sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
  • 2019 ഒക്ടോബർ 06 മുതൽ 12 വരെയുള്ള ഫലം
weekly-prediction-october-06-to-12
SHARE

ഈ ആഴ്ച (2019 ഒക്‌ടോബർ 06 മുതൽ 12 വരെ) ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?

അശ്വതി
മാതാപിതാക്കളുടെ അസുഖം മൂലം മകളുടെ വിദ്യാരംഭം ഗൃഹത്തിൽ വച്ചു നടത്തും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ബൃഹത്‌പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പിലാക്കും. 

ഭരണി
നിലവിലുള്ള പാഠ്യപദ്ധതിക്കു പുറമെ മറ്റൊന്നിനു കൂടി തുടക്കം കുറിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.

കാർത്തിക
വിദ്യാരംഭ ചടങ്ങ് മംഗളകരമാക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. സഹപ്രവർത്തകനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. 

രോഹിണി
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടും. യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്‌ടപ്പെടുവാനിടയുണ്ട്. ഗൃഹപ്രവേശനകർമം നിർവഹിക്കും.

മകയിരം
ഉപദേശകസമിതിയിൽ ഉൾപ്പെട്ടതിനാൽ അഭിമാനം തോന്നും. നവീകരിച്ച വ്യവസായം പ്രവർത്തിച്ചു തുടങ്ങും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പദ്ധതികൾക്കു തുടക്കം കുറിക്കും. 

തിരുവാതിര
ഗവേഷകർക്കും ശാസ്‌ത്രജ്‌ഞർക്കും അനുകൂല അവസരങ്ങൾ വന്നുചേരും. പുതിയ വ്യവസായത്തിനു തുടക്കം കുറിക്കും. വിജയശതമാനം കുറഞ്ഞതിനാൽ ലഭിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. 

പുണർതം
നിർത്തിവച്ച പാഠ്യപദ്ധതിക്കു തുടക്കം കുറിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. വാക്‌വാദങ്ങളിൽ നിന്നു പിന്മാറണം. അപകീർത്തി ഒഴിവാകുവാൻ അധികാരസ്ഥാനം ഒഴിയും.

പൂയം
വിദ്യാരംഭത്തോടൊപ്പം വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. ആധ്യാത്മിക, ആത്മീയ ചിന്തകളാൽ മനഃസമാധാനമുണ്ടാകും. തൃപ്‌തിയായ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. 

ആയില്യം
വേണ്ടപ്പെട്ടവരുടെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കും. വിദഗ്ദ്ധോപദേശം സ്വീകരിച്ചു പുതിയ വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. ആധ്യാത്മിക, ആത്മീയ പ്രവൃത്തികളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. 

മകം
വ്യാപാര വ്യവസായ മേഖലകളുടെ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. വസ്തുനിഷ്‌ഠമായ അന്വേഷണങ്ങളാൽ വ്യക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ സാധിക്കും. 

പൂരം
സുരക്ഷിതമല്ലാത്ത പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊർജസ്വലമായ പ്രവർത്തനങ്ങളാൽ സർവകാര്യവിജയം നേടും. ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങും. ഗർഭം ധരിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. 

ഉത്രം
തൃപ്‌തിയായ വിഷയത്തിന് പുതിയവിദ്യ ആരംഭിക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉപദേശം തേടും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക വരുമാനം വർധിക്കും.

അത്തം
മക്കളുടെ വിദ്യാരംഭ ചടങ്ങ് മംഗളമാക്കും. ഭക്തിശ്രദ്ധാപുരസരം ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. പുതിയ ആശയങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കും. ഗൃഹസമുച്ചയം പണിയുവാൻ ഭൂമി വിട്ടുകൊടുക്കും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും.

ചിത്തിര
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. പ്രമേഹരോഗ പീഡകൾ വർധിക്കും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്‌ക്കുവാനിടവരും.

ചോതി
സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ലാഭാനുഭവങ്ങൾ വർധിക്കും. 

വിശാഖം
പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. ആഗ്രഹ നിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ദേഹാസ്വാസ്ഥ്യത്താൽ അവധിയെടുക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. 

അനിഴം
പുതിയ വിദ്യ അഭ്യസിക്കുവാൻ അവസരമുണ്ടാകും. ആത്മാഭിമാനത്തെ ചോദ്യം ചെയ്‌തതിനാൽ ജോലി രാജിവയ്‌ക്കും. പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. പരമാധികാരസ്ഥാനത്തിനുള്ള പരീക്ഷയിൽ വിജയിക്കും. 

തൃക്കേട്ട
മകളുടെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകും. ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങും. ഗർഭം ധരിക്കുവാനുള്ള സാഹചര്യം ഉണ്ടാകും.

മൂലം
പുതിയ വിദ്യ അഭ്യസിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. കീഴ്‌ജീവനക്കാരുടെ പിൻബലത്താൽ ഏറ്റെടുത്ത ചുമതലകൾ പൂർത്തീകരിക്കും. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്‌ക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.

പൂരാടം
നിലവിലുള്ള പാഠ്യപദ്ധതിക്കു പുറമെ ഉദ്യോഗത്തിനധിഷ്‌ഠിതമായ വിദ്യ അഭ്യസിച്ചു തുടങ്ങും. ഔദ്യോഗിക ചുമതലകൾ ചെയ്‌തു തീർക്കുവാൻ പലപ്പോഴും രാത്രിയിലും ജോലി ചെയ്യേണ്ടിവരും.സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. 

ഉത്രാടം
വേണ്ടപ്പെട്ടവർക്കു വിദ്യ അഭ്യസിപ്പിക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും. വ്യാപാരമേഖലകളിൽ പുതിയ പ്രവർത്തനങ്ങൾ തുടങ്ങും. ജീവിതപങ്കാളിക്ക് അസുഖം വർധിച്ചതിനാൽ വിദഗ്ദ്ധ പരിശോധനയ്‌ക്കു തയാറാകും.

തിരുവോണം
അസുഖങ്ങളാൽ വിദ്യാരംഭച്ചടങ്ങ് മാറ്റിവയ്‌ക്കും. വ്യവസായത്തിന്റെ നവീകരണത്തിനു പ്രവർത്തനങ്ങൾ തുടങ്ങിവയ്‌ക്കും. ദൂരദേശവാസവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

അവിട്ടം
മകളുടെ വിദ്യാരംഭ ചടങ്ങ് മംഗളകരമാക്കും. അനുബന്ധ വ്യവസായം തുടങ്ങും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. സമാന ചിന്താഗതിയുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. 

ചതയം
വ്യവസായം നവീകരിച്ച് പ്രവർത്തനമാരംഭിക്കും. പഠിച്ചവിദ്യ അവലംബിക്കുവാനിടവരും. ഏറ്റെടുത്ത ജോലികൾ ചെയ്‌തുതീർക്കുവാൻ അഹോരാത്രം പ്രവർത്തിക്കും. ദാമ്പത്യസുഖവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

പൂരുരുട്ടാതി
പൗത്രന്റെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കും. അനുബന്ധ വ്യാപാരം തുടങ്ങും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾക്കു പരിഗണന നൽകുന്നതിൽ ആത്മാഭിമാനം തോന്നും. സുഹൃത്തിനു സാമ്പത്തിക സഹായം ചെയ്യുവാൻ ഇടവരും. 

ഉത്രട്ടാതി
പുതിയവിദ്യ അഭ്യസിച്ചു തുടങ്ങും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യങ്ങളിൽ നിന്നു യുക്തിപൂർവം പിന്മാറും. കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരങ്ങളുണ്ടാകും. 

രേവതി
ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വസ്തുനിഷ്‌ഠമായ അന്വേഷണങ്ങളാൽ വ്യക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ സാധിക്കും. അശരണരായവർക്കു സാമ്പത്തിക സഹായം നൽകുവാനിടവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA