sections
MORE

1195 സമ്പൂർണ വർഷഫലം : രേവതി

HIGHLIGHTS
  • രേവതി നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Revathi-1195-Yearly-Prediction
SHARE

വിദ്യാർഥികൾക്ക് അലസത വർ‌ധിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. ഉപരിപഠനം ഉപേക്ഷിക്കും. പ്രവർത്തനമേഖലകളിൽ പുരോഗതി കുറയും. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യബന്ധം നിലനിൽക്കും. മനസ്സിന് വിഷമമുണ്ടാക്കുന്ന പലവിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നുചേരുമെങ്കിലും ഈശ്വര പ്രാർഥനകളാൽ അതിജീവിക്കും. ആത്മാർഥസുഹൃത്തിനെ അബദ്ധത്തിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും. ഗർഭിണികള്‍ ദൂരയാത്രയും സാഹസപ്രവൃത്തികളും ഉപേക്ഷിക്കണം. പദ്ധതി സമർപ്പിക്കുന്നതിന് പ്രാരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകും. പകർച്ചവ്യാധി പിടിപ്പെടും ഭക്ഷണക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും.

സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിക്കണം. വില്‍പനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. അതിശയോക്തി കലർന്ന സംസാരശൈലിയില്‍ ബന്ധുവിനെ സംശയിക്കുവാനിടവരും. ആഭരണവും വാഹനവും മാറ്റിവാങ്ങും. തൊഴിൽമേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായി വരും. സുഗമമാകുമെന്നു കരുതുന്ന കാര്യങ്ങൾക്കെല്ലാം. കൂടുതൽ പ്രയത്നം വേണ്ടിവരും. വേണ്ടപ്പെട്ടവരുടെ അകാലവിയോഗം അതീവദുഃഖത്തിനു വഴിയൊരുക്കും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും.

മംഗളവേളയിൽ വെച്ച് മഹദ്‌വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. അധികാരപരിധി വർധിച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. പക്വതയും സംരക്ഷണചുമതലയും ഉള്ള മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും. അനാവശ്യമായ കാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. അനുചിതപ്രവൃത്തികളിൽ നിന്നും പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും. സാമ്പത്തികനേട്ടം കുറവാകുമെങ്കിലും ഭാവിയിലേക്ക് സുരക്ഷിതമായ കർമമേഖലകളിൽ ഏർപ്പെടും. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ അരുത്. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. ഭൂമിക്രയവിക്രയങ്ങളിൽ നേട്ടം കുറയും.

വിദേശയാത്രയ്ക്ക് ഒരു പരിധിയിലധികം പണം കൊടുക്കുന്നതും, ഉദ്യോഗാനുമതിയില്ലാത്ത വിദേശയാത്രയും വിഫലമാകും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങള്‍ വന്നുചേരും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനവും അതിലുപരി അനുമോദനങ്ങളും ഉണ്ടാകും. അസുലഭ നിമിഷങ്ങളെ അനിർവചചനീയമാക്കുവാൻ അവസരമുണ്ടാകും. സമ്മാന പദ്ധതിയിലും നറുക്കെടുപ്പിലും വിജയിക്കും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA