ADVERTISEMENT

മേടമാസത്തിൽ ജനിച്ചവർക്കും അശ്വതി, ഭരണി, കാര്‍ത്തിക 1–ാ പാദക്കാർക്കും  60, 72, 84, 96, 2008  എന്നീ റാറ്റ് വർഷത്തില്‍ ജനിച്ചവർക്കും  ലഗ്നം മേടമായവർക്കും  ജന്മസംഖ്യ 9 ആയവർക്കും  ബാധകം‌. 

 

നേർവഴി ചിന്തിച്ച് നടക്കുന്ന സമയമാണിത്. ഉന്നതവിദ്യാഭ്യാസത്തിൽ ഉയർച്ച ലഭിക്കാം.  സഹോദരങ്ങളുമായി സഹകരിച്ച് പദ്ധതികൾ വിഭാവനം ചെയ്യുന്നത്  ഇരുവരും ഉയർച്ചയിലെത്താൻ സഹായിക്കും. സ്ത്രീകൾക്ക് സ്വത്തു സംബന്ധമായി ഭാഗം വയ്ക്കലും ചില ദുരിതങ്ങളുണ്ടാകുകയും ചെയ്യാം.  സന്താനം മൂലം  രക്ഷിതാക്കൾക്ക് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. പിതൃതുല്യർക്ക് വിഷമതകൾ ഉണ്ടാകാം. സ്ത്രീകൾക്ക് ഒരു പുതു ജീവിതത്തിലേക്ക് കടക്കാൻ അവസരം ലഭിക്കാം. 

 

ഇതൊക്കെയാണെങ്കിലും വളരെയധികം ശ്രദ്ധാപൂർവം ജീവിക്കേണ്ട സമയമാണിത്. പൊതുവെ എല്ലാക്കാര്യത്തിലും  ഉയർച്ചകൾ പ്രതീക്ഷിക്കാം.  പൂർവികരുടെ പാരമ്പര്യത്തിലൂടെ സഞ്ചരിച്ച് പ്രശസ്തി സമ്പാദിക്കുന്നതാണ്. ആത്മീയതയിൽ താല്പര്യം കൂടും. സമ്പത്ത് പ്രതീക്ഷിക്കാം. പ്രണയവിജയം ഉണ്ടാകും.

 

English Summery :  Zodiac Horoscope / 2020 New Year Prediction for Aries

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com