sections
MORE

മകയിരം ; 2019 ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
Makayiram
SHARE

മകയിരം നക്ഷത്രക്കാർക്ക്  ഈ ഡിസംബർ മാസത്തിൽ ഭക്ഷണക്രമീകരണങ്ങളിലുള്ള ചില അപാകതകൾ മൂലം തൊഴിൽപരമായോ ഔദ്യോഗികപരമായോ ദൂരയാത്രകളെല്ലാം മാറ്റിവയ്ക്കേണ്ടതായ സാഹചര്യം കാണുന്നു. വിദഗ്ദ്ധ പരിശോധനകളിൽ ചെറിയ ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന ആശങ്ക ഉണ്ടാകുമെങ്കിലും പ്രകൃതിജീവന ഔഷധങ്ങൾ, വ്യായാമം, ഭക്ഷണക്രമീകരണം എന്നിവ കൊണ്ട് രോഗശമനത്തിനുള്ള യോഗം കാണുന്നു. മേലധികാരി നിർദ്ദേശിക്കുന്ന ബൃഹത് പദ്ധതികൾക്ക് പദ്ധതി സമർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. തന്മൂലം ഈ പ്രസ്ഥാനത്തിന്റെ വിദേശത്തുള്ള മറ്റൊരു ശാഖ കൂടി ഏറ്റെടുക്കുവാനുള്ള സാഹചര്യം കാണുന്നു. ഇതിൽ നിന്നുള്ള സ്ഥാനക്കയറ്റമോ, സാമ്പത്തിക നേട്ടമോ ഒരു വർഷത്തിനു ശേഷമേ ലഭിക്കു കയുള്ളൂ. എന്നിരുന്നാലും എല്ലാക്കാര്യങ്ങളും ആത്മവിശ്വാസ ത്തോടു കൂടി ചെയ്യുന്നതിനുള്ള സാധ്യത കാണുന്നു. 

വ്യാപാര വിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട് നഷ്ടസാധ്യ തകളുള്ള വിഭാഗങ്ങളെല്ലാം ഒഴിവാക്കി ലാഭസാധ്യതയുള്ള വിഭാഗം മാത്രം ഏറ്റെടുക്കാനുള്ള തീരുമാനം നന്നായിരിക്കും.  നിശ്ചയിച്ച കാര്യങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. വിജ്ഞാനപ്രദമായിട്ടുള്ള വിഷയങ്ങൾ സ്വീകരിക്കുവാനും ആശയവിനിമയങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകാനുമുള്ള അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത്  വിജയത്തിന് വഴിയൊരുക്കുവാൻ ഇടയുണ്ട്. ജാഗ്രതയോടുകൂടിയ പ്രവർ‌ത്തനങ്ങളിൽ വിജയം കൈവരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. 

കലാകായിക മത്സര ങ്ങളിൽ സ്വല്പം ആശ്വാസക്കുറവൊക്കെ ഉണ്ടെങ്കിലും അന്തിമമായിട്ട് അനുകൂല വിജയം കൈവരിക്കുന്നതു വഴി  ആശ്വാസകരമായിട്ടുള്ള അന്തരീക്ഷം വന്നു ചേരും. പരീക്ഷ, ഇന്റർവ്യൂ, സന്ധി സംഭാഷണം കരാർ ഒപ്പു വയ്ക്കുക  ഇവയി ലെല്ലാം തന്നെ വിജയം കൈവരിക്കാം. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിക്കും എന്ന സൂചന ലഭിക്കുന്നതു വഴി ആശ്വാസം തോന്നും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റും. ആദ്ധ്യാത്മിക– ആത്മീയ പ്രഭാഷണങ്ങൾ അനാവശ്യ ചിന്തകളെ ഒഴിവാക്കുവാൻ സാധിക്കും. വ്യക്ത മായ കർമപദ്ധതികൾ രൂപകല്പന ചെയ്യുവാനുള്ള അവസരം ഉണ്ടായിത്തീരും. സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കും. കടം കൊടുത്ത പണത്തിനു പകരം ഭൂമി കൈവശം വന്നു ചേരുവാനുള്ള അവസരം ഉണ്ടാകും. ജാഗ്രതയോടുകൂടി ചെയ്യുന്ന പ്രവർത്ത നങ്ങളിൽ വിജയം കൈവരിക്കുന്നതു വഴി  സത്കീർത്തി, സത്ജനപ്രീതി, ഐശ്വര്യം, പ്രതാപം എന്നിവയ്ക്കുള്ള യോഗം കാണുന്നു. 

പല തരത്തിലുള്ള മാർഗ്ഗ തടസ്സങ്ങൾ നീങ്ങാൻ ഈശ്വരപ്രാർത്ഥനയാൽ സാധിക്കും. പകർച്ചവ്യാധി പിടിപെടുന്നതിനുള്ള യോഗം കാണുന്നതിനാൽ ഒന്നോ രണ്ടോ ദിവസം അവധിയെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. കരാർ ജോലിക ളിൽ ഒപ്പു വയ്ക്കാനിടവരുമെങ്കിലും സാമ്പത്തിക സ്ഥിതി കുറവുള്ള ചില കരാറുകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമായിത്തീരും. 2021–ൽ പൂർത്തീ കരിക്കുന്ന ചില ബൃഹത് പദ്ധതികൾ ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. ഏതൊരു കാര്യവും വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ചെയ്യുകയും അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ മകയിരം നക്ഷത്രക്കാർക്ക് സുനിശ്ചയമായും വിജയം കൈവരിക്കുവാൻ ഈ ഡിസംബർ മാസത്തിൽ സാധിക്കുന്നതാണ്. 

English Summary:  Makayiram Birth Star / Monthly Prediction in december by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA