sections
MORE

രോഹിണി ; 2019 ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഈ മാസം രോഹിണി നക്ഷത്രക്കാർക്കെങ്ങനെ?
Rohini
SHARE

രോഹിണി നക്ഷത്രത്തില്‍ ജനിച്ചവർക്ക് സ്വയംപര്യാപ്തത ആർജിച്ചു കൊണ്ട് സാമ്പത്തിക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും  കൂടുതൽ സമയം ജോലി ചെയ്ത്  പ്രവർത്തന ക്ഷമത കൈവരിക്കുവാനുള്ള സാധ്യത കാണുന്നു. ജീവിതപങ്കാളിയുടെയും കീഴ്ജീവനക്കാരുടെയും സഹപ്രവർത്തകരുടെയും ആശയങ്ങൾ സ്വീകരിക്കേണ്ടതായി വരും. മാസത്തിന്റെ രണ്ടാം പകുതിയിൽ വാഹനോപയോഗത്തിൽ ശ്രദ്ധ വേണം. അഗ്നി, ആയുധം, ധനം, വാഹനം ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പിതാവിന് അസുഖം വർധിക്കുന്നതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്ത് ജന്മനാട്ടിൽ വരാനുള്ള യോഗം കാണുന്നു. മറ്റു ചിലർക്ക് മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. 

ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കരാർ ജോലികൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും സമയബന്ധിതമായി പണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാൽ തൽക്കാലം  കരാർ ജോലികളിൽ നിന്നു പിന്മാറേണ്ടതാണ്. പലപ്പോഴും പല കാര്യങ്ങളും ശരിയാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കാതെ പ്രതികരിക്കരുത് എന്നതാണ് രോഹിണി നക്ഷത്രക്കാരുടെ ഈ മാസത്തെ ഫലത്തിൽ പ്രത്യേകമായി പറയേണ്ടത്. നഷ്ടപ്പെട്ട ഉദ്യോഗത്തിന് പകരം മറ്റൊരു ഉദ്യോഗം ലഭിക്കുമെങ്കിലും നാലഞ്ചു മാസങ്ങൾക്കു ശേഷമേ കുടുംബാംഗങ്ങളോടൊപ്പം കഴിയാനുള്ള സാഹചര്യം ഉണ്ടായിത്തീരുകയുള്ളൂ. നിലവിലുള്ള ജോലിയിൽ അധ്വാനം, ചുമതല ഇവ കൂടും. വ്യാപാരവിപണനവിതരണ മേഖലകളിൽ നിന്ന് ഒരു വർഷത്തേക്ക് യുക്തിപൂർവ്വം പിന്മാറുന്നതായി രിക്കും നല്ലത്. 

സങ്കീർണമായിട്ടുള്ള പ്രശ്നങ്ങളെയും വിഷമങ്ങളെയും അതിജീവിക്കും. നിശ്ചയിച്ച കാര്യങ്ങളിൽ മാറ്റം ഉണ്ടാകും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ പരമാവധി ചെയ്യുന്നത് ഡിസംബർ മാസത്തിന്റെ ആദ്യ പകുതിയിലായിരിക്കും നന്നായിരിക്കുക. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളും. സംയുക്ത സംരഭങ്ങളിൽ ഏര്‍പ്പെട്ടുകൊണ്ട് വിപുലമായ പദ്ധതികൾ വിഭാവനം ചെയ്യുവാനുള്ള യോഗം കാണുന്നു. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന പുത്രപൗത്രാദികളുടെ സമീപനം ആശ്വാസ്യമാകും. പുണ്യ തീർഥ  ഉല്ലാസ വിനോദ യാത്രകൾ ആകാമെങ്കിലും മാസത്തിന്റെ രണ്ടാം പകുതിയിൽ സ്വന്തം നിലയിൽ വാഹന ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

കലാകായിക മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യം മോശമായതിനാല്‍ യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വരും. വിരുന്നു സൽക്കാരത്തിലും ഗൃഹാരംഭം പ്രവേശന കർമത്തിലും വിശേഷാവസരങ്ങളിലും പങ്കെടുക്കുവാനിടവരുമെങ്കിലും ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. ആരോഗ്യം നല്ലതല്ലാത്തതിനാൽ വിദഗ്ദ്ധ ചികിത്സ വേണ്ടി വരുമെങ്കിലും മാരകമായ യാതൊരുവിധ അസുഖങ്ങളും ഇല്ലെന്നറിഞ്ഞ തിനാൽ പ്രകൃതിജീവന ഔഷധങ്ങൾ അവലംബിക്കുവാനും, വ്യായാമത്തിന് പ്രാധാന്യം നൽകുവാനും ജീവിതചര്യയിൽ ഉൾപ്പെടുത്തുവാനും ഉള്ള തീരുമാനം കൂടി രോഹിണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. മാർഗ്ഗതടസ്സങ്ങളും അനിഷ്ടങ്ങളും ഒക്കെ ഉണ്ടെങ്കിൽ പോലും ഈശ്വരാരാധനയാൽ അനുകൂലവിജയമുണ്ടാകും. 

English Summary:  Rohini Birth Star / Monthly Prediction in december by Kanippaayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA