sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Prediction-845
SHARE

അശ്വതി:

പരീക്ഷണനിരീക്ഷണങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. ഭൂമിക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. ബന്ധുവിന്റെ സ്വകാര്യ ആവശ്യത്തിനായി ദൂരയാത്ര വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഭരണി:

മേലധികാരികളോടുള്ള ആദരവും എളിമയും ഉന്നതസ്ഥാനങ്ങൾ ഉണ്ടാകുന്നതിനുള്ള വഴിയൊരുക്കും. കുടുംബസമേതം വിദേശത്ത് താമസത്തിനുള്ള അനുമതി ലഭിക്കും. സഹപാഠിയെ കാണുവാനും ഗതകാലസ്‌മരണകൾ പങ്കുവയ്‌ക്കുവാനും അവസരമുണ്ടാകും.

കാർത്തിക:

സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുവാനിടവരും. സുഖദു:ഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും.

രോഹിണി:

ഈശ്വരപ്രാർഥനകളാലും കഠിനാധ്വാനത്താലും മാർഗതടസ്സങ്ങളെ അതിജീവിക്കുവാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. മാതാപിതാക്കളുടെ നിർദേശങ്ങൾ സർവാത്മനാ സ്വീകരിക്കും.  

മകയിരം:

അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിൽ മനോവിഷമം തോന്നും. നിലവിലുള്ള ഗൃഹത്തിനു പുറമെ പട്ടണത്തിൽ മറ്റൊരു ഗൃഹംകൂടി വാങ്ങുവാൻ ധാരണയാകും. സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെയുള്ള സമീപനത്താൽ അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും.

തിരുവാതിര:

ഈശ്വരപ്രാർഥനകളാൽ ഔദ്യോഗിക പ്രതിസന്ധികൾക്ക് കുറവുണ്ടാകും. വ്യവഹാരവിജയമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദേശഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും.

പുണർതം:

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ലാഭവിഹിതം വർധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ജന്മനാട്ടിലേക്ക് മാറിത്താമസിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനായി വിദേശയാത്ര പുറപ്പെടും.  

പൂയം:

കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. സംതൃപ്‌തിക്കുറവിനാൽ ഉദ്യോഗം ഉപേക്ഷിക്കും. പുന:പരീക്ഷയിൽ വിജയശതമാനം വർധിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ ധനകാര്യസ്ഥാപനത്തിന്റെ സഹായം തേടും.  

ആയില്യം:

നിഷ്‌ഠകൾ തെറ്റിക്കാതെ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ പൊതുജനാംഗീകാരം വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ സാക്ഷാത്‌കരിക്കും. വിവിധോദ്ദേശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പൂർവികസ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും.

മകം:

വരവിനേക്കാൾ കൂടുതൽ ചെലവ് അനുഭവപ്പെടും. അഭിപ്രായവ്യത്യാസം പരിഹരിക്കുവാൻ ബന്ധുസഹായം തേടും. ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.  

പൂരം:

കൂടുതൽ സൗകര്യമുള്ള ഗൃഹംവാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. പുതിയ കരാറുജോലിയിൽ ഒപ്പുവയ്‌ക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും വേണ്ടിവരും. 

ഉത്രം:

പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ഉപകാരം ചെയ്‌തവർക്ക് പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.  

അത്തം:

അപകീർത്തി ഒഴിവാക്കുവാൻ പൊതുപ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കും. പ്രവർത്തനവിജയത്താൽ മനസ്സമാധാനമുണ്ടാകും. അനാരോഗ്യത്താൽ അവധിയെടുക്കുവാനിടവരും. ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ലഭിക്കുവാൻ നിയമസഹായം തേടും.  

ചിത്തിര:

പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം. പൊതുജനാവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ കാണുവാനിടവരും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹംവാങ്ങുവാൻ ധാരണയാകും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കും. അഭിമാനാർഹമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുവാൻ സാധിക്കും.

ചോതി:

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്‌ക്കും. പരദൂഷണത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാവിയിലേക്കു നല്ലത്. വരവും ചെലവും തുല്യമായിരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും.  

വിശാഖം:

അനാവശ്യമായി ആധി വർധിക്കും. വാഹനം മാറ്റിവാങ്ങുവാനിടവരും. ഔദ്യോഗികമായി വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും. ആധ്യാത്മികാത്മീയപ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും.  

അനിഴം:

ഉദരരോഗപീഡകൾ വർധിക്കും. ആത്മവിശ്വാസത്താൽ പരീക്ഷയിൽ നല്ലരീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കും. പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും.  

തൃക്കേട്ട:

കലാകായികമത്സരങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. ആത്മാഭിമാനത്തെ ചോദ്യം ചെയ്‌തതിനാൽ ഉദ്യോഗത്തിൽ നിന്നും രാജിവയ്‌ക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾക്ക് പ്രഥമപരിഗണന നൽകും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശ യാത്ര പുറപ്പെടും. ഊഹക്കച്ചവടത്തിൽ നഷ്‌ടം സംഭവിക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രയ്‌ക്ക് യോഗമുണ്ട്.  

മൂലം:

ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിന് തയാറാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. ഊഹക്കച്ചവടത്തിലും കലാകായികമത്സരങ്ങളിലും വിജയം കൈവരിക്കും.  

പൂരാടം:

അവസരോചിതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കുവാനിടവരും. വരവിനേക്കാൾ ചെലവ് അനുഭവപ്പെടും. കീഴ്‌ജീവനക്കാർക്ക് നിർബന്ധനിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  

ഉത്രാടം:

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ലാഭശതമാനം വർധിക്കും. അനാവശ്യമായ ആധി നിയന്ത്രിക്കണം.  

തിരുവോണം:

സദുദ്ദേശ്യത്തോടുകൂടിയുള്ള പ്രവൃത്തികൾ വിപരീത പ്രതികരണങ്ങൾ ഉണ്ടാക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ പ്രാണായാമവും വ്യായാമവും ശീലിക്കും. അശ്രാന്തപരിശ്രമത്താൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദിഷ്‌ടകാര്യങ്ങൾ സാധിക്കും. 

അവിട്ടം:

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിന് വിദഗ്ധഉപദേശവും നിർദേശവും തേടും. പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്നു സാമ്പത്തികനേട്ടം വർധിക്കും. പൊതുജനാവശ്യം പരിഗണിച്ച് റോഡുവികസനത്തിന് ഭൂമി വിട്ടുകൊടുക്കും.  

ചതയം:

ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സർവാത്മനാ പങ്കെടുക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും.  

പൂരുരുട്ടാതി:

ചിരകാലാഭിലാഷപ്രാപ്‌തിയായ വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഈശ്വരപ്രാർഥനകളാലും വിശേഷപ്പെട്ട ദേവാലയദർശനത്താലും മനസ്സമാധാനമുണ്ടാകും.  

ഉത്രട്ടാതി:

ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിർമാണം പൂർത്തീകരിക്കും. മാതാപിതാക്കളുടെ ഇഷ്‌ടമനുസരിച്ച് പ്രവർത്തിക്കുവാൻ സാധിച്ചതിൽ മനസ്സന്തോഷമുണ്ടാകും.  

രേവതി:

സുഖദു:ഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്‌മരണകൾ പങ്കുവയ്‌ക്കുവാനും അവസരമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. 

English Summery : Weekly Star Prediction by Kanippayyur December 29 to January 04

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA