sections
MORE

കാർത്തിക ; 2019 ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
Karthika
SHARE

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ ഡിസംബർ മാസത്തിൽ സങ്കീർണമായ വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതുവഴി അവയൊക്കെ അതിജീവിക്കും . തൊഴിൽ മേഖലകളില്‍ അധ്വാനം കൂടും. ഔദ്യോഗിക മേഖലയിൽ മേലധികാരിയുടെ അഭാവത്തിൽ ചുമതലകൾ ഏറുകയും നേരത്തെ നിശ്ചയിച്ചിരുന്ന പുണ്യതീർഥ യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വരുമോ എന്നുള്ള ആശങ്ക കാണുന്നു. എങ്കിലും അതെല്ലാം ശുഭപരിസമാപ്തിയിൽ എത്തിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടു കൂടി ചുമതലകള്‍ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവാം. തർക്കങ്ങളിൽ നിന്നും പിന്മാറേണ്ടതാണ്. പരീക്ഷണ നിരീക്ഷണങ്ങളിൽ അശ്രദ്ധമൂലം പരാജയപ്പെടാനുള്ള യോഗം കാണുന്നു. 

കലാകായിക മത്സരങ്ങളിൽ പ്രതീക്ഷിച്ചതു പോലെ ശോഭിക്കാൻ കഴിയില്ല. എന്നാൽ മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കാനുള്ള യോഗം കാണുന്നു. വ്യാപാരവിതരണവിപണന മേഖലയുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും പൂർണമായി വിജയിക്കാൻ സാധ്യതയില്ലാത്തതിനാൽ മാറ്റിവയ്ക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. മറ്റു ചില സാങ്കേതിക തടസങ്ങൾ മൂലം പൂർണത കൈവരാൻ സാധ്യത കുറവായിരിക്കും. 

മേലധികാരികളിൽ നിന്നും അപ്രീതിക്ക് കാരണമാകുമെങ്കിലും ഈശ്വരാധീനത്താൽ അതെല്ലാം സമയബന്ധിതമായി തീർക്കാൻ സാധിക്കും. സങ്കീർണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യത്തിൽ പ്രത്യേക ഈശ്വരപ്രാർത്ഥനകൾ നടത്തുകയും എല്ലാകാര്യങ്ങളു‌ടെയും കാരണങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ  ഫലപ്രാപ്തി ഉണ്ടാകും. ഈ സാഹചര്യത്തിൽ ഔദ്യോഗികമായ ചുമതലകൾ വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളുടെ കാര്യങ്ങൾ നിർവഹിക്കുവാൻ സാധ്യത കുറവായിരിക്കും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. 

കാർഷിമേഖലകളിൽ നിന്നുള്ള ആദായം കുറയും. പല വിളവെടുപ്പുകൾക്കും കാലതാമസം നേരിടുവാനുള്ള യോഗം കാണുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസത്തിൽ ഇതിനുള്ള അനുകൂലമായിട്ടുള്ള സാഹചര്യങ്ങളും നേട്ടങ്ങളും ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവ ഒഴിവാക്കുക. ഭക്തിയോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ അന്തിമ നിമിഷത്തിൽ അനുകൂലമായ വിജയം കൈവരിക്കും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടാനുള്ള യോഗം കാണുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ആശ്വാസം തോന്നും. 

വ്യാപാരവിതരണവിപണന മേഖലകളിൽ സാമ്പത്തികമായ നേട്ടം കുറവായതിനാൽ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. പ്രതീക്ഷിച്ച നേട്ടം കുറവായതിനാൽ ഭൂമി വില്പന തൽക്കാലത്തേക്ക് മാറ്റിവയ്ക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കേണ്ടതാണ്. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചുകൊണ്ട് ഈശ്വരപ്രാർത്ഥനയോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളോടു കൂടി ഫലപ്രാപ്തി നേടുവാനുള്ള സാഹചര്യങ്ങൾ കാർത്തിക നക്ഷത്രക്കാർക്ക് ഈയൊരു മാസത്തിൽ യോഗം കാണുന്നു. 

English Summary:  Karthika Birth Star / Monthly Prediction in december by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA