sections
MORE

സംഖ്യാശാസ്ത്രപ്രകാരം ഒക്ടോബർ നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • ജനനതിയതി അനുസരിച്ച് ഈ മാസം നിങ്ങൾക്കെങ്ങനെ?
numerology-monthly-prediction-october-2019
SHARE

സംഖ്യാശാസ്ത്രത്തിന് മനുഷ്യജീവിതവുമായി ബന്ധമുണ്ടെന്നും അവയുടെ ഊർജത്തിന് ജീവിതാനുഭവങ്ങളുടെ മേൽ നിർണായക സ്വാധീനമുണ്ടെന്നും കരുതപ്പെടുന്നു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ഒറ്റസംഖ്യകൾക്കും പത്തു മുതൽ ശേഷമുള്ള സംയുക്ത സംഖ്യകൾക്കുമുള്ള പ്രസക്തിയും അവ ചൂണ്ടിക്കാണിക്കുന്ന വ്യക്തി വൈശിഷ്ട്യങ്ങളും സ്വഭാവ സവിശേഷതകളുമൊക്കെ ശരിയാണെന്ന് പലരുടേയും അനുഭവസാക്ഷ്യങ്ങൾ സൂചിപ്പിക്കുന്നു.

1, 10, 19, 28 തീയതികളിൽ ജനിച്ചവർ

വളരെ പ്രധാനപ്പെട്ട മാസം. കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും 60 ശതമാനത്തോളം പരിഹാരം കാണാൻ ഈ മാസത്തിൽ സാധിക്കും. മൂലം, അശ്വതി, ഭരണി, പൂരാടം, തിരുവാതിര, വിശാഖം നക്ഷത്രക്കാർ സഹായിക്കും. നേരത്തെ നന്നായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഈ മാസം നല്ല ഫലത്തെ കൊടുക്കും. വക്കീലന്മാർ, അധ്യാപകർ, രാഷ്ട്രീയക്കാർ, നടീനടന്മാർ എന്നിവർക്ക് നല്ല മാസം. 9, 11, 12, 18, 20, 27 തീയതികൾ നന്നായിരിക്കും. എന്നാൽ 13, 15, 17, 28 തീയതികൾ അത്ര നന്നല്ല. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ശസ്ത്രക്രിയ അനിവാര്യമായി വന്നേക്കാം. കണ്ണുകൾ, ഇടത്തേ ചെവി, വയറ്, ഗർഭപാത്രം ഇവിടങ്ങളിൽ അസുഖമുണ്ടായേക്കാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫര്‍ ലഭിക്കും. പ്രശസ്തി ലഭിക്കും. സാഹിത്യ രചനകൾ വെളിച്ചം കാണും.

2, 11, 20, 29 തീയതികളിൽ ജനിച്ചവർ

വ്യക്തിപരമായ ആകർഷണീയതയും സ്വാധീനവും വർധിക്കും. പുതിയ സ്ത്രീ പുരുഷ സുഹൃത്തുക്കൾ ഉണ്ടാകും. വസ്തു, വീട് വിൽപനയിൽ ലാഭം. സ്ഥലംമാറ്റം കാണുന്നു. അച്ഛനമ്മമാരെ ആശുപത്രിയിൽ പരിചരിക്കേണ്ടി വരും. പുതിയ വീട് വയ്ക്കും. ചിന്താഗതിക്ക് മാറ്റമുണ്ടാകും. 10, 12, 19, 21, 28, 30 തീയതികൾ നല്ലത്. 13, 14, 22, 23 തീയതികള്‍ അത്ര നന്നല്ല. തെക്കുപടി‍ഞ്ഞാറുനിന്ന് നല്ല വാർത്തകൾ കേൾക്കും. അനാവശ്യമായ മനപ്രയാസങ്ങൾ, ഉത്കണ്ഠകൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. വാഹനാപകടങ്ങൾക്ക് സാധ്യതയുള്ള മാസമാണ്. ഹനുമദ്ഭജനവും നല്ലത്. വിദേശയാത്ര കാണുന്നു. (യൂറോപ്പിലേക്കും കാനഡയിലേക്കും ചൈനയിലേക്കും) .പുതിയ വീടുപണി പുരോഗമിക്കും. വാഹനങ്ങൾക്ക് വലിയ തോതിൽ റിപ്പയർ കാണുന്നു. വലിയ പര്യവേഷണങ്ങളിൽ പങ്കാളിയാകും. ഗവേഷണ വിദ്യാർഥികൾക്ക് വലിയ നേട്ടം.

3, 12, 21, 30 തീയതികളിൽ ജനിച്ചവർ

ധാരാളം പഠിക്കാനും പ്രവർത്തിക്കാനും പറ്റുന്ന മാസം. പ്രമേഹം, തൈറോയിഡ്, രക്തസംബന്ധമായ തകരാറുകൾ ഇവ ഉണ്ടെന്ന് പരിശോധനയിൽ തെളിയും. പൂർത്തിയാക്കാത്ത ജോലികളും പ്രോജക്റ്റുകളും ഈ മാസം പൂർത്തിയാക്കാൻ സാധിക്കും. പുതിയ പരിചയങ്ങൾ, പുതിയ സുഹൃത്തുക്കൾ എന്നിവ ലഭിക്കും എന്നുള്ളത് ഈ മാസത്തിന്റെ പ്രത്യേകതയാണ്. സംസാരിക്കുമ്പോഴും പേപ്പറുകളോ ഉടമ്പടികളോ ഒപ്പിടുന്നതിനു മുമ്പും വളരെ ശ്രദ്ധിക്കണം. വഴക്കു കൂടാതിരിക്കാനും വാഗ്വാദങ്ങളിലേര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കോടതിക്കേസുകൾ വരും. വണ്ടി സൂക്ഷിച്ചുപയോഗിക്കണം . പിഴകൾ അടക്കേണ്ടി വരും. 9, 10, 11, 18, 19, 27 തീയതികൾ നല്ലത്. ബുധനാഴ്ചകളിൽ നല്ല കാര്യങ്ങൾ നടക്കും. 14, 15, 23 തീയതികൾ നല്ലതല്ല. വടക്കു കിഴക്കുനിന്ന് ചില ഉദ്യോഗ ഓഫറുകൾ വരും. തീപിടിത്തം, വിഷപ്പുക ശ്വസിക്കൽ ഇവയ്ക്ക് സാധ്യത. വയറ്, കരൾ പിത്താശയം, ഹൃദയം, വലത്തേ കണ്ണ് എന്നിവിടങ്ങളിൽ അസ്വസ്ഥത വന്നേക്കും. നാലഞ്ചു ദിവസം ആശുപത്രിയിൽ ചെലവഴിക്കും. വലിയ പൊതുയോഗങ്ങളിൽ പങ്കെടുത്ത് ജനശ്രദ്ധ നേടും.

4, 13, 22, 31 തീയതികളിൽ ജനിച്ചവർ

ചില്ലറ തടസ്സങ്ങൾ, അസ്വസ്ഥതകൾ, അകാരണമായുള്ള സംശയങ്ങൾ എന്നിവ കാരണം മനസ്വസ്ഥത നഷ്ടപ്പെട്ടേക്കും. ജാഗ്രത കൂടുതൽ വേണ്ട മാസം. സാമ്പത്തികസ്ഥിരത, കൂടുതൽ വരുമാനം, പുതിയ വരുമാനസ്രോതസ്സുകൾ എന്നിവയുടെ മാസം. നന്നായി അധ്വാനിക്കേണ്ടി വരുമെന്ന് മാത്രം. കാർ, സ്കൂട്ടർ എന്നിവ വിറ്റ് പുതിയവ വാങ്ങും. ചെവി, കണ്ണ്, അസ്ഥി, സന്ധികൾ, പാൻക്രിയാസ്, കുടൽ എന്നിവിടങ്ങളിൽ ശസ്ത്രക്രിയയ്ക്ക് സാധ്യത. 14, 15, 17, 23, 24 തീയതികൾ ബഹുവിശേഷം. നല്ല വാർത്തകൾ, സംഭവങ്ങൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യത. 9, 10, 11, 18, 19, 20, 27 തീയതികൾ അത്ര മെച്ചമല്ല. ജോലിയിൽ പ്രശ്നങ്ങൾക്കും, സുഹൃദ്ബന്ധങ്ങൾക്കും ഈ ദിവസങ്ങൾ നന്നല്ല. സംശയങ്ങൾ ഉടലെടുക്കും. വിഷഭയം, വിഷജന്തുക്കളുടെ ഉപദ്രവം ഇവ സൂക്ഷിക്കുക. തെക്കുകിഴക്കുനിന്ന് നല്ല വാർത്തകൾ, ഓഫറുകൾ എന്നിവയ്ക്ക് സാധ്യത.

5, 14, 23 തീയതികളില്‍ ജനിച്ചവർ

വിജയവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാവുന്ന മാസം. ധാരാളം സുഹൃത്തുക്കളേയും അവർ വഴി പല നേട്ടങ്ങൾക്കും സാധ്യതയുള്ള മാസം. ബിസിനസ്സിനും വിജ്ഞാനസമ്പാദനത്തിനുമായി വിദേശരാജ്യങ്ങളിലേക്കുൾപ്പെടെ സഞ്ചരിക്കാൻ അവസരങ്ങൾ കിട്ടുന്ന മാസം. യാത്രയിൽ പരിചയപ്പെടുന്ന ചിലർ ജീവിതപങ്കാളികളായി പിന്നീട് മാറിയേക്കാം. സംസാരിക്കുമ്പോഴും പേപ്പറുകൾ ഒപ്പിടുമ്പോഴും നന്നായി ശ്രദ്ധിക്കണം. ബിസിനസ്സുകാർ, എഴുത്തുകാർ, നടന്മാർ, ഗവേഷകർ, പത്ര മാധ്യമപ്രവർത്തകർ എന്നിവർക്ക് നല്ല മാസം. 10, 13, 15, 19, 22, 24 തീയതികൾ നല്ലത്. വടക്കൻ ദിക്കിൽ നിന്ന് വിശേഷ വാർത്തകൾ ശ്രവിക്കും. 11, 20, 29 തീയതികൾ അത്ര നന്നല്ല. ബുധനാഴ്ചകൾ നന്നായിരിക്കും. ആയില്യം, പുണർതം, ഉത്തൃട്ടാതിക്കാർ സഹായിക്കും. പുതിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ പ്രതീക്ഷിക്കാം. അപകടത്തിൽപ്പെട്ടയാളെ സഹായിക്കും.

6, 15, 24 തീയതികളിൽ ജനിച്ചവർ

ശാരീരികക്ലേശങ്ങൾ അലട്ടിയേക്കും. കുറേക്കാലമായി പല കാരണങ്ങളാലും മാറ്റി വെച്ചിരുന്ന ശസ്ത്രക്രിയകൾ നടത്തേണ്ടിവരും. മക്കളുടെ വിദ്യാഭ്യാസത്തിൽ കാര്യമായ പുരോഗതി കാണുന്ന മാസം. നടീനടന്മാർ, എഴുത്തുകാർ, കലാകാരന്മാർ, സംവിധായകർ, അഭിഭാഷകർ എന്നിവരുടെ കരിയറിൽ നിർണ്ണായകമായ മാറ്റങ്ങള്‍ വരുന്ന മാസം. മകം, പൂരം, പുണർതം, തിരുവാതിരക്കാർ സഹായത്തിനെത്തും. ഉത്രം, അനിഴം, തൃക്കേട്ടക്കാർ ചില്ലറ ശല്യങ്ങളുണ്ടാക്കും. പ്രണയങ്ങള്‍ പൂത്തുലയുന്ന മാസം. 12, 15, 24, 27, 28 തീയതികളിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. 3, 5, 14, 22, 29 തീയതികൾ അത്ര നന്നല്ല. റോഡപകടങ്ങൾ, മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവ്, വിദ്യുച്ഛക്തി, കാറ്റ് ഇവകൾ കൊണ്ടുണ്ടാകുന്ന പരിക്ക് ഉദരവ്യാധികൾ ഇവയ്ക്ക് സാധ്യത. ട്രാൻസ്ഫറുകൾ കാണുന്നു. ദീർഘകാലമായി സന്തതികളില്ലാത്തവർക്ക് സന്തതികൾ ലഭിക്കുന്ന മാസം, പ്രമേഹം, നേത്രനാഡീരോഗങ്ങൾ ഇവ മൂര്‍ച്ഛിക്കും. ഗുഡ് സർവീസ് എൻട്രി പോലുള്ള അംഗീകാരങ്ങളും പാരിതോഷികങ്ങളും ലഭിക്കും. ഉല്ലാസയാത്രയ്ക്കു പോകുമ്പോൾ ശ്രദ്ധിക്കുക.

7, 16, 25 തീയതികളിൽ ജനിച്ചവർ

ജീവിതപങ്കാളിയെക്കുറിച്ച് ചില തെറ്റിദ്ധാരണകളും സംശയങ്ങളും ഉണ്ടാകുന്ന മാസം. ബിസിനസ്സുകാർക്കും വ്യവസായികൾക്കും പ്രയത്നത്തിനനുസരിച്ച് പ്രതിഫലം കിട്ടില്ല. കേസുകളും വ്യവഹാരങ്ങളും വിജയിക്കും. സുഹൃത്തുക്കളേയും ശരിയായ അഭ്യുദയാംക്ഷികളേയും തിരിച്ചറിയാൻ പറ്റുന്ന മാസം. പ്രണയത്തിൽ പരാജയവും ചീത്തപ്പേരും ഉണ്ടാകാൻ സാധ്യത. എപ്പോഴും ശുഭാപ്തിവിശ്വാസം പുലർത്തുക. നിഗൂഢശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് നല്ല മാസം. 15, 17 എന്നീ തീയതികൾ വളരെ നന്നായിരിക്കും. പക്ഷെ 9, 10, 12, 19, 28 തീയതികൾ അത്ര നന്നല്ല. തിരുവാതിര, ഉത്തൃട്ടാതി, ചതയം, ഉത്രം, അത്തം നക്ഷത്രങ്ങളിൽപ്പെട്ടവർ ചില്ലറ ഉപദ്രവങ്ങൾ വരുത്തിത്തീർക്കാം. മകയിരം, തിരുവാതിരക്കാർ സഹായിക്കും. പുതിയ വീട്, കാറ് എന്നിവ വാങ്ങും. റോഡപകടങ്ങൾ, വിഷഭയം എന്നിവയ്ക്ക് സാധ്യത. രാത്രിയാത്രകൾ ഒഴിവാക്കുക. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. ലോട്ടറി, ചിട്ടി ഇവ കിട്ടാൻ സാധ്യത. ഔദ്യോഗിക ജോലികളിൽ കൂടുതൽ ടെൻഷൻ അനുഭവപ്പെടുന്ന മാസമാണിത്. ഇടതുകാലിനും, കണ്ണിനും, താടിക്കും പരിക്കുകൾക്ക് സാധ്യത. വാക്കുതർക്കങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചു വേണം.

8, 17, 26 എന്നീ തീയതികളിൽ ജനിച്ചവര്‍

രാഷ്ട്രീയക്കാർ, സാമൂഹ്യപ്രവർത്തകർ, വ്യവസായികൾ (പ്രത്യേകിച്ചും ഹാർഡ്‌വെയർ, പെയിന്റ്, ലോഹസംസ്ക്കരണം എന്നീ മേഖലകളിൽ വ്യവസായങ്ങളിലേർപ്പെട്ടിരിക്കുന്നവർ) എന്നിവർക്കു നല്ല മാസം. പുതിയ സംരംഭങ്ങൾ തുടങ്ങും. ആരോഗ്യപരമായി അത്ര നല്ലതല്ലാത്ത മാസം. ഹൃദയം, രക്തധമനികൾ, നാഡികൾ, ചെവികൾ, കണ്ണുകൾ, തലച്ചോറ് ഇവിടങ്ങളിൽ അസുഖങ്ങൾക്കു സാധ്യത. നന്നായി ചിന്തിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയാൽ ഈ മാസം എല്ലാ പദ്ധതികളും വിജയിക്കും. കേസുകൾ, തർക്കങ്ങള്‍ ഇവ രമ്യമായി പരിഹരിക്കപ്പെടും. ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ ഈ മാസം വീണ്ടും തുടങ്ങും. പുതിയ വീട്, സ്ഥലം, വാഹനങ്ങൾ, ഗാർഹികോപകരണങ്ങൾ ഇവ വാങ്ങും. ഉന്നതോദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ ഇവർ സഹായിക്കും. കവികൾ, സാഹിത്യകാരന്മാർ, നടീനടന്മാർ ഇവർക്ക് അവാർഡുകളും അംഗീകാരവും കിട്ടും. ഭർത്താവിന്റെ ബന്ധുക്കൾക്ക് അസ്വസ്ഥതയും രോഗാവസ്ഥയും. കണ്ണുകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. പ്രണയത്തിൽപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. വനങ്ങൾ, പർവതപ്രദേശങ്ങൾ ഇവിടങ്ങളിലേക്ക് യാത്രകൾ വേണ്ടിവരും. ഉത്രം, അത്തം, മൂലം, തിരുവോണം നക്ഷത്രക്കാർ ആരോഗ്യം സൂക്ഷിക്കുക.

9, 18, 27 തീയതികളിൽ ജനിച്ചവർ

സ്പോർട്സ്, ഗെയിംസ് രംഗങ്ങളിലുള്ളവർക്കും, ഇവന്റ് മാനേജ്മെന്റ് രംഗത്തുള്ളവർക്കും കൂടുതൽ വിജയ സാധ്യതകൾ. വാഹനം മേടിക്കുന്നവർ, തീയ്, വെള്ളം, സ്ഫോടകവസ്തുക്കൾ ഇവയോട് അടുത്തു പെരുമാറുന്നവർ എന്നിവർ സൂക്ഷിക്കണം. അനാവശ്യ വാഗ്വാദങ്ങൾ, സാഹസിക പര്യടനങ്ങൾ ഇവ കഴിയുന്നതും ഒഴിവാക്കുക. പുതിയ പുതിയ പ്രണയബന്ധങ്ങൾ പൊട്ടിമുളയ്ക്കും. തടസ്സപ്പെട്ടിരുന്ന ജോലി ഓഫറുകൾ, വിസ, പാസ്പോർട്ട്, ലൈസൻസുകൾ ഇവ ശരിയാക്കിക്കിട്ടും. അന്തിമവിജയത്തിന്റെ മാസം. വീടുപണി കഴിയൽ, പ്രോജക്റ്റുകളുടെ പൂർത്തീകരണം ഇവയ്ക്കു സാധ്യതയുള്ള മാസം. വയറ്, കണ്ണുകൾ, കുടൽ, ഗർഭാശയം, തൊണ്ട എന്നിവിടങ്ങളില്‍ അസുഖസാധ്യത. ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ അകലും. അകന്നു നിന്നിരുന്നവർ അടുക്കും സൂക്ഷിക്കണം. ആയില്യം, വിശാഖം, രേവതി നക്ഷത്രക്കാർ സഹായിക്കും. വീടും ജോലിസ്ഥലവും മാറും. അംഗീകാരങ്ങൾ വന്നുചേരും. 10, 11, 12, 19, 20 തീയതികൾ നല്ലത്.


ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA