sections
MORE

വൃശ്ചികമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • 2019 നവംബർ 17 മുതൽ ഡിസംബർ 16 വരെയുള്ള ഫലം
monthly-prediction-vrushchikam
SHARE

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) 

ബുധൻ  കുജൻ   എന്നിവർ പ്രതികൂലമായും വ്യാഴം ,ശുക്രൻ  ശനി   എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏർപ്പെടുന്ന കർമങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർന്നവിജയം കൈവരിക്കും. സുഹൃദ്ബന്ധുജനസമാഗമം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുളള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം.പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കുടുംബസമേതം യാത്രകൾ നടത്തും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലഫലം.സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മാസമാദ്യം കഴിഞ്ഞാൽ അപ്രതീക്ഷിത ചെലവുകൾ വർധിക്കും. വാഹനയാത്രകൾക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.  ഭവനമാറ്റത്തിനുളള  സാദ്ധ്യതയും നിലനിൽക്കുന്നു. 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :

  വ്യാഴം,ശനി , കുജൻ , കേതു  എന്നിവർ പ്രതികൂലരായും  ബുധൻ, ശുക്രൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു. ധനവ്യയം അധികരിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കുവാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടിവരും. തൊഴിപരമായ മാറ്റങ്ങൾ   ലഭിക്കുവാൻ ഇടയുണ്ട്. ഒപ്പം  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും. . ഭവനനിർമാണം പൂർത്തീകരിക്കും. രോഗാവസ്ഥയിൽ  കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. മംഗളകർമങ്ങളിൽ  സംബന്ധിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ  മികവുപുലർത്താൻ സാധിക്കും.  ഭൂമി, ഭവനം എന്നിവ വാങ്ങാനുളള പരിശ്രമം വിജയിക്കും. ആയുധം, അഗ്നി ഇവയാൽ പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വർധിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):

വ്യാഴം ,സൂര്യൻ , ബുധൻ  ശുക്രൻ എന്നിവർ അനുകൂലമായും രാഹു,കേതു  ശനി  കുജൻ എന്നിവർപ്രതികൂലമായുംസഞ്ചരിക്കുന്നു. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു.  സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനിൽക്കേണ്ടിവന്നേക്കാം.  സാമ്പത്തികനേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുളള അവിചാരിതധനലാഭം. വിശ്രമംകുറഞ്ഞിരിക്കും. സാമ്പത്തികവിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും.  ധനപരമായ നേട്ടം .  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തിൽ വിജയം. നേട്ടങ്ങൾ മനസന്തോഷം നൽകും. ഉത്തരവാദിത്തങ്ങൾ വർധിക്കും . അനാവശ്യചിന്തകൾ വർധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വർധിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും, ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം.

കർക്കടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം) : 

കുജൻ , ശുക്രൻ  ശനി കേതു  എന്നിവർ അനുകൂലരായും, , രാഹു , സൂര്യൻ, വ്യാഴം ,   എന്നിവർ പ്രതികൂലരായും സഞ്ചരിക്കുന്നു. അനുകൂല ഫലങ്ങൾ അധികരിച്ചുനിൽക്കുന്നകാലമാണ്സാമ്പത്തികമായ വിഷമതകൾ ശമിക്കും സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി ഉന്മേഷം തൊഴിൽരംഗം പുഷ്ടിപ്പെടും.വാഗ്വാദങ്ങളിൽഏർപ്പെടും .പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ .പുതിയവാഹനംവാങ്ങുവാൻ ആലോചിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽതിരിച്ചടികൾ, പുണ്യസ്ഥലസന്ദർശനം,  വാക്കുതർക്കങ്ങൾ,തൊഴിൽരംഗത്ത്നേട്ടങ്ങൾ, സർക്കാർജീവനക്കാർക്ക്മേലുദ്യോഗസ്ഥരുടെഅപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും. ബന്ധുക്കൾ തമ്മിൽനിലനിന്നിരുന്ന ഭിന്നത അവസാനിക്കും,കടബാദ്ധ്യതകുറയ്ക്കുവാൻ സാധിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. വാഹനത്തിന്അറ്റകുറ്റപ്പണികൾ. ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടംസംഭവിക്കാം. കർമ്മരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാക്കാര്യത്തിലും ശ്രദ്ധിക്കുക. ഭൂമി,വീട് ഇവവാങ്ങുവാനുളള അഡ്വാൻസ് നൽകും.  

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )

വ്യാഴം, ശനി , രാഹു , ശുക്രൻ, സൂര്യൻ  എന്നിവർ അനുകൂലരായും   കേതു,  ബുധൻ , കുജൻ എന്നിവർ പ്രതികൂലരായും  സഞ്ചരിക്കുന്നു . പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന, വാഗ്ദാനങ്ങൾ നൽകി അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾസൂക്ഷിച്ച്  ഉപയോഗിക്കുക.  വിശ്രമം കുറയും. വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി പൊതുവെ  അനുകൂലമല്ല.  സാമ്പത്തിക പരമായ വിഷമതകൾ അലട്ടും . അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം  നൽകുന്ന വാർത്തകൾ ഉണ്ടാകും, കുടുംബ സൗഖ്യ വർദ്ധന. മാനസികമായ സംതൃപ്തി , ജീവിത സൗഖ്യം ഇവ കൈവരിക്കും , ജീവിതപങ്കാളിയുമായി നിലനിന്നിരുന്നമാനസിക അകൽച്ച  ഇല്ലാതാകും.കർമ്മരംഗത്ത്  നേട്ടങ്ങൾ  പ്രതീക്ഷിക്കാം.

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

വ്യാഴം, ബുധൻ,   രാഹു  ,ശുക്രൻ എന്നിവർ അനുകൂലമായും  കേതു ,ശനി , കുജൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .  ഗുണദോഷ സമ്മിശ്രമായ മാസമാണ്. മറ്റുളളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം,കുടുംബസൗഖ്യം, ആരോഗ്യപരമായിഅനുകൂലം, വിവാഹംവാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കാം .സുഹൃദ് സഹായം ലഭിക്കും.   കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ പ്രതീക്ഷിക്കാം. യാത്രകൾവേണ്ടിവരും.മാനസികസന്തോഷം വർധിക്കും.പ്രവർത്തന വിജയം കൈവരിക്കും. വിദേശതൊഴിൽ ശ്രമത്തിൽ അനുകൂലതീരുമാനങ്ങൾ,കലാപരമായ നേട്ടങ്ങൾക്കു സാദ്ധ്യത .  ബന്ധുജനങ്ങളിൽ ധനവരുമാനം പ്രതീക്ഷിക്കാം, തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന്   അനുകൂല നടപടികൾ  പ്രതീക്ഷിക്കാം. 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )

വ്യാഴം,  സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതിക്കൂലമായും ശനി  , രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായുംസഞ്ചരിക്കുന്നു .ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും . മാനസിക സന്തോഷം വർധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾവേണ്ടിവരും. തടസ്സങ്ങൾമാറി കർമ്മപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നേട്ടം കൈവരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ ശമന സാദ്ധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും,  മനസ്സിൻറെ സന്തോഷം വർധിക്കും. ഭൂമിയിൽ നിന്നുളള ധനലാഭം, അയൽവാസികളുടെ  സഹായം ലഭിക്കും സന്താനങ്ങൾക്കുണ്ടായിരുന്ന  രോഗാരിഷ്ടതകൾ ശമിക്കും , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, അലസത പിടികൂടും. സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ  വർധിക്കും.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :

രാഹു, സൂര്യൻ, കുജൻ എന്നിവർ പ്രതികൂലമായും  വ്യാഴം, ശനി, കേതു, ശുക്രൻ, എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.  മാസമാദ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞുനിൽക്കും. വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധകുറയും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്തജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബ സുഖവർധന , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണസുഖം ലഭിക്കും . പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. നടപ്പാകിൽലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

കുജൻ , ബുധൻ  എന്നിവർ അനുകൂലമായും  സൂര്യൻ , വ്യാഴം , ശനി , രാഹു, ശുക്രൻ  എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു . ഗുണഫലങ്ങൾ മുന്നിട്ടു നിൽക്കുന്ന മാസമാണ്. ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുളള സഹായം ലഭിക്കും. തൊഴിൽപരമായിഅനുകൂലമാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ ശമിക്കും. പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജനസമാഗമം ഉണ്ടാകും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യതയുളളതിനാൽ അധിക ശ്രദ്ധ പുലർത്തുക  . വ്യവഹാര വിജയം , യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും.  സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , തൊഴിലിൽ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

വ്യാഴം, ശനി , കേതു കുജൻ , ബുധൻ എന്നിവർ അനുകൂലമായും  രാഹു, ശുക്രൻ, സൂര്യൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു. ഗുണഫലങ്ങൾ അനുഭവത്തിൽ വരുന്ന മാസമാണ് .പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും , യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക സ്ഥിരത  കൈവരിക്കുവാൻ കഴിയും . മാതാവിനോ മാതൃജനങ്ങൾക്കോ ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. പഠനത്തിലും ജോലിയിലും   ഉന്മേഷം വർധിക്കും , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സഞ്ചാരക്ലേശം മൂലം ക്ഷീണം , കടബാദ്ധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. ഭക്ഷണ സുഖമുണ്ടാവും. ബിസിനസ്സിൽ നേട്ടം കൈവരിക്കും. വാഹനങ്ങൾ  കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാസാവസാനത്തോടെ കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തുവാൻ തോന്നൽ ഇവയുണ്ടാകും. 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

സൂര്യൻ, രാഹു ,  ശുക്രൻ, കുജൻ  എന്നിവർ പ്രതികൂലമായും വ്യാഴം , ശനി, കേതു  , ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. അനുകൂല ഫലങ്ങൾ നിലനിൽക്കുന്ന മാസമാണ് .  ധനപരമായി അനുകൂലം .സുഹൃത്തുക്കളുമായി ഒത്തുചേരൽ , തൊഴിൽപരമായ  നേട്ടം, വിവാഹ ആലോചകളിൽ   തീരുമാനം എന്നിവ പ്രതീക്ഷിക്കാം . ഭക്ഷണസുഖം ലഭിക്കും. ചിന്തിക്കാതെ പ്രവർത്തിക്കുന്ന ശീലത്തിൽ മാറ്റം ഉണ്ടാകും. , സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. അവർ മൂലം തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യത.   അന്യരിൽ നിന്നുളള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർധിക്കും , സർക്കാർ ആനുകൂൽയം ലഭിക്കും . ശാരീരികവും മാനസികവുമായ ഉന്മേഷം വർധിക്കും  , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുക്കേണ്ടിവരും. ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയം കൈവരിക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ .

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :

ശനി, വ്യാഴം, കേതു, കുജൻ എന്നിവർ പ്രതികൂലമായും രാഹു, ബുധൻ, സൂർയൻ, ശുക്രൻ   എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. ഗുണദോഷസമ്മിശ്രമായമാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം  , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത . ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുളളവരിൽ നിന്ന് അകന്നുനിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനങ്ങൾ  കൈകാര്യം ശ്രദ്ധിക്കുക.വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത്പ്രശസ്തിവർധിക്കും സുഹൃദ്സഹായം വർധിക്കും,ഗൃഹനിർമ്മാണത്തിൽ പുരോഗതി. ഔഷധസേവവേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. യാത്രകൾ കൂടുതലായിവേണ്ടിവരും. ,ബിസിനസ്സിൽനേട്ടം. ചികിത്സകളിൽ കഴിയുന്നവർ ക്ക്പൊതുവെ അനുകൂലസമയമല്ല  ,ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ. ജലദോഷം പനി കാലാവസ്ഥാ ജന്യ രോഗങ്ങൾ എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർധിക്കും. 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summery : Monthly Prediction in Malayalam Month Vrishchikam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA