sections
MORE

ജനനതിയതിയനുസരിച്ച് 2020 നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • സംഖ്യാശാസ്ത്രത്തെ അടിസ്ഥനമാക്കിയുള്ള വർഷഫലം
New-Year-Prediction-As-per-Numerology
SHARE

ഒന്ന് (1,10,19,28 തിയതികളിൽ ജനിച്ചവർ)

 നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും . ഈ  വർഷം ഭാഗ്യം നിങ്ങളുടെ കൂടെയാണ്. ബിസിനസ്സ് പുരോഗമിക്കും,  സാമ്പത്തിക നില മെച്ചപ്പെടും അടുത്ത ഒരു സുഹൃത്തിന്റെ വേർപാട് ഉണ്ടാകും വിദേശയാത്ര  ചെയ്യാൻ അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ചിലർക്ക് സ്ഥാനക്കയറ്റത്തിനും യോഗം കാണുന്നു. കുടുംബജീവിതം ആഹ്‌ളാദകരമാകും. സന്താന ഭാഗ്യത്തിനും സാധ്യത കാണുന്നു. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം  നേട്ടം ഉണ്ടാകാൻ സാധിക്കും.

 

രണ്ട് (2,11,20,29 തിയതികളിൽ ജനിച്ചവർ)

 സ്ഥാനക്കയറ്റത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുള്ള കാലമാണ്. പലകാര്യങ്ങളും  സമയബന്ധിതനായി ചെയ്തു തീർക്കാൻ ബുദ്ധിമുട്ടുണ്ടാകും. അശ്രദ്ധയോടെ പണമിടപാടുകൾ നടത്തി സാമ്പത്തിക ക്ലേശം ഇടയ്ക്ക് അനുഭവിക്കേണ്ടതായും വരാം എന്നത്  ഈ വർഷത്തിന്റെ പ്രത്യേകതയാണ്. വർഷാവസാനം കാര്യങ്ങൾ കൂടുതൽ മികച്ചതാകും. വ്യപാരം വർധിക്കും. കുടുംബത്തിന് ഗുണകരമായി പലതും ചെയ്യാന്‍ കഴിയും. ധാരാളം യാത്രകൾ വേണ്ടിവരും.എല്ലാ ബുദ്ധിമുട്ടുകളും  മാറി  സന്തോഷമുള്ള നാളുകൾ വന്നുചേരും.

 മൂന്ന് (3,12,21,30 തിയതികളിൽ ജനിച്ചവർ)

അവിവാഹിതരുടെ വിവാഹം നടക്കും കുടുംബ സ്വത്ത് കൈവശം വന്നുചേരും. പ്രവർത്തന രംഗത്ത് പുരോഗതി ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക നിലമെച്ചപ്പെടും. എന്നാൽ മനക്ലേശം അലട്ടിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. വർഷാവസാനം കൂടുതൽ മികച്ചതാകും.കോടതി തീരുമാനങ്ങൾ അനുകൂലമായി വരും. പുതിയ വരുമാന മാർഗങ്ങള്‍ കണ്ടെത്തും. ആരോഗ്യം തൃപതികരമാണ്.

നാല്(4,13,22,31 തിയതികളിൽ ജനിച്ചവർ)

 വളരെ ശ്രദ്ധയോടെ എല്ലാകാര്യങ്ങളിലും ഇടപെടുന്നതാകും ഈ  വർഷം  നല്ലത്.  വലിയ കുഴപ്പങ്ങളിൽ  ചാടാൻ ഇടയാകും.  അപവാദങ്ങൾ കേൾക്കാൻ ഇടയാകും. പ്രാർത്ഥനകളും  പുണ്യകർമ്മകളും തീർഥ യാത്രകളും  ദുരിതങ്ങൾക്ക് ശമനമുണ്ടാകാൻ സഹായകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന വർഷമാണിത്. പ്രതീക്ഷിക്കാത്ത ഇടത്തുനിന്നും നേട്ടങ്ങൾ ഉണ്ടാകും. ഗുണദോഷ സമ്മിശ്രമായ കാലമാണ് . അപരിചിതർപോലും സഹായിക്കുന്ന കാലമാണിത്. മനസമാധാനം നിലനിൽക്കും.

 അഞ്ച്(5,14,23 തിയതികളിൽ ജനിച്ചവർ)

 പുതിയ വീട്ടിലേക്ക് താമസം മാറും. പലനല്ല കാര്യങ്ങളും നടക്കുന്ന വര്‍ഷമാണിത്. ബന്ധുക്കളുടെ സഹ‌ായം എപ്പോഴും ഉണ്ടാകും ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പ്രശസ്തി വർധിക്കും. വ്യപാരികൾക്ക് ബിസിനസ്സ് വികസിപ്പിക്കാൻ പറ്റിയകാലമല്ല. വരുമാനം വർധിക്കും. സ്നേഹിതന്മാരുടെ  പ്രശംസ പിടിച്ചുപറ്റും. ചിലർക്ക് അന്യനാട്ടിലേക്ക് സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. കുടുംബ ജീവിതം ഊഷ്മളമാകും. ഭൂമി വാങ്ങാനും യോഗം കാണുന്നു.

 ആറ്(6,15,24 തിയതികളിൽ ജനിച്ചവർ)

 ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. ചിലർ പുതിയതായി  പ്രവേശിച്ച  ജോലിയിൽ നിന്ന്  മാറും. മറ്റുചിലർക്ക് സ്ഥലം മാറ്റം ആകും ഉണ്ടാകുക. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമാണ്. വിദ്യാർഥികൾ  പരീക്ഷയിൽ മികച്ച വിജയം നേടും. വീട് വിട്ട് കഴിയേണ്ടതായി വരാം.ഭാഗ്യം വന്നുചേരും. വർഷാന്ത്യം കൂടുതൽ മികച്ചതായിരിക്കും. ഉന്നതന്മാരുടെ സഹായം ലഭിക്കും. സന്താനങ്ങള്‍ മൂലം സന്തോഷത്തിന് അവസരം  ഉണ്ടാകും. ധാരാളം യാത്രകൾക്കും സാധ്യത കാണുന്നു.

ഏഴ് (7,16,25 തിയതികളിൽ ജനിച്ചവർ)

 നഷ്ടപ്പെട്ട പലതും നേടാൻ കഴിയുന്ന വർഷമാണിത്. ഭാഗ്യം  അനുകൂലമായ കാലമാണ്. ശകാരിച്ചുകൊണ്ടിരിക്കുന്ന  മേലധികാരി തന്നെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യും. പഴയ വാഹനം മാറ്റി വലിയ വാഹനം സ്വന്തമാകും. കുടുംബത്തിൽ ഒരു സന്തതി ജനിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വീട് സ്വന്തമാക്കാൻ കഴിയു. വിദേശത്ത്  ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാമ്പത്തിക നില മെച്ചപ്പെടും. വര്‍ഷാരംഭത്തേക്കാള്‍ അവസാനം മികച്ചതാണ്.

 എട്ട്(8,17,26 തിയതികളിൽ ജനിച്ചവർ)

 കഴിഞ്ഞ വർഷത്തേക്കാൾ മികച്ച  കാലമാണിത്. അവിവാഹിതരുടെ വിവാഹം നടക്കും. ഏർപ്പടുന്ന  കാര്യങ്ങളിലെല്ലാം വിജയം നേടും. ഗാര്‍ഹികോപകരണങ്ങൾ  വാങ്ങിക്കും. പുതിയ വീട് നിർമ്മിക്കും. അന്യനാട്ടിൽ ഉദ്യോഗം ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമായിരിക്കും. പ്രാർഥനകളും നേർച്ചകളും മുടങ്ങാതെ ചെയ്യുക. വർഷാന്ത്യം അത്ര മെച്ചമല്ല. കേസും വഴക്കും ഉണ്ടാകാെത ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിദ്യാർഥികൾക്ക്  മികച്ച വിജയം ലഭിക്കും.

 ഒൻപത് (9,18,27 തിയതികളിൽ ജനിച്ചവർ)

 കുടുംബത്തിൽ ഐശ്വര്യവും  സന്തോഷവും നിലനിൽക്കും. വർഷം മുഴുവൻ നല്ലകാര്യമായി അനുഭവപ്പെടും. ചില സന്ദർഭങ്ങളിൽ  സാമ്പത്തിക ഞെരുക്കും ഉണ്ടാകും. ഉയർച്ചക്ക് വേണ്ടരീതിയിൽ  പ്രവർത്തിച്ചാൽ തീർച്ചയായും അത് നേടാൻ കഴിയുന്ന കാലമാണ്. വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന വർഷമാണിത്. ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടും. പുതിയ വാഹനം  സ്വന്തമാകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കുക.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   
 

English Summery : New Year Prediction 2020 as per Numerology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA