sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം: കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?
bi-weekly-prediction-dec-01-to-14
SHARE

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

വ്യക്തിത്വ വികസനത്താൽ ആത്മസംത‍ൃപ്തിയുണ്ടാകും. നിർത്തിവച്ച കർമ്മദ്ധതികൾ പുനരാരംഭിക്കും. അവധിയെടുത്ത് മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടിൽ മാറ്റം വരുത്താൻ തയാറാകും. ഔദ്യോഗിക ചുമതല വര്‍ധിക്കും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ പലപ്പോഴും വിട്ടുപോകും. സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. പുണ്യതീർഥയാത്രയ്ക്ക് അവസരമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിടവരും. അധ്വാനത്തിന് അനുഭവഫലം ഉണ്ടാകും. സാഹര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം, 30 നാഴിക)

പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ അവലംബിക്കാൻ സാധിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. ആശയങ്ങള്‍ യാഥാർഥ്യമാക്കാനുള്ള വഴികൾ വന്നു ചേരും. അപൂർവമായ ദുഃസ്വപ്ന ദർശനത്താൽ ആശങ്കപ്പെടും ജീവിതപങ്കാളിയോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പണിചെയ്തു വരുന്ന ഗൃഹം വാങ്ങാന്‍ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. യുക്തിയും കഴിവും അറിവും പ്രാവര്‍ത്തികമാക്കാനുള്ള തൊഴിൽ ലഭിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ കരുതൽ വേണം. അന്തിമ നിമിഷത്തിൽ‌ അവധി ലഭിച്ചതിനാൽ വിനോദയാത്ര പുറപ്പെടും. ഭഷ്യവിഷബാധയേല‍ക്കാതെ സൂക്ഷിക്കണം.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. സഹോദരസുഹൃദ് സഹായത്താൽ ആശ്വാസം തോന്നും. ഊഹാപോഹങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രാകരിക്കും. മാസാന്ത്യത്തിൽ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. അർഹമായ പൂർവികസ്വത്ത് ഭാഗം വയ്ക്കുന്നതിൽ വിട്ടുവീഴചാമനോഭാവം സ്വീകരിക്കും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും. അസുഖങ്ങൾക്ക് വിദഗ്ധ പരിശോധനയ്ക്കു തയാറാകും. അധ്വാനത്തിന് അനുഭവഫലം ഉണ്ടാകും. പ്രായോഗികവിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ആത്മവിശ്വാസത്തോടെ പുതിയ ചുമതലകൾ ഏറ്റെടുക്കും. ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവര്‍ത്തികമാക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കാൻ അനുവാദം തേടും. നിശ്ചയിച്ച സമയത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൊടുക്കുവാനാകും. അതിഥി സൽക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഉത്സാഹത്തോടെ പ്രവർത്തിക്കാനുള്ള ആത്മപ്രചോദനമുണ്ടാകും. ബന്ധുസഹായത്താല്‍ പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവര്‍ത്തിക്കും അസുഖങ്ങൾക്ക് യുക്തമായ ചികിത്സ ലഭിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുതിയ അവതരണശൈലിക്ക് അംഗീകാരം ലഭിക്കും. വസ്തുവാഹനവിക്രയങ്ങളിൽ സാമ്പത്തിക ലാഭം ഉണ്ടാകും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനം തോന്നും. വ്യവഹാര വിജയമുണ്ടാകും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം ലഭിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ വ്യവസായം നവീകരിക്കും. ശുഭാപ്തി വിശ്വാസത്താൽ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവകാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴില്‍ ക്രമീകരിക്കും. അതുല്യ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ‌ തയാറാകും. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയാറാകും. ഭക്ഷ്യവിഷ ബാധയേൽക്കാതെ സൂക്ഷിക്കണം. മംഗളകർമ്മങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും.

2019 ഡിസംബർ 1 മുതൽ‌ 14 വരെ (1195 വൃശ്ചികം 15 മുതൽ വൃശ്ചികം 28 വരെ)

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സമാനമനസ്കരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. വിദ്യയും വിജ്ഞാനലും സമന്വയിപ്പിച്ച് പുതിയ പദ്ധതികൾ രൂപകൽപന ചെയ്യും. ഭാവിയിലേക്കു സുരക്ഷിതമായ ആശയങ്ങൾ ജീവിതപങ്കാളിയിൽ നിന്നു വന്നുചേരും. സൗമ്യസമീപനങ്ങളാൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും. സ്ഥാനമാറ്റവും ഉണ്ടാകും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ആശ്വാസമേകുന്ന ഘടകങ്ങള്‍ എല്ലാ പ്രകാരത്തിലും വന്നുചേരും കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കാൻ നിയമസഹായം തേടും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. ബന്ധുസഹായത്താൽ ഗൃഹം വാങ്ങാൻ തയാറാകും, മാതാപിതാക്കളുടെ തൃപ്തിക്കനുസരിച്ച് തൊഴിൽ‌ ക്രമീകരിക്കും. പ്രവർത്തനമേഖലയിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അവധിയെടുത്ത് ജന്മനാട്ടിലെ ഉത്സവമാഘോഷങ്ങളിൽ പങ്കെടുക്കും. ശുഭാപ്തി വിശ്വാസത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതു വഴി പുതിയ അവസരങ്ങൾ ലഭിക്കും. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാനിടവരും. ഭാവനകൾ യാഥാർഥ്യമാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

സഹോദരസഹായത്താൽ ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പരിഗണിക്കും. സന്താന സംരക്ഷണത്തിൽ ആശ്വാസം തോന്നും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നു ചേരും. ശത്രുതാമനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും. ജീവിതപങ്കാളിയോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വ്യാപാര വിണന മേഖലകളിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം വാങ്ങാൻ ധാരണയുണ്ടാകും. സൽക്കീർത്തിയും സജ്ജനപ്രീതിയും പ്രതാപവും വർധിക്കും അസുഖങ്ങൾക്ക് പ്രകൃതിദത്തമായ ഔഷധരീതി അവലംബിക്കും കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ഔചിത്യമുള്ള സമീപന ശൈലിക്ക് അർഹതയുള്ള അംഗീകാരം ലഭിക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. നിരാലംബരായവർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. വിദേശത്തു വസിക്കുന്ന ബന്ധുക്കൾ വിരുന്നു വരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽ്ക്കുന്നതും ഒഴിവാക്കണം സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതിക്ക് അപേക്ഷ നൽകും. അധികാര ദുർവിനിയോഗം നടത്തുന്ന ജോലിക്കാരെ പിരിച്ചു വിടും. അസുഖങ്ങൾക്കു ആയുർവേദ ചികിത്സ തുടങ്ങും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടി പ്രവർത്തന മണ്ഡലങ്ങൾക്കു മാറ്റം വരുത്തും.‌‌

കുംഭക്കൂറ്‌

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

സജ്ജന സംസർഗത്താൽ സദ്ചിന്ത വർധിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സുഖവും ഉണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അർഹമായ അവകാശം ലഭിക്കാൻ അപേക്ഷ നൽകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വതതപരിഹാരം കണ്ടെത്തും. പ്രലോഭനങ്ങളിൽ നിന്നും യുക്തിപൂർവം പിന്മാറാൻ സാധിക്കുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സമാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. മംഗളകർമങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. സഹപ്രവർത്തകരുടെ സഹായമുണ്ടാകും. അസുഖം കുറയും. സുതാര്യമായ സമീപനത്താൽ വാസ്തവവിരുദ്ധമായ തോന്നലുകളെ അതിജീവിക്കും. വാഹനം മാറ്റിവാങ്ങാനിടവരും. പൂർവികസ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പ്രതികൂലമെന്നു കരുതിയ കാര്യങ്ങൾക്ക് അനുകൂല സാഹചര്യമുണ്ടാകും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം വാങ്ങാൻ ധാരണയാകും.

English Summery : Bi Weekly Star Prediction By Kanippayur / 2019 December 01 to 14

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA