sections
MORE

1195 സമ്പൂർണ വർഷഫലം : ഉത്തൃട്ടാതി

HIGHLIGHTS
  • ഉത്തൃട്ടാതി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Uthrattathi-1195-Yearly-Prediction
SHARE

ഉപരിപഠനത്തിന് ഉദ്ദേശിക്കുന്നവർക്ക് പ്രവേശനം ലഭിക്കും. പഠിച്ചവിദ്യ പ്രാവർത്തികമാക്കുവാന്‍ സാധിക്കും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. വ്യാപാരം, വ്യവസായം, വിതരണം എന്നീ മേഖലകളിൽ ഉണർവ്വ് കണ്ടുതുടങ്ങും. മികവു പ്രകടിപ്പിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. കർമമണ്ഡലങ്ങളിൽ അവിസ്മരണീയമായ നേട്ടമുണ്ടാകും. സ്തുത്യർഹമായ സേവനം കാഴ്ചവെക്കുവാൻ സാധിക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണത്താൽ അടുത്ത വർഷം പൂർത്തീകരിക്കുന്ന ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുസഹായം കുറയും‌ം. മാതാവിന് അസുഖം വർധിക്കും.

പൂർവികസ്വത്ത് അടുത്ത തലമുറയിലുള്ളവർക്ക് രേഖാപരമായി നൽകും. നിരവധികാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഉന്നതരുടെ നേതൃത്വത്തിൽ തുടങ്ങുന്ന സ്ഥാപനത്തിന് നേത‍ൃത്വം നൽകുവാനിടവരും. മംഗള കർമങ്ങളിലും ഉത്സവാഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ജന്മനാട്ടിൽ പോകുവാൻ സാധിക്കും. ഗൃഹത്തിന് വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. അഥവാ വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങും. നറുക്കെടുപ്പ്, ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും.

ദീർഘവീക്ഷണത്തോടു കൂടി ബൃഹത്പദ്ധതികൾ രൂപകല്‍പന ചെയ്യുവാനും പ്രതീക്ഷച്ചതിലുപരി പ്രതിഫലം ഉണ്ടാകുവാനും യോഗമുണ്ട്. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും. വ്യവസായം നവീകരിച്ച് പുനരാരംഭിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണ ചെലവ് അനുഭവപ്പെടും. പ്രശസ്തരുടെയും പ്രമുഖരുടെയും ആപ്തവചനങ്ങൾ ജീവിതലക്ഷ്യത്തിന് പ്രയോജനകരമാകും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും. അടുത്തവർഷം ലാഭം ഉദ്ദേശിച്ച് വിശ്വാസയോഗ്യമായ മേഖലകളിൽ പണം മുടക്കും. അപൂർവമായ ദു‍ഃസ്വപ്ന ദർശനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും.

ആത്മവിമർശനത്താൽ കഴിവുകുറവിനെ മനസ്സിലാക്കി പ്രവർത്തിക്കുന്നതു വഴി ജീവിതത്തിന് വഴിതിരിവുണ്ടാകും പകർച്ചവ്യാധി പിടിപെടും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നത് ക്രമാനുഗതമായ വളർച്ചക്ക് വഴിയൊരുക്കും. ഉദ്യോഗത്തിനും വ്യാപാരമേഖലകൾക്കും പല പ്രകാരത്തിലും തടസ്സങ്ങൾ അനുഭവപ്പെടും.

കുടുംബത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കുടുംബത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സംജാതമാകും. വിട്ടുമാറാത്ത അസുഖത്തിന് ശാശ്വതചികിത്സ ലഭിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA