sections
MORE

ഭരണി ; 2019 ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം ഭരണി നക്ഷത്രക്കാർക്കെങ്ങനെ?
Bharani
SHARE

ഭരണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ വസ്തു വാഹന ക്രയവിക്രയങ്ങൾ നടക്കാനും പുതിയ ഗൃഹം നിർമിക്കാനുമുള്ള അനുകൂല സാഹചര്യം കാണുന്നു.  മറ്റു ചിലർക്ക് വായ്പ ലഭിക്കാത്തതുമൂലം വാഹനം മാറ്റി  വാങ്ങിക്കുന്നതിനെപ്പറ്റി പുനരാലോചന വേണ്ടിവരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പാഠ്യപദ്ധതിയോടനുബന്ധമായ പദ്ധതികൾ സമർപ്പിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാവാം. പ്രസ്ഥാനത്തിന്റെ ഒരു വിഭാഗം ഏറ്റെടുക്കുവാനുള്ള ചുമതലകൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. 

പരിശീലനത്തിന്റെ ഭാഗമായി അന്യദേശവാസം കാണുന്നു. ശ്രദ്ധയോടുകൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടാനാവും. പ്രതികൂലമായിട്ടുള്ള സാഹചര്യങ്ങളെ നിഷ്പ്രയാസം നേരിടും. സാമ്പത്തികശേഷി കുറവുള്ള ഉദ്യോഗമാണെങ്കിലും ഒരു വിദേശ പ്രസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഉദ്യോഗം സ്വീകരിക്കുന്നത് നന്നായിരിക്കും. വ്യത്യസ്തമായ പ്രവർത്തി മേഖലകളില്‍ ഏർപ്പെടുവാനുള്ള അവസരം ഉണ്ടാവാം. 

നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനുള്ള അവസരം ഉണ്ടായിത്തീരും. മക്കളുടെ സാമീപ്യം മനഃസമാധാനത്തിന് വഴിയൊരുക്കും. പുണ്യ– തീർഥ ഉല്ലാസയാത്രകൾ മംഗളമായി തീർക്കുവാനും വേണ്ടപ്പെട്ടവരെയോ ബന്ധുക്കളെയോ ഉൾപ്പെടുത്തിക്കൊണ്ട് ശുഭകരമാക്കി തീർക്കാനുമുള്ള അവസരം ഉണ്ടാവാം. അശ്രാന്തപരിശ്രമത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ബന്ധു മിത്രാദികളുടെ ആഗ്രഹങ്ങൾ വേണ്ട വിധത്തിൽ പരിഗണിക്കാനുള്ള യോഗം കാണുന്നുണ്ട്. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ തൊഴിൽ മേഖലകളോടനുബന്ധമായി മാതാപിതാക്കളുടെ ആവശ്യങ്ങൾ കൂടി വേണ്ടവിധത്തിൽ നിർവഹിക്കും. 

കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറി പൗരാണിക കുടുംബപരമായിട്ടുള്ള ചില പ്രവർത്തന മണ്ഡലങ്ങളിൽ  ഏർപ്പെടുന്നതു വഴി സമാധാനപരമായിട്ടുള്ള അന്തരീക്ഷം സംജാതമാകും. മാസത്തിന്റെ പകുതിയിൽ വാഹന ഉപയോഗങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ഗതാഗത നിയമം തെറ്റിക്കുന്നതു വഴി പിഴ അടയ്ക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. നിശ്ചയിച്ച കാര്യങ്ങൾക്കെല്ലാം അനുകൂലമായ സാഹചര്യം വന്നു ചേരും. സംഭവബഹുലമായ സാഹചര്യങ്ങളെ നിഷ്പ്രയാസം നേരിടും. ഒരു വർഷത്തേക്ക് തൊഴിൽപരമായ മേഖലകളിൽ ഏറെക്കുറേ നേട്ടങ്ങൾ കൈവരും എന്ന ആത്മവിശ്വാസത്തോടു കൂടി ധാരാളം പ്രവർത്തികൾ ഏറ്റെടുക്കുവാനുള്ള സന്നദ്ധത ഉണ്ടാകുവാൻ ഭരണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തില്‍ യോഗം കാണുന്നു. 

English Summary:  Bharani Birth Star / Monthly Prediction in december by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA