sections
MORE

1195 സമ്പൂർണ വർഷഫലം : പൂരുരുട്ടാതി

HIGHLIGHTS
  • പൂരുരുട്ടാതി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Pooruruttathi-1195-Yearly-prediction
SHARE

ഉന്മേഷം, ഉത്സാഹം, കാര്യനിർവഹണശക്തി തുടങ്ങിയവ പ്രവർത്തനക്ഷമതക്ക് വഴിയൊരുക്കും. നിരവധികാര്യങ്ങൾ നിഷകർഷയോടുകൂടി നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. മംഗളവേളയിൽ വെച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകൾക്കു വഴിയൊരുക്കും. അർപ്പണമനോഭാവവും ലക്ഷ്യബോധവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്കു വഴിയൊരുക്കും. അര്‍ഹതയുള്ളവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പരിമിതികൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും. വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ചതിലുപരി വില ലഭിക്കുന്നതിനാൽ വിൽപനയ്ക്ക് തയാറാകും. സ്വതന്ത്രചിന്തകൾ പുതിയ ആശയങ്ങൾക്കും വഴിത്തിരിവിനും വഴിയൊരുക്കും. പക്വതയും സംരക്ഷണചുമതലയും ഉള്ള മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറേണ്ടതായ സാഹചര്യമുണ്ടാകും.

വ്യക്തിതാൽപര്യം പരമാവധി പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. ആശ്രയജോലി ഉപേക്ഷിച്ച് സ്വന്തമായ കർമ്മപഥങ്ങളിൽ ഏർപ്പെടും. ആശയങ്ങൾ യാഥാർഥ്യമാക്കുവാനുള്ള വഴികൾ വന്നുചേരും. അധികാരപരിധി വർധിച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പൂർവിക സ്വത്ത് മക്കൾക്ക് ഭാഗംവെച്ചു നൽകുവാനിടവരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന ആഭരണം തിരിച്ചു ലഭിക്കും. പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. മക്കളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ഭയഭക്തിബഹുമാനത്തോടുകൂടിയ കാര്യങ്ങള്‍ സഫലമാകും.

സർവർക്കും മംഗളം ഭവിക്കട്ടെ എന്ന പ്രാർഥനകൾക്ക് ജനപ്രീതി കൈവരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. വ്യക്തി വിദ്വേഷം ഒഴിവാക്കി സ്ഥാപിത താൽപര്യം മാനിച്ചു പ്രവർത്തിക്കുന്നത് ബൃഹത്സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രചോദനമാകും. പ്രായോഗികവിജ്ഞാനം പ്രവർത്തന പുരോഗതിക്ക് വഴിയൊരുക്കും. മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്ത് താമസിക്കുവാനിടവരും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. സഹപ്രവർത്തകരുടെ സഹായസഹകരണത്തിൽ ബൃഹത്പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത് പുതിയ ഉദ്യോഗത്തിന് വഴിയൊരുക്കും. കഫനീർദോഷ രോഗങ്ങൾക്ക് പ്രാണായാമവും വ്യായാമവും വേണ്ടിവരും.വിദഗ്ധനിർദേശം തേടി ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കും. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനിർവചനീയമാക്കുന്നതിൽ ആശ്ചര്യമനുഭവപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA