ADVERTISEMENT

അശ്വതി: 

 

ഗുണഫലങ്ങൾ അധികരിച്ചു നിൽക്കുന്ന വർഷമായിരിക്കും. ആരോഗ്യപരമായും  ധനപരമായും തൊഴിൽപരമായും നിലനിന്നിരുന്ന   ബുദ്ധിമുട്ടുകൾ പൂർണമായും  വിട്ടൊഴിയും. ബന്ധുക്കളിൽ നിന്നും ഗുണാനുഭങ്ങൾ ഉണ്ടാകും. സ്വദേശം വിട്ട്  അലഞ്ഞിരുന്നവർക്ക്  നാട്ടിൽ തിരിച്ചെത്തി   പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  സാധിക്കും. പുതിയ സുഹൃദ്  ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ  താൽപര്യം  വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  മികച്ച വിജയം കൈവരിക്കും. പൊതുപ്രവർത്തനങ്ങൾ  വിജയത്തിലെത്തിക്കുവാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും.   ആത്മധൈര്യം വർധിക്കും. ദാമ്പത്യ  ജീവിത്തിൽ നിലനിന്നിരുന്ന അരിഷ്ടതകൾ വിട്ടൊഴിയും. ശാരീരിക സുഖം അനുഭവത്തിൽ വരും. പലവിധത്തിൽ  നിലനിന്നരുന്ന സാമ്പത്തിക  ബുദ്ധിമുട്ടുകൾ മാറി മനസമാധാനം കൈവരിക്കും.  വിവാഹ ആലോചനകൾ   പൂർണതയിലെത്തും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക്  വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. 

 

 

 

ഭരണി : 

 

 

 

ഗുണഫലങ്ങൾ അധികരിക്കും. ജീവിത  വിജയത്തിന് അടിത്തറ പാകുന്ന കാര്യങ്ങൾക്ക്  തുടക്കം  കുറിക്കും. ജീവിതസുഖ വർധനയുണ്ടാവും.    സ്വന്തം കഴിവിനാൽ  കാര്യങ്ങൾ സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട്  നിരവധി ദീർഘയാത്രകൾ  വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യഭിന്നതകൾ ശമിക്കും. രോഗദുരിതത്തിൽ കഴിയുന്നവർക്ക് ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. തൊഴിൽപരമായ ഉത്തരവാദിത്തം  വർധിക്കും.  കുടുംബത്തിലെ മുതിർന്ന  അംഗങ്ങളുടെ സഹായത്താൽ പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാവും.  സന്താനങ്ങളെക്കൊണ്ടുള്ള  സന്തോഷം വർധിക്കും. വിദ്യാർഥികൾക്ക്  വളരെ നല്ല കാലമാണ് മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. ഉന്നത വിദ്യാഭ്യാസത്തിനുള്ള  പ്രവേശനം ലഭിക്കും. 

 

 

 

കാർത്തിക : 

 

 

 

ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. എല്ലാ കാര്യത്തിലും ശ്രദ്ധയോടെ മാത്രം ഇടപെടുക. ഉത്തമ സന്താനയോഗമുള്ള  കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ  വിജയിക്കുവാൻ  സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക്  വിജയം. ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ  പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾമൂലം ആപത്തിൽപ്പെടാം. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏർപ്പെടുന്ന കാര്യങ്ങളിൽ  വിജയം.   ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തന  വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെപ്രീതിസമ്പാദിക്കും. കാർഷികമേഖലയിൽ  നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

 

 

 

രോഹിണി :  

 

 

 

എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. ബന്ധുജനങ്ങൾ വഴി  മുഖേന കാര്യസാദ്ധ്യം, പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ  അരിഷ്ടതകൾ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ  വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത ഉണ്ടാവാനിടയുണ്ട്.   പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും.   കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

 

 

 

മകയിരം : 

 

 

 

ഉണ്ടായിരുന്ന  അരിഷ്ടതകൾ  ശമിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന  രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. കലാപരമായ കാര്യങ്ങളിൽ  താൽപര്യം വർധിക്കും. ബന്ധുക്കൾ  ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർധിക്കും  പഠനത്തിൽ ശ്രദ്ധ കുറയും, തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകൾ  വേണ്ടിവരും. തുടങ്ങി വച്ച  പ്രവർത്തനങ്ങളിൽ   വിജയിക്കും. കർമ്മ  രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള   തടസ്സം മറികടക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ  നിന്ന്  ധനലാഭം.  സന്താനങ്ങളാൽ  മനഃസന്തോഷം വർധിക്കും.   മാസം പകുതി കഴിഞ്ഞാൽ ഉദര സംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ രംഗം ഇടയ്ക്കിടെ  അശാന്തമാവും.  മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. 

 

 

 

തിരുവാതിര :

 

 

 

 ആരോഗ്യപരമായി അനുകൂലസമയമാണ്  വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും , യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. വാഹനവിൽപ്പന യിലൂടെ ധനലാഭം ,വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.  സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ  പ്രവേശിക്കുവാൻ  സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ  സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.  

 

 

 

പുണർതം : 

 

 

 

ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ് , ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , ബിസിനസ്സിൽ മികവ് പുലർത്തും , മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും.  സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. കഫ ജന്യ രോഗങ്ങൾ പിടിപെടും , സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക   പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. ബിസിനസ്സിൽ പുരോഗതി, മാനസിക മായ സംതൃപ്തി  കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം. 

 

 

 

പൂയം : 

 

 

 

താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ബന്ധു ജനസഹായം ലഭിക്കും , മാനസിക  സുഖവർധന , പ്രവർത്തനങ്ങളിൽ നേട്ടം, വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും.  ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.  മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും ,  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം.  പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.മാസമദ്ധ്യം കഴിഞ്ഞാൽ കൂടുതലായി   യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും  , പല്ലുകൾക്ക് രോഗ സാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം. ഗൃഹനിർമ്മാണത്തിൽ പുരോഗതി. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  സാധിക്കും.   

 

 

 

 

 

ആയില്യം:  

 

 

 

കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. ദാമ്പത്യപ്രശ്നങ്ങൾ പരിഹൃതമാകും , ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം.  കർമ്മ രംഗത്ത് എതിർപ്പുകൾ, വാഹനം വാങ്ങിക്കുവാൻ  യോഗം, തൊഴിൽപരമായ അവസര നഷ്ടം. യാത്രകൾ. സുഹൃദ് സഹായം വർധിക്കും , സന്താനങ്ങളെകൊണ്ടുളള അനുഭവ ഗുണം വർധിക്കും , തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  ഗൃഹ നിർമ്മാണത്തിൽ പുരോഗതി,  സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, പഠനത്തിൽ ശ്രദ്ധ വർധിക്കും. കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള  പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും.  തൊഴിൽ രംഗത്ത്  മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 

 

 

 

 

 

മകം :  

 

 

 

ഏര്‍പ്പെടുന്ന കാര്യങ്ങളിൽ  വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ  കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും.സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും.  കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘയാത്രകൾ സാധിക്കുമെങ്കിൽ  ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും.ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കൾ‍ക്ക് അനാരോഗ്യംജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ  നിന്ന് മോചനം. സഹോദരങ്ങൾ‍ക്ക് അരിഷ്ടതകൾ‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തിൽ  ഏർപ്പെടരുത്.  ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടിവരും.

 

 

 

പൂരം : 

 

 

 

ആത്മീയ കാര്യങ്ങളിൽ  ശ്രദ്ധ വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുള്ള  കാലമാണ്. യാത്രകൾക്കിടയിൽ  വീഴ്ച , പരുക്കു ഇവയുണ്ടാകുവാൻ  സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും.  ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ  മംഗള കർമങ്ങൾ  നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ  അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളിൽ  പണം മുടക്കും. അതിൽ  നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിർമാണം  പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

 

 

 

ഉത്രം:

 

 

 

രോഗദുരിതങ്ങൾ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹ സാധ്യത.  ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിന് സംബന്ധിക്കുംവ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  രോഗഅരിഷ്ടതകൾക്ക്  സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ  വിജയം.   സഹോദരങ്ങൾക്കു വേണ്ടി പണച്ചെലവ്, ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ  ഏർപ്പെടുവാൻ അനുകൂല സമയമല്ല എങ്കിലും. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ  പ്രവേശിക്കുവാൻ  സാധിക്കും. ഔഷധങ്ങളിൽ  നിന്ന് അലർജി പിടിപെടാനിടയുണ്ട്. 

 

 

 

അത്തം : 

 

 

 

മറ്റുള്ളവരുമായി കലഹങ്ങൾക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർക്ക്  പിന്നാക്കം പോകുവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റി വയ്‌ക്കേണ്ടിവരും. വിദേശസഞ്ചാരം സാധ്യമാകും.വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള  തീരുമാനം  നീട്ടി വയ്‌ക്കേണ്ടിവരും. ലഹരിവസ്തുക്കളിൽ  താല്പര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. കാർഷിക  മേഖലയിൽ  പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സർക്കാർ  ജീവനക്കാർക്ക്  തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ  ലഭിക്കും. ഉദ്യോഗാർഥികൾ  ഇന്റർവ്യൂവിൽ  നേട്ടം കൈവരിക്കും. സർക്കാർ  ജോലി ലഭിക്കുവാനും സാധ്യത. സന്താനഗുണമനുഭവിക്കും.

 

 

 

ചിത്തിര : 

 

 

 

ഉറ്റ സുഹൃത്തിന്റെ ഇടപെടൽ  മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക്  സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചിലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന  രംഗത്തു പ്രവൃത്തിക്കുന്നവർക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും അന്യരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രക്കുള്ള  ശ്രമങ്ങളിൽ  വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ  ഇവയിൽ  വിജയിക്കും. സൗന്ദര്യവർധക  വസ്തുക്കൾക്കു പണംമുടക്കും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ  സാധിക്കും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

 

 

 

 

 

ചോതി :   

 

 

 

തൊഴിലന്വേഷകർക്ക്  അനുകൂല ഫലം. ബന്ധുജന സഹായം വഴി   പെട്ടെന്നുള്ള  കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയംനേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവർക്ക്  പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികൾവേണ്ടിവരാം.  സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ  പരിഹാരമാകും. പെരുമാറ്റത്തിൽ കൃത്രിമത്വം കലർത്തി  വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക്  ജനസമ്മിതിയുണ്ടാവും.  ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളിൽ  ആർക്കെങ്കിലും  ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളിൽ  എന്നിവയിൽ സംബന്ധിക്കും. 

 

 

 

വിശാഖം :  

 

 

 

അവിചാരിത യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർധിക്കും.  സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും.  തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.  പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത്  പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള  അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം. കലാ കായിക രംഗത്ത് നേട്ടങ്ങൾ.  ഭൂമിയിൽ നിന്നുള്ള  ധനലാഭം പ്രതീക്ഷിക്കാം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മയുണ്ടാവും. 

 

 

 

അനിഴം : 

 

 

 

സന്താനങ്ങൾക്കായി പണച്ചെലവ് , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ് ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായുള്ള   യാത്രകളും  വേണ്ടിവരും, ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായുള്ള  മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം  ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക.   പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജന സമാഗമം ഉണ്ടാകും.  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും.  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത.  ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക്  ചെറിയ പിഴകൾ  അടയ്ക്കേണ്ടി വരും വ്യവഹാരങ്ങൾ നടത്തുന്നവർക്ക്  വിജയം , മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത. 

 

 

 

തൃക്കേട്ട :  

 

 

 

ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള  ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും , യാത്രകൾ കൂടുതലായി വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും, മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം, പഠനത്തിലും ജോലിയിലും   അലസത  വെടിയും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.   ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന  പ്രശ്നങ്ങൾ ശമിക്കും. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും.   പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. 

 

 

 

മൂലം :  

 

 

 

മാനസിക നിരാശ വർധിക്കും. സഹായ വാഗ്ദാനത്തിൽ  നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളിൽ  ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ  തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാൻ  ഇടയുണ്ട് ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ  കൃത്യത പാലിക്കുവാൻ കഴിയാതെ വരും മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ  നവീകരണ പ്രവർത്തനങ്ങൾ  നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ  നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നകാര്യം ആലോചനയിൽ വരും.   കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന  ബന്ധുക്കൾക്ക് അനാരോഗ്യം,  ഏർപ്പെടുന്ന  കാര്യങ്ങളിൽ  വിജയം. ഉയർന്ന  വിജയം വിദ്യാഭ്യാസപരമായും തൊഴില്പരമായും കൈവരിക്കും.

 

 

 

പൂരാടം : 

 

 

 

വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ  സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ  വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ  ശ്രദ്ധ പുലർത്തുക. ഭവനനിർമാണം  പൂർത്തീകരിക്കുവാൻ  സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങൾ അനുഭവിക്കാനിടയുളളതിനാൽ അധിക ശ്രദ്ധ പുലർത്തുക ഗൃഹാന്തരീക്ഷത്തിൽ  പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേനകലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ  സംബന്ധിക്കും. വ്യവഹാരങ്ങളിൽ  തിരിച്ചടിയുണ്ടായേക്കാം.അശ്രദ്ധ വർധിച്ച്  ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച്  കാര്യവിജയം. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നതഉണ്ടായേക്കാം. ലഹരിവസ്തുക്കളിൽ  നിന്ന് മുക്തി നേടാവുന്ന കാലമാണ് കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾമൂലം ആപത്തിപ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും.

 

 

 

ഉത്രാടം :  

 

 

 

സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക്  മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.   മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും.  അപ്രതീക്ഷിത ചെലവുകൾ വർധിക്കും.    കർണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.വാസസ്ഥാന മാറ്റത്തിന് സാധ്യത.  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും. യാത്രകൾ വഴി നേട്ടം. ഭവനനിർമാണം  പൂർത്തീകരിക്കും. രോഗാവസ്ഥയിൽ  കഴിയുന്നവർക്ക്  ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികൾക്ക്  സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബസുഹൃത്തുക്കളിൽ  നിന്നുള്ള  പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സത് കാര്യങ്ങൾക്കായി  പണം മുടക്കേണ്ടിവരും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ.   യാത്രകൾ വഴി നേട്ടം, സുഹൃത്തുക്കൾക്കായി പണച്ചെലവ്.     ഏറ്റെടുത്ത പ്രവര്ത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. കുടുംബ പരമായ പ്രശ്നങ്ങളിൽ ഇടപ്പടും പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള  ചതി നേരിടുവാൻ സാദ്ധ്യതയുൾളതിനാൽ ശ്രദ്ധിക്കുക.   

 

 

 

 

 

തിരുവോണം : 

 

 

 

ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾ ക്കു മുതിരരുത്. ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തികമായി  വിഷമതകൾ നേരിടും  മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. 

 

 

 

 

 

 

 

 

 

 അവിട്ടം :

 

 

 

ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.  കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം.  പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാദ്ധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും,  ബന്ധുഗുണവർധന.  ആഡംബര വസ്തുക്കളിൽ  താല്പ്പര്യം വർധിക്കും.  മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  

 

 

 

 ചതയം : 

 

 

 

പുതിയ സുഹൃദ്  ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ  താല്പര്യം വർധിക്കും.  തൊഴിലിനായുള്ള  പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി  അപവാദം കേൾക്കേണ്ടതായി  വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ.   മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന്  വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക്  വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള  ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ  ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.  

 

 

 

പൂരുരുട്ടാതി :  

 

 

 

പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായആരോപണങ്ങൾ  മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

 

 

 

  ഉത്രട്ടാതി : 

 

 

 

മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. മാതാവിന്   അരിഷ്ടതകളു ണ്ടാവും. ഭൂമിയിൽ നിന്നുള്ള  ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന  രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ  കൈവരിക്കാൻ  സാധിക്കും. കലാപരമായ കാര്യങ്ങളിൽ  താല്പ്പര്യംവർധിക്കും. ബന്ധുക്കൾ  ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർധിക്കും  പഠനത്തിൽ ശ്രദ്ധ കുറയും. തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകൾ  വേണ്ടിവരും. തുടങ്ങി വച്ച  പ്രവർത്തനങ്ങളിൽ   വിജയിക്കും. കർമ്മ  രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും.  ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള   തടസ്സം മറികടക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ  നിന്ന്  ധനലാഭം. സന്താനങ്ങളാൽ  മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ രംഗം ഇടയ്ക്കിടെ  അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

 

 

 

രേവതി : 

 

 

 

ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും ദ്രവ്യലാഭത്തിനു സാധ്യത.  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. വാഹനവിൽപ്പന യിലൂടെ ധനലാഭം. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും.  സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ  പ്രവേശിക്കുവാൻ  സാധിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.    

 

 

ലേഖകൻ  

 

വി. സജീവ് ശാസ്‌താരം 

 

പെരുന്ന , ചങ്ങനാശേരി 

 

Ph: 9656377700

 

 

 

English Summery : Yearly Horoscope / New Year Prediction 2020

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com