ADVERTISEMENT

 

 

മേടക്കൂറ്

 

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. കടംകൊടുത്ത സംഖ്യ തിരികെ ലഭിക്കും. വ്യവസായ സംരംഭങ്ങൾ യാഥാർഥ്യമാകാൻ ചർച്ചകൾ വേണ്ടി വരും. സുഹൃത്ത് നിർദേശിക്കുന്ന ദീർഘകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കും. ദാമ്പത്യ ഐക്യവും ബന്ധുസഹായവും ഉണ്ടാകും. ദേഹാസ്വാസ്ഥ്യങ്ങൾക്കു കുറവു തോന്നും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. മുടങ്ങിക്കിടന്ന സ്ഥാനമാനങ്ങൾ ലഭിക്കും. പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും.

 

 

ഇടവക്കൂറ്

 

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം, 30 നാഴിക)

ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടെ പുതിയ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും. കർമമേഖലകളിൽ പണം കൈകാര്യം ചെയ്യുന്നിടത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആഭരണം മാറ്റി വാങ്ങാൻ ഇടവരും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. അർഹമായ പൂർവിക സ്വത്ത് ലഭിക്കാൻ നിയമസഹായം തേടും. ദാമ്പത്യ ബന്ധത്തിൽ വിട്ടുവീഴ്ചകൾക്കു തയാറാകും. കഫ–നീർദോഷ രോഗപീഡകൾ വർധിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഗുരുകാരണവന്മാരുടെ പ്രീതിയിൽ ആത്മാഭിമാനം തോന്നും.

 

 

മിഥുനക്കൂറ്

 

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അതിരു കടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. ഗുരുനാഥന്റെ ഉപദേശത്താൽ ഉപരിപഠനത്തിനു ചേരും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവർത്തികൾക്കുമായി പണം െചലവാക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനിടവരും. പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതു മൂലം അപകീർത്തിക്ക് യോഗമുണ്ട്. വാഹന ഉപയോഗത്തിൽ കരുതൽ വേണം. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.

 

 

കർക്കടകക്കൂറ്

 

(പുണർതം 15 നാഴിക, പൂയം, ആയില്യം)

യാത്രക്ലേശവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണം വന്നു ചേരും. റോഡു വികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമി വിൽപന തൽക്കാലം നിർത്തിവയ്ക്കും. നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ആർജിക്കും.

 

 

ചിങ്ങക്കൂറ്

 

(മകം, പൂരം, ഉത്രം 15 നാഴിക)

കടംകൊടുത്ത സംഖ്യ തിരികെ ലഭിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. ആജ്ഞാനുവർത്തികളിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. തൊഴിൽമേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധം ഉടലെടുക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിനു തയാറാകും. സഹൃദയസദസ്സിൽ പങ്കെടുക്കുവാനിടവരും. വിദേശയാത്ര പുറപ്പെടും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഭൂമി വിൽപന സാധ്യമാകും.

 

 

കന്നിക്കൂറ്

 

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ വിദഗ്ധ നിർദേശം തേടും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. കുടുംബത്തിലെ ഐക്യക്കുറവിനാൽ മാറിത്താമസിക്കും. വ്യാപാര മേഖലയിൽ മോഷണശല്യമുണ്ടാകും. സുരക്ഷാനടപടികൾ ശക്തമാക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ സദ്ചിന്തകൾക്കു വഴിയൊരുക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടവരും. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ജാമ്യം നിൽക്കാനുള്ള സാഹചര്യത്തിൽ നിന്നു യുക്തിപൂർവം പിന്മാറും.

 

തുലാക്കൂറ്

 

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശം നിർവഹിക്കും. യാഥാർഥ്യം മനസ്സിലാക്കിയ ബന്ധുക്കൾ അലോഹ്യം ഉപേക്ഷിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ആത്മാർഥമായി സഹകരിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിക്കണം. ഉത്തരവാദിത്തം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സഹപ്രവർത്തകരില്‍ നിന്നു നിസ്സഹകരണമനോഭാവം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. ആത്മവിശ്വാസം വർധിക്കും.

 

വൃശ്ചികക്കൂറ്

 

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ അഹോരാത്രം പ്രയത്നിക്കും. പുത്രപൗത്രാദികളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ശുഭാപ്തിവിശ്വാസത്തോടു കൂടിയ പ്രവർത്തനങ്ങൾ പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണം വന്നു ചേരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഗർഭിണികൾക്കും പൂർണ വിശ്രമം വേണ്ടിവരും. കാര്യങ്ങൾക്കു കാലതാമസം നേരിടും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നടത്താൻ ശ്രമിക്കും.

 

 

ധനുക്കൂറ്

 

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിനു പുറമെ ബിസിനസ് ആരംഭിക്കും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പരീക്ഷണ നിരീക്ഷണങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. വിദേശത്തു താമസിക്കുന്നവർക്കു കുടുംബസമേതം ജന്മനാട്ടിൽ വരാൻ അവസരം ലഭിക്കും. മുടങ്ങിക്കിടപ്പുള്ള കർമപദ്ധതികൾ പുനരാരംഭിക്കും. ആത്മവിശ്വാസം വർധിച്ചതിനാൽ പുനഃപരീക്ഷയ്ക്കു തയാറാകും. സജ്ജനസംസർഗത്താൽ സദ്ചിന്ത വർധിക്കും. അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കാൻ തയാറായ ജീവിത പങ്കാളിയോട് ആദരവു തോന്നും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

 

 

മകരക്കൂറ്

 

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണം വരാം. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സഹപ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കണം. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. പല പ്രകാരത്തിലും അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു തയാറാകും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ അധികസമയം ജോലി ചെയ്യേണ്ടി വരും. മേലധികാരിയുടെ പ്രവർത്തനശൈലി ആശയക്കുഴപ്പമുണ്ടാക്കും.

 

 

കുംഭക്കൂറ്‌

 

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദം വർധിക്കും. യാഥാർഥ്യബോധത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും. വ്യവസായസ്ഥാപനത്തിൽ ഉൽപാദനമേഖലയിൽ കുറവു വരുത്താൻ നിർബന്ധിതനാകും. സന്താനങ്ങളെപ്പറ്റിയുള്ള അനാവശ്യമായ ആധി ഉപേക്ഷിക്കണം. സഹപ്രവർത്തകർ അവധിയായതിനാൽ ഉത്തരാവാദിത്തങ്ങൾ വർധിക്കും. സഹോദര സഹായത്താൽ ഗൃഹനിർമാണം പൂർത്തീകരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. മത്സരരംഗങ്ങളിൽ വിജയിക്കുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉദര–പ്രമേഹരോഗ പീഡകൾ വർധിക്കും.

 

മീനക്കൂറ്

 

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

മേലധികാരിയുടെ അഭാവത്തിൽ ചുമതലകൾ വർധിക്കും. വിദഗ്ധ ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. സ്വതസിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. മുടങ്ങിക്കിടപ്പുള്ള കർമമേഖലകൾ പുനരാരംഭിക്കാൻ സാഹചര്യം വന്നു ചേരും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആത്മപ്രചോദനമുണ്ടാകും. പദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുത്തിയ മേലധികാരിയോട് ആദരവു തോന്നും. മുൻകോപം നിയന്ത്രിക്കണം. അപകീർത്തി ഒഴിവാക്കാൻ സംഘനേതൃസ്ഥാനം ഉപേക്ഷിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.

 

English Summery : Bi Weekly Prediction By Kanippayyur / 2020 January 01 to 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com