sections
MORE

സമ്പൂർണ വാരഫലം (ഡിസംബർ 08 -14)

HIGHLIGHTS
  • 2019 ഡിസംബർ 08 മുതൽ 14 വരെയുള്ള ഫലം
  • അടുത്തയാഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
star-prediction-dec-08-to-14
SHARE

അശ്വതി:  

ആരോഗ്യ വിഷമതകൾ ശമിക്കും. തൊഴിലിൽ  അനുകൂല  മാറ്റങ്ങൾ ,നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. മാനസിക സന്തോഷം വർധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. ബന്ധുജനങ്ങളിൽ  നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളിൽ  സംബന്ധിക്കും. വാതജന്യരോഗത്താൽ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. വിവാഹാലോചനകളിൽ  പുരോഗതി പ്രതീക്ഷിക്കാം. 

ഭരണി : 

കുടുംബ സമേത യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം ഉണ്ടാവും. സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ പ്രതീക്ഷിക്കാം. കുടുംബത്തിൽ  നിലനിന്നിരുന്ന പ്രശ്നങ്ങളിൽ  ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധസേവ വേണ്ടിവരും. 

കാർത്തിക: 

ശാരീരികമായ അലസത, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയിൽ നിന്ന് മോചനം എന്നിവ ഉണ്ടാവാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. തൊഴിൽ പരമമായ ഉയർച്ച പ്രതീക്ഷിക്കാം. സ്വഭാവത്തിൽ  സ്വാര്‍ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാവാനിടയുണ്ട്. രോഗാവസ്ഥയിൽ  കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഔഷധസേവ അവസാനിപ്പിക്കുവാൻ സാധിക്കും. 

രോഹിണി: 

ഭക്ഷണ  സുഖമുണ്ടാവും. ധനപരമായ പുരോഗതി, തൊഴിലിൽ അനുകൂലമായ സാഹചര്യം എന്നിവ പ്രതീക്ഷിക്കാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക, മാനസികമായ പിരിമുറുക്കത്തിൽ  നിന്ന് മോചനം. ജലജന്യ രോഗ സാദ്ധ്യത. പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസിൽ  പണം മുടക്കി വിജയം നേടുവാന് സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും.

മകയിരം: 

സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, വൈഷമ്യം  നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ സഹായിക്കുക വഴി കാര്യവിജയം എന്നിവ ഉണ്ടാവാം. ഭവനത്തിൽ നിർമ്മാണ  പ്രവർത്തനങ്ങൾ നടത്തും. കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാൻ  ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ  സന്ദര്‍ശിക്കുവാൻ  യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.  

തിരുവാതിര: 

അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകൾ  തുടര്‍ന്നുള്ള  ചെലവുകൾ എന്നിവ ഉണ്ടാവാം.  പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. മേലധികാരികൾ മുതിര്‍ന്ന സഹപ്രവര്‍ത്തകർ  എന്നിവരിൽ  നിന്നു സഹായം ലഭിക്കാം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ   പിടിപെടാൻ  സാധ്യതയുണ്ട്.

പുണർതം: 

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, കുടുംബാംഗങ്ങൾ  ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത, ശിരോരോഗവിഷമതകൾ എന്നിവ   ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും.

പൂയം:   

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിൻറെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. ഭൂമി വിൽപ്പനയിൽ തീരുമാനം , അയൽവാസികളുടെ സഹായം ലഭിക്കും ഉത്തരവാദിത്തങ്ങൾ വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏര്‍പ്പെടുവാൻ  സാധിക്കും. ബിസിനസിൽ  മികവു പുലര്‍ത്തും. ഔഷധങ്ങളിൽ  നിന്ന് അലര്‍ജി പിടിപെടാൻ  സാധ്യത. 

ആയില്യം: 

ബന്ധുക്കളുമായി നിലനിന്നിരുന്ന  അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ എന്നിവ ഉണ്ടാവാം. ധനപരമായി  അനുകൂലം. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്. സ്വന്തം പ്രയത്നത്താൽ  തടസങ്ങൾ   തരണംചെയ്യും. സര്‍ക്കാരിൽ  നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളിൽ  നിന്നോ ആനുകൂല്യങ്ങൾ  പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകൾ  വിജയകരമായി പൂര്‍ത്തിയാക്കും. 

മകം: 

ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ നേട്ടം, സന്താനങ്ങൾക്ക് പുരോഗതി എന്നിവ ഉണ്ടാവാം. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ വിഷമതകൾ മറികടക്കും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകൾ നടത്തും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

പൂരം:  

പ്രധാനപ്പെട്ട  ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. സാമ്പത്തിക വിഷമതകൾ നേരിടും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകൾ നടത്തും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

ഉത്രം: 

തൊഴിൽ പരമായി അനുകൂല സമയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.  മാനസിക സംഘർഷം ശമിക്കും. വിശ്രമം കുറയും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളിൽ  ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകൾ നേരിടും. 

അത്തം: 

കുടുംബ സുഖ വർധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും.  സുഹൃദ് സഹായം ലഭിക്കും. പ ണയം, ധനകാര്യസ്ഥാപനങ്ങളിൽ  നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന  അകല്‍ച്ച കുറയ്ക്കുവാൻ  സാധിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും.

ചിത്തിര:  

സന്താനങ്ങൾക്കായി പണച്ചെലവ്. ഇരു ചക്ര വാഹനം പുതിയതായി വാങ്ങും. തടസ്സപ്പെട്ടുകിടന്നിരുന്ന  കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്താം. തൊഴിലന്വേഷണങ്ങളിൽ വിജയം. താൽക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത. രോഗാവസ്ഥയിൽ  കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം വര്‍ധിക്കും.  

ചോതി:  

പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന അകൽച്ച , പിണക്കം എന്നിവ  അവസാനിക്കും. സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. ആയുധം അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ  സാദ്ധ്യത . ഉദരവിഷമതകൾ  അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും

വിശാഖം:  

ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായ മാറ്റങ്ങൾ, അനാവശ്യ മാനസിക ഉത്ക്കണ്ഠ എന്നിവ ഉണ്ടാവാം. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകൾ  ശമിക്കും. മനസിൽ  നിലനിന്നിരുന്ന ആഗ്രഹങ്ങൾ  ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

അനിഴം:  

ബന്ധു ജന സമാഗമം ഉണ്ടാകും.  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ  സാധിക്കും. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക് നൽകിയിരുന്ന അപേക്ഷകളിൽ തീരുമാനമുണ്ടാകും. അടുത്ത ബന്ധുക്കളിൽ  നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മിൽ  നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

തൃക്കേട്ട: 

 യാത്രകൾ വേണ്ടിവരും. സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും. ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം വിട്ടൊഴിയും. വിവാഹാലോചനകളിൽ തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങൾ നടത്തും. വിലപിടിപ്പുള്ള ഉപഹാരങ്ങൾ ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തിൽ  വിജയിക്കും.

മൂലം: 

സാമ്പത്തിക  വിഷമതകൾ അലട്ടും. തൊഴിൽപരമായ  സ്ഥാനചലനം. ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുക്കൾക്കായി സഹായം ചെയ്യും.    ആരോഗ്യ വിഷമതകൾ ശമിക്കും. ഗൃഹനിര്‍മാണം, വാഹനം വാങ്ങൽ  എന്നിവയെലേർപ്പെടും. കാര്‍ഷികമേഖലയിൽ  നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കർ  തൊഴിലിൽ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

പൂരാടം:  

ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വർധന, രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം, കുടുംബ ജീവിത സൗഖ്യം , അവിചാരിത ധനലാഭം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങളെക്കൊണ്ട്  മനോവിഷമം. വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയിൽ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും . 

 ഉത്രാടം: 

 ഭൂമി വിൽപ്പന തീരുമാനമാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർധിക്കും., സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം . സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യ പരീക്ഷണത്തിന്  പണം മുടക്കും. സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം. തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകൾ  പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

തിരുവോണം: 

സ്വയം തൊഴിലിൽ ധനലാഭം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കൈവൈരിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകൾ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

അവിട്ടം:  

സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും.  സന്താനങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തിൽ  പുരോഗതി. സ്വഗൃഹത്തിൽ  നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളിൽ  സംബന്ധിക്കും.

ചതയം:   

വാഹനത്തിനും ഭവനത്തിനും  അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും.തൊഴിലന്വേഷണത്തിൽ  പുരോഗതി. ഔഷധ സേവ വേണ്ടിവരും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ. കൂടുതൽ യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. 

പൂരുരുട്ടാതി:  

സാമ്പത്തിക വിഷമതകൾ മറികടക്കും. സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം .  യാതകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം. പരിശ്രമത്തിനു ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

ഉത്രട്ടാതി: 

ആരോഗ്യപരമായി  പൊതുവെ അനുകൂല വാരമല്ല .  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.  പനി, അസ്വാസ്ഥ്യം  എന്നിവ പിടിപെടുവാൻ സാദ്ധ്യത. കടങ്ങൾ വീട്ടുവാൻ സാധിക്കും. സ്വകാര്യ സ്ഥാപന ജീവനക്കാർക്ക് കൈയബദ്ധം പറ്റാം. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീത., പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ എന്നിവ ഉണ്ടാവാം. 

രേവതി: 

പണച്ചെലവ് അധികരിക്കും.  യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയ നേട്ടം. ബിസിനസ്സ്  പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.ദാമ്പത്യ കലഹം അവസാനിക്കും. ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആരോഗ്യ പരമായ വിഷമതകൾ ഉണ്ടാവാം.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summery : Weekly Star Prediction /December 08 to 14

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA