sections
MORE

തൃക്കേട്ട ; 2019 നവംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം തൃക്കേട്ട നക്ഷത്രക്കാർക്കെങ്ങനെ?
Thriketta
SHARE

ഈ നാളുകാർക്ക് നവംബർ മാസത്തിൽ ആഗ്രസാഫല്യത്തിനുള്ള യോഗം കാണുന്നു. അദൃശ്യമായ ഈശ്വര സാന്നിധ്യത്താൽ ആശ്ചര്യം അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. പ്രവർത്തനമണ്ഡലങ്ങളിൽ സാമ്പത്തിക  വരുമാനം ഉണ്ടാകുമെങ്കിലും അവിചാരിതമായിട്ടുള്ള ചിലവുകളാൽ  നീക്കിയിരുപ്പ് കുറയും. ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. തൊഴിൽ മേഖലകളോട് അനുബന്ധമായി മാതാപിതാക്കളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും. 

അവധിയെടുത്ത് ഈശ്വരാരാധനകൾ നടത്തുവാനോ പുണ്യതീർത്ഥ യാത്രകൾക്കോ ഈയൊരു മാസം അവസരം ഉണ്ടാവാം. ദീർഘകാലനിക്ഷേപം എന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനുള്ള യോഗം കാണുന്നു. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ഉദ്യോഗം വന്നു ചേരുന്നതു വഴി ആശ്വാസകരമായിട്ടുള്ള അന്തരീക്ഷം സംജാതമാകും. കുടുംബാംഗങ്ങളെയോ ജീവിതപങ്കാളിയെയോ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണങ്ങളോ വന്നു ചേരുവാനുള്ള സാധ്യത കാണുന്നുണ്ട്. 

ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും നിഷ്പ്രയാസം അതിജീവിക്കുവാനുള്ള സാധ്യതകളും അവസരങ്ങളും വന്നു ചേരും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കാൻ ഇടയുണ്ട്. വിദ്യാർഥികൾക്കും  ഗവേഷകർക്കും അനുകൂലമായ വിജയം കൈവരിക്കും. വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം ഉണ്ടാവാം. മേലധികാരികളുടെ  സ്ഥാനം വഹിക്കുവാനുളള അവസരം കൂടി വന്നു ചേരാം . 

വ്യാപാര വിതരണ വിപണന മേഖലയിലുള്ള ചില വിഭാഗങ്ങൾ ഒഴിവാക്കി ലാഭശതമാനം മാത്രമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുവാനും ഉള്ള സാധ്യത കൂടി കാണുന്നു. ബന്ധു മിത്രാദികളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ പരിഗണിക്കും. ക്രിയാത്മകമായിട്ടുള്ള നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നതിന്റെ നേട്ടങ്ങൾ പൂർണ രീതിയിൽ  2020–ൽ ലഭിക്കും. ഭാവിയിലേക്ക് ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾ വന്നു ചേരുവാനടക്കം തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ  മാസത്തിൽ വന്നു ചേരും.   

English Summary : Thriketta Birth Star / Monthly Prediction in November by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA