sections
MORE

2020 പുതുവർഷഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • പുതുവർഷഫലം നിങ്ങൾക്കെങ്ങനെ?
2020-new-year
SHARE


അശ്വതി: ഭാഗ്യമുള്ള വർഷം. സാമ്പത്തിക നില മെച്ചപ്പെടും കഴിഞ്ഞ വർഷത്തെ ദുരിതങ്ങൾ പൂർണമായി മാറും. പുതിയ ജോലിക്ക് സാധ്യത.

ഭരണി: ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദൈവാധീനം ഉള്ള കാലമാണ്. വരുമാനം വർധിക്കും.

കാർത്തിക: ഗുണദോഷ സമ്മിശ്രമായ സമയമാണ്. ചിലർക്ക് ആരംഭത്തിലും മറ്റ് ചിലർക്ക് വർഷാന്ത്യത്തിലും നേട്ടങ്ങൾ ഉണ്ടാകും. ധാരാളം യാത്രകൾക്ക് സാധ്യതയുണ്ട്.

രോഹിണി: പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കുകയില്ല. ചിലത് മുടങ്ങുകയും ചെയ്യും. അപകടങ്ങൾക്കും സാധ്യതയുണ്ട്. വർഷാന്ത്യം ഗുണകരം.

മകയിരം: സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും. ആത്മീയ കാര്യങ്ങളോട് വിമുഖത തോന്നും. അവിവാഹിതരുടെ വിവാഹം നടക്കും.

തിരുവാതിര: കുടുംബജീവിതം സന്തോഷകരമാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും.

പുണർതം: ചിലർക്ക് വിദേശവാസത്തിന് അവസരം ലഭിക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും. പണത്തിന് ബുദ്ധിമുട്ടില്ല.

പൂയം: വീട് വിട്ട് കഴിയേണ്ടതായി വരും. വർഷാവസാനം വരുമാനം വർധിക്കും. തീർഥയാത്രയിൽ പങ്കു ചേരും. അപവാദം കേൾക്കാൻ ഇടയുണ്ട്.

ആയില്യം: നല്ല കാര്യങ്ങളും അല്പം ചില ബുദ്ധിമുട്ടുകളും കലർന്ന വർഷമാണിത്. അപകടകരമായ സാഹചര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

മകം: പല വഴിയിലൂടെ പണം കൈവശം വന്നു ചേരും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ അവസരം ലഭിക്കും. തൊഴിൽ രഹിതർക്ക് ഉദ്യോഗം ലഭിക്കും.

പൂരം: പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. സാമ്പത്തിക നിലഭദ്രമാണ്. ആരോഗ്യം തൃപ്തികരം.

ഉത്രം: പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ജോലിസ്ഥലത്ത് ഏറ്റെടുക്കും.

അത്തം: പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വർഷാവസാനം സാമ്പത്തിക പുരോഗതി ഉണ്ടാകും.

ചിത്തിര: അന്യനാട്ടിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. വീട് പുതുക്കി പണിയും. മാതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

ചോതി: പുതിയ വീട്ടിലേക്ക് താമസം മാറും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരം.

വിശാഖം: സാമ്പത്തികമായി ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലം ആണ്. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമാകും.

അനിഴം: പൊതുവേ ഗുണകരമായ വർഷം. വരുമാനം വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ലഭിക്കും. പേരും പെരുമയും വർധിക്കും. ഉപരിപഠനം സാധ്യമാകും.

തൃക്കേട്ട: ദീർഘകാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. ധനസ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടും.

മൂലം : വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ഉദ്യോഗാർഥികൾക്ക് വർഷാവസാനം പുതിയ ഉദ്യോഗം ലഭിക്കും.

പൂരാടം: പുതിയ പ്രമേമബന്ധങ്ങൾ ഉടലെടുക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ച പോലെ നേട്ടം ഉണ്ടാകില്ല. കുടുംബജീവിതം സന്തോഷകരമാകും.

ഉത്രാടം: സാമ്പത്തിക ക്ലേശങ്ങൾ തരണം ചെയ്യേണ്ടി വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. യാത്രകൾ ഗുണകരം.

തിരുവോണം: കഴിഞ്ഞ വർഷത്തെക്കാൾ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. തീർഥയാത്രയിൽ പങ്കുചേരും. വർഷാന്ത്യം മെച്ചമാകും. വീട് മോടിപിടിപ്പിക്കും.

അവിട്ടം: ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം നേടും.

ചതയം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കും. വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

പൂരുരുട്ടാതി: ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. അദ്ധ്വാനഭാരം വർധിക്കും.

ഉത്തൃട്ടാതി: പ്രവർത്തിക്കനുസ‍ൃതമായ നേട്ടങ്ങൾ ലഭിക്കും. ഏറെ കാലമായി കാത്തിരുന്ന കാര്യം സഫലമാകും. സന്താനഭാഗ്യത്തിനും സാധ്യതയുണ്ട്.

രേവതി : ഗുണദോഷസമ്മിശ്രമായ കാലമാണ്. ജോലി ഭാരം വർധിക്കും. എന്നാൽ വരുമാനവും വർധിക്കും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ കഴിയും.ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421  


English Summery : 2020 New Year Prediction By  Dr P. B . Rajesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA