം നേടും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. നീതിന്യായങ്ങൾ നടപ്പിലാക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. അവതരണശൈലിയിൽ പുതിയ ആശയം അവലംബിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.

ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. മറന്നു കിടപ്പുള്ള പലകാര്യങ്ങളും ഓർമ്മിച്ചു പ്രവർത്തിക്കുവാൻ സാധിക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാന്‍ സാധിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തി മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീർക്കും. മുടങ്ങിക്കിടക്കുന്ന കർമമേഖലകൾക്കു പുനർജീവൻ നൽകാൻ അഹോരാത്രം പ്രവർത്തിക്കും. സഹപ്രവർത്തകരുടെ നിസ്വാർത്ഥസേവനത്താൽ തൊഴിൽപരമായ അനിഷ്ടങ്ങളെ അതിജീവിക്കും. പറഞ്ഞു ഫലിപ്പിക്കുവാൻ കഴിയാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ അവലംബിക്കുന്നതുവഴി ആശ്ചര്യമനുഭവപ്പെടും.

ഉപദ്രവിക്കുന്നവരെപ്പോലും സഹായിക്കുവാനുള്ള മനഃസ്ഥിതിക്ക് ആദരങ്ങൾ വന്നു ചേരും. നിയമനിർവഹണത്തിൽ നിന്നും വ്യതിചലിക്കരുത്. വിദഗ്ധനിർദേശം തേടി വ്യവസായം നവീകരിക്കും. ജീവിതഗതിക്ക് നിർണായകമായ സാഹചര്യങ്ങൾ ഉണ്ടാകും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. തീവ്രമമായ പ്രയത്നത്താലും ഏകാഗ്രചിന്തകളാലും ഈശ്വരപ്രാർഥനകളാലും പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. ഉല്ലാസ–വിനോദയാത്ര സഫലമാകും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും.

വിജയപ്രതീക്ഷകൾ സഫലമാകും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ജനമധ്യത്തിൽ പരിഗണന ലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കരാറുജോലികളിൽ നിന്നും പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA