sections
MORE

കന്നിമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • സമ്പൂർണ മാസഫലം - 1195 കന്നി
  • 2019 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള ഫലം
Monthly-prediction-kanni
SHARE

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): 

വ്യാഴം, ബുധൻ , ശുക്രൻ , കുജൻ എന്നിവർ പ്രതികൂലമായും ശനി , കേതു , രാഹു    എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .

ഏര്‍പ്പെടുന്ന കാര്യങ്ങളിൽ  വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ  കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാന്‍സാധിക്കും.വരവിനൊപ്പംചെലവുമധികരിക്കും.സന്താനഗുണം വര്‍ധിക്കും.വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും.  കഫജന്യ രോഗങ്ങൾ  പിടിപെടാം. ദീര്‍ഘയാത്രകൾ സാധിക്കുമെങ്കിൽ  ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ  നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തിൽ  ഏർപ്പെടരുത് . ബന്ധുക്കളെ താല്‍ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും.

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :  

വ്യാഴം,ബുധൻ, ശുക്രൻ, കുജൻ   എന്നിവർ അനുകൂലരായും , ശനി, രാഹു, കേതു എന്നിവർ പ്രതികൂലമായും   സഞ്ചരിക്കുന്നു.  

ആത്മീയ കാര്യങ്ങളിൽ  ശ്രദ്ധ വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ് . യാത്രകൾക്കിടയിൽ  വീഴ്ച , പരുക്കു ഇവയുണ്ടാകുവാൻ  സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ  നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും.  ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ  മംഗളകർമങ്ങൾ  നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ  അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളിൽ  പണം മുടക്കും. അതിൽ  നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ  ശമിക്കും. ഭാവന നിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  പിടിപെടാനിടയുണ്ട്.സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

വ്യാഴം ,സൂര്യൻ, ശനി, രാഹു   എന്നിവർ പ്രതികൂലരായും ബുധൻ , ശുക്രൻ , കേതു , കുജൻ   എന്നിവർ അനുകൂലരായും  സഞ്ചരിക്കുന്നു . 

രോഗദുരിതങ്ങൾ ശമിക്കുമെങ്കിലും ആരോഗ്യകാര്യത്തിൽ  ശ്ര ദ്ധിക്കുക. 

 ഗൃഹത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും . കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹങ്ങൾക്ക് സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും.സുഹൃത്തുക്കളുടെ വിവാഹത്തിനു സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടി ഉണ്ടാവാം .ഏറ്റെടുക്കുന്ന പ്രവർത്തികൾ  വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക്  സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ  കൈവരിക്കും. മത്സരപ്പരീക്ഷകളിൽ  വിജയം . സഹോദരങ്ങൾക്ക്  വേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ  ഏർപ്പെടുവാൻ അനുകൂല സമയമല്ല എങ്കിലും . പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ  ആലോചിക്കും . പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ പ്രവേശിക്കുവാൻ  സാധിക്കും. ഔഷധങ്ങളിൽ  നിന്ന് അലർജി  പിടിപെടാനിടയുണ്ട്.  

കർക്കിടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :  

വ്യാഴം , ശുക്രൻ, ബുധൻ , ശനി എന്നിവർ അനുകൂല രായും, കേതു , രാഹു , സൂര്യൻ, കുജൻ എന്നിവർ പ്രതികൂലരായും സഞ്ചരിക്കുന്നു.

 മറ്റുള്ളവരുമായി കലഹങ്ങൾക്ക്  സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. പിതാവിന് അരിഷ്ടതകൾ . അനുകൂലമായി നിൽക്കുന്നവർ  പിന്നാക്കം പോകുവാൻ ഇടയുണ്ട് . അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റേണ്ടി വരും  . വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടേണ്ടി  വരും .  ലഹരിവസ്തുക്കളിൽ   താല്പര്യം വർധിക്കും . വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘ യാത്രകൾ  ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്  നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും . സർക്കാർ  ജീവനക്കാർക്ക്  തടസ്സപ്പെട്ടു കിടന്നിരുന്ന പ്രൊമോഷൻ  ലഭിക്കും. ഉദ്യോഗാർഥികൾ  ഇന്റർവ്യൂവിൽ  നേട്ടം കൈവരിക്കും. സർക്കാർ  ജോലി ലഭിക്കുവാനും സാധ്യത.  സന്താനഗുണമനുഭവിക്കും.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) 

വ്യാഴം, ശനി , രാഹു ശുക്രൻ, സൂര്യൻ  എന്നിവർ അനുകൂലരായും  കേതു ബുധൻ , കുജൻ എന്നിവർ പ്രതികൂലരായും   സഞ്ചരിക്കുന്നു .

 ഉറ്റ സുഹൃത്തിന്റെ  ഇടപെടൽ  മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ  തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.ഉദ്യോഗസ്ഥർക്ക്  സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും. പൊതുപ്രവർത്തന  രംഗത്തു പ്രവർത്തിക്കുന്നവർക്ക്  ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും അന്യരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ  വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ   വിജയിക്കും. സൗന്ദര്യ വർധക  വസ്തുക്കൾക്ക്  പണം മുടക്കും.രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും .സഞ്ചാരക്ലേശം വർധിക്കും. കുടുംബത്തിലെ മുതിർന്ന  അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത .ഭക്ഷണസുഖം വർധിക്കും . കടങ്ങൾ  വീട്ടുവാൻ  സാധിക്കും.  സന്താനങ്ങൾക്ക്  ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

വ്യാഴം, ബുധൻ  രാഹു  , സൂര്യൻ എന്നിവർ അനുകൂലമായും ശനി, കേതു , ശുക്രൻ, കുജൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .  

തൊഴിലന്യോഷകർക്ക്  അനുകൂല ഫലം. ബന്ധുജന സഹായം വഴി   പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ  തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്ക്  പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയംനേടും.മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവർക്ക്  പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി  വരാം . സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരമാകും . പെരുമാറ്റത്തിൽ   കൃത്രിമത്വം കലർത്തി  വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക്  ജനസമ്മിതിയുണ്ടാവും . ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളിൽ  ആർക്കെങ്കിലും  ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളിൽ  എന്നിവയിൽ സംബന്ധിക്കും. 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

വ്യാഴം,  സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതിക്കൂലമായും ശനി  , രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായുംസഞ്ചരിക്കുന്നു . 

അവിചാരിത യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത്  പുണ്യസ്ഥല സന്ദർശനം നടത്തും, ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്  , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും  , വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം. കലാ കായിക രംഗത്ത് നേട്ടങ്ങൾ.  ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മയുണ്ടാവും. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :  

രാഹു, സൂര്യൻ, കുജൻ, ശനി  എന്നിവർ പ്രതികൂലമായും   കേതു , ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു. 

സന്താനങ്ങൾക്കായി പണച്ചെലവ് , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയുന്ന കാലമാണ് ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും , പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായുള്ള  യാത്രകളും  വേണ്ടിവരും, ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യരോഗങ്ങൾ പിടിപെടാം, തൊഴിൽപരമായുള്ള  മാറ്റങ്ങൾ പ്രതീക്ഷിക്കാം  .  അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം  ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക , പ്രവർത്തന വിജയം കൈവരിക്കും.ബന്ധു ജന സമാഗമം ഉണ്ടാകും ,  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും . അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത,  ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക്  ചെറിയ പിഴകൾ  അടയ്ക്കേണ്ടി വരും വ്യവഹാരങ്ങൾ നടത്തുന്നവർക്ക്  വിജയം . മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :  

സൂര്യൻ, കുജൻ, ശുക്രൻ  എന്നിവർ അനുകൂലമായും   രാഹു, കേതു , ശനി , ബുധൻ എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു . 

ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും . തൊഴിലിൽ  നല്ല മാറ്റങ്ങൾ  നേട്ടങ്ങൾ എന്നിവയുണ്ടാകും . മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറക്കാൻ  കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും .യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോ വിഷമം. പഠനത്തിലും ജോലിയിലും   അലസത  വെടിയും . മംഗളകർമങ്ങളിൽ  സംബന്ധിക്കും , സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക ,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.   ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന  പ്രശ്നങ്ങൾ ശമിക്കും .  സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം  , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, സാമ്പത്തികമായി വിഷമതകൾ നേരിടും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർധിക്കും .സുഹൃദ് സഹായം വർധിക്കും . ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധസേവ അവസാനിപ്പിക്കുവാൻ കഴിയും . പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : 

വ്യാഴം, കുജൻ , ബുധൻ എന്നിവർ അനുകൂലമായും ശനി , രാഹു, കേതു, ശുക്രൻ, സൂര്യൻ എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു. 

മാനസിക നിരാശ വർധിക്കും . സഹായ വാഗ്ദാനത്തിൽ  നിന്ന് സുഹൃത്തുക്കൾ  പിൻവാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളിൽ  ജോലി ലഭിക്കും. ബന്ധുക്കൾ   വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാൻ  ഇടയുണ്ട് ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ  സാധിക്കും. പണമിടപാടുകളിൽ  കൃത്യത പാലിക്കുവാൻ കഴിയാതെ വരും മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും . ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ  നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും . കഫജന്യ രോഗങ്ങൾ   പിടിപെടാം. ദീഘയാത്രകൾ  ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിർന്ന ബദുക്കൾക്ക്  അനാരോഗ്യം,  ഏർപ്പെടുന്ന കാര്യങ്ങളിൽ   വിജയം. ഉയർന്ന  വിജയം വിദ്യാഭ്യാസപരമായും തൊഴില്പരമായും കൈവരിക്കും. 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

വ്യാഴം , ശനി, കേതു, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലരായും   രാഹു , ബുധൻ എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു. 

വിദേശത്തുനിന്നു നാട്ടിൽ   തിരിച്ചെത്തുവാൻ  സാധിക്കും, പൊതുപ്രവർത്തനങ്ങളിൽ  വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും . വാഹനയാത്രകളിൽ  ശ്രദ്ധ പുലർത്തുക . ഭാവനനിർമാണം  പൂർത്തീകരിക്കുവാൻ   സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  പിടിപെടാനിടയുണ്ട്, രോഗദുരിതങ്ങൾ   അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ  ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേനകലഹംഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും.സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ  തിരിച്ചടിയുണ്ടായേക്കാം.അശ്രദ്ധ വർധിച്ച  ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.  പരിശ്രമിച്ച്കാര്യവിജയംനേടും.മംഗല്യഭാഗ്യംഉണ്ടാകും.മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളിൽ  നിന്ന് മുക്തി നേടാവുന്ന കാലമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ  വേണ്ടിവരും. ഗൃഹ നിർമാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽപ്പെടാം . സാമ്പത്തിക അച്ചടക്കംപാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും. 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

ശനി, കേതു, സൂര്യൻ, ശുക്രൻ എന്നിവർ പ്രതികൂലമായും , വ്യാഴം , രാഹു, ബുധൻ  എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.   

സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക്  മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും . പുണ്യസ്ഥലങ്ങൾ   സന്ദർശിക്കും . മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ  സാധിക്കും.  അപ്രതീക്ഷിത ചെലവുകൾ  വർധിക്കും.  കർണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വാസസ്ഥാന മാറ്റത്തിന് സാധ്യത.  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ  മാറും. യാത്രകൾ  വഴി നേട്ടം. ഭാവന നിർമാണം  പൂർത്തീകരിക്കും. രോഗാവസ്ഥയിൽ  കഴിയുന്നവർക്ക്  ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികൾക്ക്  സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബസുഹൃത്തുക്കളിൽ  നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സത് കാര്യങ്ങൾക്കായി  പണം മുടക്കേണ്ടിവരും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ ,  യാത്രകൾ വഴി നേട്ടം, സുഹൃത്തുക്കൾക്കായി പണച്ചെലവ് .   ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. കുടുംബപരമായ പ്രശ്നങ്ങളിൽ ഇടപ്പടും പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക .  

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA