sections
MORE

പുതുവർഷം ഈ നാളുകാർക്കു ഭാഗ്യമോ?

HIGHLIGHTS
  • 2020 ഈ നാളുകാർക്ക് ഭാഗ്യവർഷമോ?
2020-prediction
SHARE

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): 

സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങൾ ഒന്നൊന്നായി അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകർക്കും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ കിട്ടും. യാത്രകൾ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.   പണമിടപാടുകളിൽ നഷ്ടങ്ങൾക്കുള്ള  സാധ്യതയാണ് നിലനിൽക്കുന്നത്. സകുടുംബം മംഗളകർമങ്ങളിൽ സംബന്ധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവുപുലർത്താൻ  സാധിക്കും. 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :  

ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമ്മാണത്തിനായി പണം മുടക്കേണ്ടിവരും.  ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം അപകടങ്ങളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള  കാര്യങ്ങളിൽ  ഏർപ്പെടും. പൊതുപ്രവർത്തനരംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി. സഞ്ചാരക്ലേശം വർധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള  ശ്രമങ്ങൾ വിജയം കൈവരിക്കും. ഇൻഷുറൻസ് , ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. സൗന്ദര്യ വർധക വസ്തുക്കൾ വഴി അലർജി പിടിപെടാം . കേസ്, വ്യവഹാരങ്ങൾ എന്നിവ പിന്നാലെ വന്നേക്കാം.

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) : 

മറ്റുള്ളവരുമായി  കലഹങ്ങൾക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ  ചതിവു പറ്റാൻ സാധ്യത. പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. അനുകൂലമായി നിന്നിരുന്ന സുഹൃത്തുക്കൾ  പിന്നാക്കം പോകുവാൻ സാദ്ധ്യത . വിദേശസഞ്ചാരം, ജോലി ഇവ ശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. തൊഴിൽരം ഗം മെച്ചപ്പെടും. സ്വന്തം ബിസിനസ്സിൽ നിന്ന് ഗുണാനുഭവങ്ങൾ ലഭിക്കുവാൻ  അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും . വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്.  ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയും അവർ വഴി നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. 

കർക്കിടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം  ) :  

ശാരീരികവും മാനസികവുമായ വിഷമതകൾ, സാമ്പത്തിക വിഷമതകൾ മറികടക്കുവാൻ പണം കടം വാങ്ങും. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്‌ക്കേണ്ടിവരും. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടാവാം.പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. ഭവനത്തിൽ മരാമത്തു  പണികൾ, യാത്രകൾ എന്നിവ വേണ്ടിവരും. .സന്താനങ്ങൾക്ക് ഉന്നത വിജയം നേടാം  . ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത്  വിജയിപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ ഉണ്ടാവും. സർക്കാരിൽ നിന്നുള്ള  ആനുകൂല്യങ്ങൾ  ലഭിക്കും. പരീക്ഷാ വിജയം ലാഭിക്കാം .സഹോദര ഗുണം വർധിക്കും. സർക്കാർ രേഖകൾ ലഭിക്കും. 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) : 

അനുകൂല ഫലങ്ങൾ ലഭിക്കുവാൻ  സാധ്യതയുള്ള  കാലമാണ് . ഒന്നിലധികം  മാർഗ്ഗത്തിലുള്ള  ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ  സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തിൽ അന്യർ ഇടപെടുന്നതു മൂലം കുടുംബത്തിൽ ചിൽലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. തൊഴിലന്വേഷകർക്ക് അനുകൂല ഫലം. സഹായികളിൽ നിന്നുള്ള ഇടപെടൽ വഴി പെട്ടെന്നുള്ള  കാര്യ സാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർക്ക് പരുക്കിനും വാഹനത്തിന് അറ്റകുറ്റപ്പണികൾക്കും  സാധ്യത. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരമാകും  ഏതുതരത്തിലുള്ള  തടസങ്ങളും തരണം ചെയ്യുവാൻ  സാധിക്കും. പെരുമാറ്റത്തിൽ കൃത്രിമത്വം കലർത്തി വിരോധം സമ്പാദിക്കും. 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക  നേട്ടമുണ്ടാകും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ  അധികാരികളുടെ ഇടപെട ൽ മൂലം  തടസ്സം എന്നിവ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനം നടത്താനുള്ള ഭാഗ്യം ലഭിക്കും. എല്ലാ കാര്യത്തിലും  ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയ ബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള  തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ബാങ്കുകളിൽ നിന്ന് ലോൺ  പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം.  യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള  അലർജി പിടിപെടാൻ  സാദ്ധ്യത . 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ):  

കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ വേണ്ടിവരും .  പണമിടപാടുകളിൽ  അബദ്ധങ്ങൾ സംഭവിക്കാം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ  ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ  ഉയർന്ന വിജയം കരസ്ഥമാക്കും . വിദ്യാഭ്യാസപരമായും തൊഴിൽപരമായും നേട്ടങ്ങൾ കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ  സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാന മുണ്ടാകുവാനിടയുള്ളതിനാൽ ശ്രദ്ധിക്കുക . അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. ഊഹക്കച്ചവ ടത്തിൽ നഷ്ടം സംഭവിക്കാം. വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ  സാധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട് .  

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :

ശാരീരികമായി അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീർഘ യാത്രകൾ വേണ്ടിവരും. ഭവനത്തിൽ മംഗളകർമങ്ങൾ നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും.ആത്മീയ കാര്യങ്ങളിൽ  ശ്രദ്ധ വർധിക്കും. പൂർവികസ്വത്തു ലഭിക്കുവാനാകും. യാത്രകൾക്കിടയിൽ പരുക്കുപറ്റുവാൻ  സാധ്യതയുണ്ട്. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. പകർച്ച വ്യാധി പിടിപെടാൻ  സാധ്യതയുണ്ട്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും.പുതിയ പദ്ധതികളിൽ പണം മുടക്കും. അതിൽ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :  

പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ  സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ  സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്.വിശ്രമം കുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾ  പോലും അൽപം വിഷമം നേരിട്ടതിനു ശേഷം മാത്രമെ നടപ്പിലാവുകയുള്ളൂ. കൈക്കൂലി, അന്യായ സമ്പാദ്യം  എന്നിവയിലേർപ്പെട്ട് അപവാദം കേൾക്കാനിടവരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ താല്പര്യം വർധിക്കും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ  വിജയം ലഭിക്കും. ഉന്നതതലത്തിൽ വിജയിക്കുവാനും തൊഴിൽ ലഭിക്കുവാനും സാധ്യത. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും.ഗൃഹാന്തരീക്ഷത്തിൽ ശാന്തത ഉണ്ടാവും.പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : 

പ്രതികൂലസാഹചര്യങ്ങൾ  ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവതരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള  പരിശ്രമം വിജയിക്കും. തൊഴിലന്വേഷകർക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാൽ പരു ക്കേൽക്കുവാൻ  സാധ്യതയുണ്ട്. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കുന്ന കാലമാണ്. ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. എങ്കിലും എല്ലാക്കാര്യത്തിലും  ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. സഹോദരങ്ങളിൽ നിന്നുള്ള  സഹായം ലഭിക്കും. തൊഴിലിൽ ഉത്തരവാദിത്വം വർധിക്കും. പ്രണയസാഫല്യമുണ്ടാകും. വിവാഹനിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ  സാധ്യതയുള്ള തിനാൽ  ശ്രദ്ധിക്കുക. . ദാമ്പത്യജീവിതത്തിലും കൃഷിയിൽ നിന്നും  നേട്ടങ്ങളുണ്ടാകും. സ്വന്തം ബിസിനസ്സിൽ  നിന്ന് നേട്ടങ്ങൾ കൈവരിക്കും. . മംഗളകർമങ്ങളിൽ സംബന്ധിക്കും. പൊതുപ്രവർത്തനങ്ങളിൽ നേട്ടം കൊയ്യാം. 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു. അലച്ചിൽ വർധിക്കും. കഠിനപരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ . സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള  പെരുമാറ്റത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനിൽക്കേണ്ടിവന്നേക്കാം. എന്നാൽ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളിൽ വിജയം. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കും. വിശ്രമം കുറയും.  പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. അർഹിക്കാത്ത ധനം കൈവശം വന്നുചേർന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ  പെട്ടെന്ന് സാധിതമാകും.  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴിയും  നേട്ടം ലഭിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും.  

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

വ്യവഹാരവിജയമുണ്ടാവും . പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള  കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി.  സന്താനങ്ങളില്ലാതെ  വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾമൂലം ആപത്തിൽപ്പെടാം. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.  ഏർപ്പെടുന്ന കാര്യങ്ങളിൽ  വിജയം ലഭിക്കും.   ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള  ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം പ്രതീക്ഷിക്കാം. പൊതുപ്രവർത്തനങ്ങളിൽ വിജയം ഉണ്ടാവാം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാർഷികമേഖലയിൽ നിന്നു നേട്ടം ലഭിക്കാം. അകന്നു കഴി ഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരുക്ക് എന്നിവയ്ക്ക് സാധ്യത.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summery : Yearly Prediction 2020 Kooruphalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA