sections
MORE

അശ്വതി ; 2019 ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം അശ്വതി നക്ഷത്രക്കാർക്കെങ്ങനെ?
Aswathy
SHARE

അശ്വതി നക്ഷത്രക്കാർക്ക് ഡിസംബർ മാസത്തിൽ കഴിഞ്ഞ കുറേനാളുകളായി അനുഭവിച്ചു വന്ന  തടസ്സങ്ങൾ അതിജീവിക്കും. പ്രതീക്ഷയ്ക്കനുയോജ്യമായ രീതിയിലുള്ള തൊഴിൽ മേഖലകള്‍ വന്നു ചേരും. നഷ്ടപ്പെട്ട ജോലിക്കു പകരം ജോലി ലഭിക്കുവാനുള്ള അവസരം കാണുന്നു. വ്യത്യസ്തമായ കർമ്മ മേഖലകൾ വേണ്ടവിധം ഉപയോഗപ്പെ ടുത്തുന്നതു മൂലം ദൂരദേശവാസം കാണുന്നു. സ്ഥാനക്കയറ്റത്തോടൊപ്പം മറ്റൊരു ഉദ്യോഗം ലഭിക്കാനുള്ള സാധ്യത . 2020 ൽ പൂർത്തീകരിക്കുന്ന ചില ബൃഹദ് പദ്ധതികൾ വിഭാവനം ചെയ്യുവാനും അതിന്റെ മേലധികാരി സ്ഥാനം ഏറ്റെടുക്കുന്നതിനുമുള്ള യോഗം. 

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. ഗവൺമെന്റുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറ്റെടുക്കുവാനും സമയബന്ധിതമായി അവ പൂർത്തീകരിക്കാനും  സാധ്യതയുണ്ട്. തൊഴിൽപരമായുള്ള യാത്രകൾ ഏറ്റെടുക്കുന്നതിനാലോ   അസുഖങ്ങളാലോ വീടുമാറി പോകുന്നതിനുള്ള സാധ്യത കാണുന്നു. 

മാസ ത്തിന്റെ രണ്ടാമത്തെ പകുതിയിൽ അനുകൂലമായ സാഹചര്യ ങ്ങൾ വന്നു ചേരും. ദാനധർമ്മങ്ങൾക്കും പുണ്യപ്രവർത്തികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഉണ്ടാവും . വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതു വഴി ആശ്വാസം ലഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. പണം കടംകൊടുക്കുമ്പോഴും സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപിക്കുന്നത് അബദ്ധമുണ്ടാകാതെ ശ്രദ്ധിക്കണം. മേലധികാരികൾ പല  ആശയങ്ങൾ അവലംബിക്കുമെങ്കിലും അവ പ്രായോഗികമല്ലാത്തതിനാൽ അതിന്റെ സാധ്യതകളെപ്പറ്റി വേണ്ടവിധം വിലയിരുത്തി ചിന്തിക്കേണ്ടതായ സാഹചര്യം കാണുന്നു. 

വാസ്തവവിരുദ്ധമായ പല തോന്നലു കളും വന്നു ചേരുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതു വഴി ആശ്വാസം കുടുംബത്തിലും തൊഴിൽപരമായ മേഖലകളിലും കാണുന്നു. പാഠ്യപദ്ധ തിയോടനുബന്ധമായിട്ട് ഉപരിപഠനത്തിന് ചേരുവാനോ നിലവിലുള്ള ജോലിയോടൊപ്പമോ ഉപരിപഠനത്തിന് ചേരുവാനോ ഉള്ള അവസരം ഉണ്ടാവാം . ശാസ്ത്ര പരീകഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ആത്മവിശ്വാസക്കുറവുണ്ടെങ്കിൽ പോലും കലാകായിക മത്സരങ്ങളിൽ വേണ്ട വിധത്തിലവതരിപ്പിക്കാനുള്ള അവസരം ഉണ്ടാകുന്നതു വഴി വിജയപ്രതീക്ഷകൾക്ക് വഴിയൊരുക്കും.പ്രഥമ സ്ഥാനം നഷ്ടപ്പെടാനിടവരുമെങ്കിലും വിജയം അനുകൂലമാക്കിതീർക്കുന്നതു വഴി ആശ്വാസം എല്ലാ  പ്രകാരത്തിലും വന്നു ചേരുവാനുമുള്ള യോഗം അശ്വതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ കാണുന്നു. 

English Summary:  Ashwathy Birth Star / Monthly Prediction in december by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA